സ്ത്രീയുടെ വസ്ത്രം
സ്വതന്ത്ര സ്ത്രീ മുന്‍കൈയും മുഖവും ഒഴിച്ചുള്ള ശരീരഭാഗങ്ങളെല്ലാം നമസ്‌കാരത്തില്‍ മറയ്‌ക്കേണ്ടതാണ്. പുരുഷന്മാരുടേയും അടിമസ്ത്രീകളുടേയും നമസ്‌കാരത്തിലുള്ള ഔറത്ത് മുട്ട് പൊക്കിളിന്റെ ഇടയിലുള്ള സ്ഥലമാകുന്നു. ഈ രണ്ടു വിഭാഗക്കാര്‍ക്കും നമസ്‌കാരത്തില്‍ ഔറത്തല്ലാത്ത സ്ഥലം അതത് വിഭാഗത്തില്‍ പെട്ടവര്‍ കാണുന്നതിന് വിരോധമില്ല. വിവാഹ ബന്ധം തടയപ്പെട്ട സ്ത്രീ പുരുഷന്മാര്‍ക്ക് മുട്ട് പൊക്കിളിന്റെ ഇടയല്ലാത്ത സ്ഥലം കാണുന്നതിനും വിരോധമില്ല. ഇതാണ് അല്ലാഹുവിന്റെ നിയമം. ഇത് ലംഘിക്കുന്നവരുടെമേല്‍ അവന്റെ കോപവും ശിക്ഷയും ഉണ്ടാകും. എന്നാല്‍ ഈ കാലഘട്ടം വളരെ ദുഷിച്ചതാണ്. ദീനിലും ശരീഅത്തിലും അനേകം നാശങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ മറയ്ക്കല്‍ നിര്‍ബന്ധമായ സ്ഥലങ്ങള്‍ തുറന്നിട്ട് യഥേഷ്ടം വിഹരിക്കുകയാണ്. അതുകൊണ്ട് അനേകം നാശങ്ങള്‍ ഉദ്ഭവിക്കുന്നുമുണ്ട്. ഇതുണ്ടാവാതിരിക്കാനാണ് അല്ലാഹുവിനെ വിശ്വസിക്കുന്ന ഒരു സ്ത്രീയും അന്യപുരുഷന്മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടരുതെന്ന് നബി  പറഞ്ഞത്. കുടുംബ-വിവാഹ-മുലകുടി ബന്ധങ്ങളൊന്നുമില്ലാത്തവരാണ് അന്യപുരുഷന്മാര്‍ എന്നതിന്റെ വിവക്ഷ. കുട്ടികള്‍ സാധാരണ ഗതിയില്‍ കണ്ടാല്‍ ആശിക്കപ്പെടുന്ന പ്രായം  എത്തിയാല്‍ അവരും മേല്‍പറഞ്ഞ വിധം മറയല്‍ നിര്‍ബന്ധമത്രെ. അന്യപുരുഷന്മാരുടെ ഇടയില്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചു നടക്കല്‍ സ്ത്രീകള്‍ക്കു നിഷിദ്ധമാണ്. സുഗന്ധസാധനം ഉപയോഗിച്ചു പള്ളിയില്‍ വന്നു ഒരു സ്ത്രീ നമസ്‌കരിച്ചാല്‍ അവളുടെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല എന്നാണ് ഹദീസ്. സ്ത്രീകളുടെ ശരീരം മുഴുവനും അന്യപുരുഷന്മാരുടെ മുന്നില്‍ ഔറത്താണ്. ഇതുകൊണ്ടാണ് സ്വഹാബികള്‍ അവരുടെ വീടുകളുടെ ജനലുകളും മറ്റും അടച്ചുകളഞ്ഞത്. സ്ത്രീകള്‍ക്ക് ഭംഗിയുള്ള വസ്ത്രങ്ങള്‍ ഒന്നും വാങ്ങിക്കൊടുക്കരുത്; എന്നാല്‍ അവര്‍ വീട്ടില്‍ അടങ്ങിയരുന്നു കൊള്ളും എന്ന് ഹ. ഉമര്‍(റ) പറഞ്ഞിരിക്കുന്നു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter