നമ്മുടെ ഉടുപ്പുകള്‍ അവര്‍ തുന്നുന്ന കാലം
 width=ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നീ മൂന്നു അത്യാവശ്യങ്ങള്‍ ആവശ്യത്തിലേറെ കിട്ടിത്തുടങ്ങിയതോടെയാണ് അതിന്റെ ജാതിയും മതവും നോക്കി വേര്‍തിരിക്കാനുള്ള പ്രവണത ആരംഭിച്ചത്. ഇത്തരം തരംതിരിവിന്റെ ഊക്കുകള്‍ പ്രാദേശികതകള്‍ക്കനുസരിച്ച് ഏറിയും കുറഞ്ഞുമിരുന്നു. ഉത്തരേന്ത്യയില്‍ അത് ഭൂഘടനക്കനുസരിച്ച് നാലാള്‍ കാണ്‍കെ വെളിപ്പെട്ടു നില്‍ക്കുന്നുണ്ടെങ്കില്‍ കേരളത്തില്‍ അത് തൊലിപ്പുറത്തില്ല, അകമേ ഉണ്ട് താനും. മുസ്‌ലിം പാനി, ഹിന്ദു പാനി എിങ്ങനെ വെള്ളത്തിന്റെ ഉറവ പോലും മതാടിസ്ഥാനത്തില്‍ വര്‍ഗീകരിക്കപ്പെട്ടിട്ടുണ്ട് ഉത്തരേന്ത്യയില്‍. കേരളത്തില്‍ ചിലയിടങ്ങളിലും കാണാം ഇത്തരമൊരു വിഭജനം. കണ്ണൂരെ ഒരു ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയപ്പോള്‍ തലയില്‍ തൊപ്പി ധരിച്ചതിന്റെ പേരില്‍ സ്റ്റീല്‍ ഗ്ലാസില്‍ ചായ കൊണ്ടു വന്നുവെച്ചതിന്റെ അനുഭവം സുഹൃത്ത് വിവരിച്ചത് ഓര്‍ക്കുന്നു. കണ്ണൂരില്‍ തന്നെ വില്‍ക്കാന്‍ വെച്ച പ്ലോട്ട് മുസ്‌ലിംകള്‍ക്ക് കൊടുക്കില്ല എന്ന് തീരുമാനിച്ച സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കഥ പറഞ്ഞു ഈയിടെ തലശ്ശേരിയിലെ പത്രപ്രവര്‍ത്തക സുഹൃത്ത്. മേല്‍പ്പറഞ്ഞ മൂന്നു അത്യാവശ്യങ്ങളും നമ്മുടെ പ്രതിനിധാന സ്വഭാവത്തിന്റെ കൂടി അടയാളങ്ങളായിരുന്നു. ഏതു സമുദായത്തെ പ്രതിനിധീകരിക്കുന്നു എന്ന് നിങ്ങളുടെ പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം എിവയിലൂടെ തിരിച്ചറിയാമെന്ന് ചുരുക്കം. വസ്ത്രം/വേഷം മുസ്‌ലിമിനെ എങ്ങനെ മുഖ്യധാരാ സമൂഹത്തില്‍ അടയാളപ്പെടുത്തുന്നു എതാണ് ഈ കുറിപ്പ് പരിശോധിക്കുത്. വേഷത്തിന്റെ സംസ്‌കാരം ഇസ്‌ലാമിന് പ്രാദേശികതയില്‍ നിന്ന് ഉയിരെടുത്ത സംസ്‌കാരങ്ങളുമായി എളുപ്പത്തില്‍ ഇണങ്ങിച്ചേരാന്‍ കഴിയുമെന്നതാണ് അത് സാര്‍വകാലികമാണെ് പറയുതിന് പിന്നിലെ അര്‍ത്ഥം. പ്രാദേശികതയുടെ വലിയ വ്യത്യാസങ്ങളുമായി അത് എളുപ്പത്തില്‍ സമരസപ്പെടുന്നു. മൗലികമായ വേര്‍തിരിവുകള്‍ സൂക്ഷിച്ചു കൊണ്ട് ഇസ്‌ലാം ഏര്‍പ്പെടു ഇത്തരം ഒത്തുതീര്‍പ്പുകളിലാണ് മതം പുഷ്ടിപ്പെട്ടതും വികസിച്ചതും. കേരളീയ ഇസ്‌ലാം, സ്‌പെയിന്‍ ഇസ്‌ലാം, ആഫ്രിക്കന്‍ ഇസ്‌ലാം എന്നിങ്ങനെ പ്രാദേശികതകള്‍ക്കനുസരിച്ച് ഇസ്‌ലാം അറിയപ്പെടുതിന്റെ കാരണവും അതു തെയാണെ് തോന്നുന്നു. തണുപ്പ്, ചൂട്, സമശീതോഷ്ണം തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസൃതമായി മനുഷ്യന്റെ വേഷങ്ങളിലും ഭിതകള്‍ കാണാം. നഗ്നത മറക്കുക എതാണ് അതിന്റെ അടിസ്ഥാനപരമായ ധര്‍മം. ഈ ധര്‍മത്തിനപ്പുറത്താണ് മതത്തിന്റെ ഇടപെടല്‍ കിടക്കുന്നത്.  വേഷത്തില്‍ ഇസ്‌ലാം അനുശാസിക്കുന്ന ക്രമീകരണങ്ങള്‍ നഗ്നത മറക്കുക എന്ന മൗലിക ആവശ്യത്തേക്കാള്‍ മതത്തിന്റെ അധ്യാപനം അല്ലെങ്കില്‍ പ്രവാചക ചര്യ എന്നീ രണ്ടു കാര്യങ്ങളുമായാണ് ബന്ധപ്പെട്ടു കിടക്കുത്. കാരണം നഗ്നത ഒളിപ്പിക്കുക എന്ന അടിസ്ഥാന ആവശ്യത്തെ കുറിച്ച് മതം ബോധവല്‍ക്കരിക്കേണ്ടതില്ല. വേഷം സാംസ്‌കാരികതയുടെ കൊടിയടയാളമായി മാറുന്നതോടൊപ്പം തന്നെ അതിന് കാലക്രമേണ മാറ്റവും സംഭവിക്കാം. ഒരു കടുംപിടിത്തം ഇക്കാര്യത്തില്‍ സാധ്യമല്ലെന്ന് ചുരുക്കം. കേരളീയ വേഷം എന്നു നാം വിളിക്കുന്ന പലതിനോടും അതു കൊണ്ട് തന്നെ നമുക്ക് വിയോജിക്കേണ്ടി വരുന്നു. വേഷത്തില്‍ അങ്ങനെ സ്ഥായിയായ ഒരു അവകാശ വാദം സാധ്യമല്ല എന്നതു തന്നെ കാരണം. കേരളീയ സാഹചര്യത്തില്‍ മതത്തിന് അനുസൃതമായി വേഷം വിഭജിക്കപ്പെട്ടത് എന്നായിരിക്കും എന്നതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ട്. അടിസ്ഥാനപരമായി കാര്‍ഷിക ജീവിതക്രമമാണ് കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. ജന്മി-കുടിയാന്‍ വ്യവസ്ഥ എന്ന് അതിനെ ലളിതമായി വിശദീകരിക്കാം. ജാതി സമവാക്യങ്ങളായിരുന്നു പ്രധാനമായും അന്ന് സമൂഹത്തെ വേര്‍തിരിച്ചു നിര്‍ത്തിയിരുന്നതും അടയാളപ്പെടുത്തിയിരുന്നതും. മാലിക് ദീനാറിന്റെ ആഗമനത്തിന് ശേഷം ഇസ്‌ലാം സ്വീകരിച്ചവരാണ് കേരളത്തിലെ മിക്ക മുസ്‌ലിംകളും. അക്കാലത്തെ പലതും തുടര്‍ച്ചകളായി സമൂഹം ഇപ്പോഴും അനുവര്‍ത്തിച്ചു പോരുന്നുണ്ട്. അതെല്ലാം പ്രാദേശികതയുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലെ എല്ലാ മതങ്ങളുടെയും ഉത്സവങ്ങള്‍ ജനകീയമായതിന് പിന്നിലെ കാരണം ഇതാണ്. ഇസ്‌ലാം എന്നത് അറേബ്യയില്‍ നിന്ന് അപ്പടി ഇറക്കുമതി ചെയ്യാനാവില്ലെന്ന് ചുരുക്കം. പ്രാദേശികതയുമായി സംവദിച്ചു മാത്രമേ അതിന് ആരോഗ്യപരമായ അസ്തിത്വം നിലനിര്‍ത്താനാവൂ. മത ശാസനകളില്‍ പോലും പ്രാദേശികതയുടെ ഈ ഊര്‍ജമുണ്ട്. സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഫത്ഹുല്‍ മുഈനില്‍ 'ഉര്‍ഫ്' എന്ന് ഇടക്കിടെ കടന്നുവരുന്ന സംജ്ഞ മതത്തിലെ പ്രാദേശികതയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു കളളിമുണ്ടും കാച്ചിത്തുണിയും കള്ളിമുണ്ട്, ബനിയന്‍, അരപ്പട്ട എന്നിവ മുസ്‌ലിം ആണിന്റെയും കാച്ചി, ജമ്പര്‍, തട്ടം എന്നിവ മുസ്‌ലിം പെണ്ണിന്റെയും പരമ്പരാഗത വേഷമായി സമൂഹത്തിന്റെ പൊതുബോധത്തെ രൂപപ്പെടുത്തുന്നതിന് പിന്നില്‍ ജനപ്രിയ ദൃശ്യരൂപമായ നാടകവും സിനിമയുമായിരുന്നു. നാടകം മുന്നോട്ടു വെച്ച രൂപകം സിനിമയാണ് ശക്തിപ്പെടുത്തുത്. കള്ളിമുണ്ടും ബനിയനും ബസറയില്‍ നിന്നാണ് നമ്മുടെ നാട്ടിലെത്തിയത്. കച്ചവട വിനിമയബന്ധങ്ങളിലൂടെ കൈമാറി വന്നതായിരിക്കണം അത്. കേരളം ഒരു ‘റിസപ്റ്റീവ്’ ഏരിയയാതു കൊണ്ട് അതിനാണ് സാധ്യത. മുണ്ടും ഷര്ട്ടും ധരിച്ചിരുതിന് മുമ്പ് കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടതായിരിക്കാം മലയാളിയുടെ വേഷം. ആഗോളീകരണം ബാധിച്ചിട്ടില്ലാത്തതിനാല്‍ അന്ന് യാത്രയുടെ ആവശ്യങ്ങള്‍ തീരെക്കുറവായിരുന്നു. സ്വയം പര്യപ്തമായ വീടുപരിസരങ്ങളില്‍ നി്ന്ന് ദൂരയാത്ര വല്ലപ്പോഴുമേ ആവശ്യമായി വന്നിരുന്നുള്ളൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായി മലയാളിയുടെ വേഷവും ഭാഷ പോലെ മതേതരമാണ്. മുഖ്യധാരയില്‍ വേഗത്തില്‍ ലയിച്ചു ചേരാന്‍ മലയാളി മുസ്‌ലിമിനെ സജ്ജമാക്കിയതും ഈ ഏകത്വമാണ്. ഇന്ത്യയില്‍ മുസ്‌ലിമിന്റെ ഔദ്യോഗികമായി ഭാഷയായി അറിയപ്പെടുന്നത് ഉര്‍ദുവാണെങ്കിലും കേരളത്തില്‍ ഉര്‍ദുവിന് വേരോട്ടം കിട്ടിയിട്ടില്ല. ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം, മുസ്‌ലിം രാജവംശങ്ങള്‍ എന്നിവയുമായൊക്കെ ബന്ധപ്പെട്ടതാണ് ഉത്തരേന്ത്യയില്‍ ഭാഷ എന്ന അസ്തിത്വം. ചിലയിടങ്ങളില്‍ അത് ഭാഷാഭ്രാന്തിലേക്ക് വരെ നയിക്കുന്നുമുണ്ട്. രാജ്യത്ത് ബംഗാള്‍ മാത്രമാണ് ഇതിന് ചെറിയ ഒരു അപവാദം. അവിടെപ്പോലും ഇപ്പോള്‍ ഉര്‍ദു സംസാരിക്കുന്ന മുസ്‌ലിംകള്‍ ധാരാളമുണ്ട്. ഭാഷ പോലെ വേഷത്തിലും സാമുദായിക വര്‍ഗീകരണം നടക്കാത്തതാണ് കേരളത്തിന്റെ പുറംതൊലിയില്‍ തന്നെ വര്‍ഗീയത വളരാനുള്ള സാധ്യത ഇല്ലാതാക്കിയത്. മതം എന്നു പറയുന്ന കണ്‍സപ്റ്റിനോട്, അതു കൊണ്ടു നടക്കുന്ന പൗരോഹിത്യത്തോട് കേരളീയ സമൂഹത്തിന് വലിയ ആദരവും സ്‌നേഹവും കാണാനാവും. പേരില്‍ തന്നെ സമുദായത്തിന്റെ പ്രത്യക്ഷമായ അടയാളങ്ങളുള്ള മുസ്‌ലിം രാഷ്ട്രീയപ്പാര്‍ട്ടി കേരളത്തില്‍ നിര്‍ണായക ശക്തിയായി വളര്‍ന്നപ്പോഴും, മുസ്‌ലിംകള്‍ അതിനു പിന്നില്‍ സംഘടിച്ചു നിന്നപ്പോഴും ഹിന്ദു സമുദായത്തില്‍ അത്തരമൊരു സംഘടനാ വര്‍ഗീകരണം വലിയ തോതില്‍ നടക്കാതിരുന്നത് ഇത് അപകടകരമല്ല എന്ന തിരിച്ചറിവു കൊണ്ടാണ്. ജനാധിപത്യ ബഹുസ്വര സമൂഹത്തില്‍ പൊതുഭാഷ പോലെ പൊതുവേഷവും സാംസ്‌കാരികവും സാമൂഹികവുമായുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് വളരെ വേഗത്തില്‍ അവസരമൊരുക്കുന്നുണ്ട് എന്ന് ചുരുക്കം. 9/11നു മുമ്പും ശേഷവും  width=വേഷത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ വളരെ നിര്‍ണായകമായ വഴിത്തിരിവാണ് 2001 ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ലോക വ്യാപാര കേന്ദ്രത്തിനു നേരെ നടന്ന ആക്രമണം. എത്രമാത്രം ആസൂത്രിതമായിരുന്നു, ആരായിരുന്നു അതിന് പിന്നില്‍ എന്ന ചര്‍ച്ചകള്‍ പത്തു വര്‍ഷം പിന്നിട്ടിട്ടും അടങ്ങിയിട്ടില്ല. പക്ഷേ, അതിന്റെ അനന്തര ഫലം അനുഭവിക്കേണ്ടത് മുസ്‌ലിംകളായിരുന്നു. സാമുദായികവും സാമ്പത്തികവുമായി ഇതിന് ഏറെ വില കൊടുക്കേണ്ടി വന്നു. സാംസ്‌കാരികമായി മുസ്‌ലിംകള്‍ക്കുണ്ടായ നഷ്ടത്തെ കുറിച്ച് വേണ്ട തോതില്‍ പഠനം നടിന്നിട്ടുമില്ല. ഇസ്‌ലാം എന്ന വ്യവസ്ഥാപിത രീതിക്കെതിരെ ഇതിനു മുമ്പും സംഘടിതവും ആസൂത്രിതവുമായി പല ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ക്രിസ്തീയ ലോകരാഷ്ട്ര രൂപീകരണമായിരുന്നു കുരിശുയുദ്ധങ്ങള്‍ക്കു ശേഷം ലോകത്തുണ്ടായത് എന്ന് പില്‍ക്കാല ചരിത്രം വായിക്കുമ്പോള്‍ മനസ്സിലാവും. ഇക്കാര്യം ഓറിയന്റലിസ്റ്റ് ചിന്തകനായ ബര്‍നാഡ് ലെവിസ് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. നമ്മുടെ ചരിത്രവും സംസ്‌കാരവും പരിഷ്‌കൃതം/അധമം എന്ന രണ്ടു രീതികളില്‍ കൃത്യമായി നിര്‍വചിക്കപ്പെടുന്നത് കരുശുയുദ്ധാനന്തരം നടന്ന ദീര്‍ഘകാലത്തെ മസ്തിഷ്കപ്രക്ഷാളനത്തിലൂടെയാണ്. വ്യവസ്ഥാപിത രീതിയില്‍ നടന്ന ഈ വ്യവഹാരങ്ങളെ ചോദ്യം ചെയ്യാനുള്ള ബുദ്ധി ജീവിവൃന്ദം രംഗത്തുവരുന്നത് തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ മാത്രമാണ്. എഡ്വേര്‍ഡ് സൈദ്, മാര്‍ഷല്‍ ഹോഡ്ഗ്‌സ, സമീര്‍ അമീന്‍, മാര്‍ട്ടിന്‍ ബര്‍ണാല്‍, ചെയ്ക് അന്താ ദിയോപ് തുടങ്ങിയവര്‍ ഇതില്‍ പ്രധാനികളാണ്. അക്കാലത്തെ സാമ്രാജ്യത്വ വിരുദ്ധ കൂട്ടായ്മകളില്‍ നിന്ന് ഉയര്‍ന്നു വന്ന ചിന്തകരാണിതെല്ലാം. The Principal Dogmas of Oriantalism എന്ന പുസ്തകത്തില്‍ എഡ്വേര്‍ഡ് സൈദ് പടിഞ്ഞാറിന്റെ ധൈഷണിക മാടമ്പിത്തരം വിശദീകരിക്കുന്നുണ്ട്. പടിഞ്ഞാറ് യുക്ത്യധിഷ്ഠിതവും വികസിതവും മനുഷ്യത്വപരവും ഉത്തമവുമാണ്. കിഴക്ക് അപഭംശ്രിതവും അവികസിതവും അധമവും. ഈ ധാരണാനിര്‍മിതിക്ക് പടിഞ്ഞാറ് പല ഘടകങ്ങളെയും കൂട്ടുപിടിച്ചിട്ടുണ്ട്. തൊലിനിറം അതില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. തൊലിവെളുപ്പിന് സാംസ്‌കാരികമായ അധീശത്വമുണ്ട് എന്ന് ഉണര്‍ത്തി ആഫ്രിക്കയിലെയും ഏഷ്യയിലെയും പൊതുബോധത്തെ അട്ടിമറിക്കാന്‍ പടിഞ്ഞാറിന് കഴിഞ്ഞു. അതില്‍ നിന്ന് ലോകം മെല്ലെ കരകയറി വരുന്നതേയുള്ളൂ. ആ വ്യവസ്ഥിതിയില്‍ നിന്നുള്ള മാറ്റം വളരെ വേഗത്തില്‍ സാധ്യമല്ല. ഏറ്റവും മെല്ലെ മാത്രം സംഭവിക്കുതാണ് യഥാര്‍ത്ഥ മാറ്റം. പടിഞ്ഞാറിതര സംസ്‌കാരങ്ങള്‍ക്കും ദേശങ്ങള്‍ക്കുമെതിരില്‍ നടന്ന ഈ 'ആക്രമണം' ലോക വ്യാപാര കേന്ദ്ര ആക്രമണത്തിന് ശേഷം കൃത്യമായി കേന്ദ്രീകരിക്കപ്പെട്ടു. രാഷ്ട്രീയപരമായി മുസ്‌ലിം ലോകത്തിന് കനത്ത നഷ്ടമുണ്ടായി. അഫ്ഗാനിസ്താന്‍, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങള്‍ പൂര്‍ണമായി ആക്രമിക്കപ്പെട്ടു. അതിനു ശേഷം മുല്ലപ്പൂ വിപ്ലവമെന്ന് ഓമനപ്പേരിട്ടു വിളിച്ച അറബ് വിപ്ലവങ്ങള്‍ അരങ്ങേറി. ഭീകരത എന്നു പറയുന്ന സാമുദായിക നിറമില്ലാത്ത ഒരു വാക്കിനെ ആഗോളപരമായി മുസ്‌ലിംവല്‍ക്കരിച്ചുവെതാണ് സെപ്തംബര്‍ 11 ന് ശേഷമുള്ള ഏറ്റവും വലിയ സാംസ്‌കാരിക ഗൂഢാലോചന. ഭീകരതക്ക് ഉപോല്‍പ്പലകമായി നമ്മുടെ മനസ്സുകളില്‍ കൃത്യമായ വേഷവും രൂപവും കൂടി പ്രതിഷ്ഠിക്കപ്പെട്ടു എന്നു കൂടി ആലോചിക്കുമ്പോഴേ എത്ര കൃത്യമായാണ് ഈ പദ്ധതികള്‍ വിജയത്തിലെത്തിയത് എന്ന് മനസ്സിലാക്കാനാകൂ. താടി, തൊപ്പി, തലപ്പാവ്, പൈജാമ, ജുബ്ബ തുടങ്ങിയ മുസ്‌ലിം ചിഹ്നങ്ങളെ ഭീകരത എന്ന പ്രവൃത്തിയുമായി ബന്ധിപ്പിച്ചത് മുസ്‌ലിം ലോകത്തു പോലും സ്വീകാര്യതയുണ്ടാക്കി. താടിവെക്കുമ്പോള്‍ അല്‍ഖാഇദയില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ പോകുകയാണോ എന്ന പരിഹാസങ്ങള്‍ വരെ കേള്‍ക്കേണ്ടി വന്നു. താടിയും തൊപ്പിയും പൈജാമയും ജുബ്ബയും ധരിച്ച് നടന്നു പോകുന്നവരെ സംശയത്തിന്റെ ദൃഷ്ടിയിലൂടെ നോക്കാന്‍ തുടങ്ങി. പൈജാമക്കും ജുബ്ബക്കും വന്ന ഈ ഗതികേട് ഖമീസിന് (നീളന്‍കുപ്പായം) ഉണ്ടായില്ല എന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. അവര്‍ക്കുള്ളില്‍ ഒരു അമേരിക്കയുണ്ട്/ പാശ്ചാത്യനുണ്ട് എന്നതാണ് അവരെ വെറുതെ വിടാനുള്ള കാരണം. ബൗദ്ധികമായ മരുപ്പച്ചകള്‍ തീരെക്കുറവുള്ള മരുഭൂമിയാണ് പല അറബ് മേഖലകളും. 'നന്മതിന്മ'കള്‍ക്കകത്തെ വേഷപ്പകര്‍ച്ചകള്‍ 'ഈ ലോകത്തിലെ അടിസ്ഥാന സംഘട്ടനത്തിന്റെ ഉറവിടം പ്രാഥമികമായി ആദര്‍ശപരമോ സാമ്പത്തികമോ ആയിരിക്കില്ല എന്നതാണ് എന്റെ പക്ഷം. മാനവരാശിയുടെ മഹാവിഭജനവും സംഘട്ടനത്തിന്റെ പ്രബലമായ ഉറവിടവും സംസ്‌കാരികമായിരിക്കും. നാഗരികതകളുടെ സംഘട്ടനം ആഗോള രാഷ്ട്രീയത്തിലെ പ്രബല ഘടകമായിരിക്കും. നാഗരികതകള്‍ തമ്മിലുള്ള അതിര്‍ത്തി രേഖകള്‍ ആയിരിക്കും ഭാവിയിലെ പോരാട്ടമുഖങ്ങള്‍ എന്ന് സംസ്കാരങ്ങളുടെ സംഘട്ടനം എന്ന ലേഖനത്തില്‍ സാമുവല്‍ ഹണ്ടിംഗ്ടണ്‍ കൃത്യമായി വിശദീകരിച്ചു. അമേരിക്കന്‍ നയാവിഷ്‌കരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ പൗരസ്ത്യ പഠനവിദഗ്ധനുമായ ബര്‍നാഡ് ലവിസിന്റെ the Roots of Mulim Rage എന്ന 1990 ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ അവസാന ഭാഗത്തു നിന്നാണ് ഹണ്ടിംഗ്ടണ്‍ നാഗരികതയുടെ സംഘട്ടനം എന്ന പദമെടുത്തിട്ടുള്ളത്. (നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം മഹമൂദ് മംമാദി) ശത്രുവിന്റെ സ്ഥാനത്താണ് ഹണ്ടിംഗ്ടണിന്റെ ആശയത്തില്‍ ഇസ്‌ലാമിക സംസ്‌കാരം. നന്മ തിന്മകളുടെ പോരാട്ടത്തില്‍ അന്തിമ വിജയം ആര്‍ക്ക് എന്ന ചോദ്യത്തിനു മുമ്പില്‍ മുസ്‌ലിംകള്‍ക്ക് 'നന്മ'യുടെ പക്ഷത്ത് നിലയുറപ്പിക്കേണ്ടത് നിര്‍ബന്ധിതമായി വരുന്നു. മാധ്യമങ്ങള്‍ വലിപ്പച്ചെറുപ്പമില്ലാതെ ഈ ഘോഷങ്ങളില്‍ വീണു പോകുന്നുണ്ട്. സ്വന്തം സാംസ്‌കാരിക അസ്തിത്വങ്ങളെ മേല്‍പ്പറഞ്ഞ നന്മക്കു വേണ്ടി കുടഞ്ഞു കളയാനുള്ള പ്രചാരണത്തില്‍ അറിയാതെയാണെങ്കിലും ശരാശരി മുസ്‌ലിം വീണു പോകുന്നു.  width=സെപ്തംബര്‍ പതിനൊന്നാനന്തര മുസ്‌ലിം ലോകത്തുണ്ടായ വലിയ മാറ്റമായി ഇതിനെ കാണേണ്ടതുണ്ട്. വേഷത്തിന്റെയോ ചിഹ്‌നത്തിന്റെയോ രൂപീകരണങ്ങള്‍ക്ക് പ്രാദേശികമായ ഘടകങ്ങളാണ് പ്രധാന പങ്കുവഹിക്കുതെങ്കില്‍ കൂടി മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അതു അല്‍പ്പം ഭിന്നമാണ്. തിരുനബി (സുന്നത്ത്) അവന്റെ വേഷത്തിന്റെയും സ്വയമാവിഷ്‌കാരത്തിന്റെയും അടയാളമാണ്. തൊപ്പി ധരിച്ചും താടിവെച്ചും മതേതരമായി ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് 9/11 ന് ശേഷമുള്ള കാലം ഇല്ലാതാക്കിയത്. താടിവെക്കുമ്പോള്‍, മുസ്‌ലിം അസ്തിത്വം പാസ്‌പോട്ടില്‍ കൃത്യമായി അടയാളപ്പെടുത്തുമ്പോള്‍, പലപ്പോഴും പലയിടങ്ങളിലും നമുക്ക് വലുപ്പച്ചെറുപ്പങ്ങളില്ലാതെ ദുരനുഭവങ്ങള്‍ നേരിടേണ്ടിവരുന്നു. എ.പി.ജെ കലാം മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ളവരുടെ ദേഹങ്ങളില്‍ ഭീകരതയുടെ വലിയ ബോംബ് ഒളിച്ചിരിക്കുന്നുണ്ടെന്ന് സംശയിക്കുന്നു. ഇങ്ങനെ പോകുകയാണെങ്കില്‍ ഭാവി മുസ്‌ലിംകളിലെ ഒരു പേരുമാറ്റം പോലും വിദൂരമല്ല എന്ന് തോന്നുന്നു. ഭീതിയുടെ ഈ മൊത്തവിതരണത്തില്‍ മാധ്യമങ്ങള്‍, സിനിമകള്‍, വര്‍ത്തമാനപത്രങ്ങള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ എന്നിവക്കുള്ള പങ്ക് വിസ്മരിക്കാവതല്ല. ഹോളിവുഡ് സിനിമകളിലെ മേല്‍ച്ചുണ്ടു തടിച്ച ആഫ്രിക്കന്‍ മുസ്‌ലിം ഗുണ്ടകള്‍ മുതല്‍ നമ്മുടെ നാടന്‍ തലപ്പാവു വെച്ച ഹാജിയാര്‍ ഗുണ്ട വരെ ഇതിന്റെ പ്രതിനിധാനം ഏറ്റെടുക്കുന്നുണ്ട്. റെയില്‍ പാളത്തില്‍ തടിവെച്ചവന്റെ മതവും പേരും നോക്കി അന്താരാഷ്ട്ര ഭീകരബന്ധം ആരോപിക്കു ഘട്ടത്തിലേക്ക് മലയാള മാധ്യമങ്ങള്‍ എത്തിക്കഴിഞ്ഞിട്ട് നാളേറെയായി. ഇവിടെ നാം പ്രതികള്‍ക്ക് ക്യാമറയില്‍ നിന്ന് ഒളിക്കാന്‍ പൊലീസ് കൊടുക്കുന്നതു പോലും വല്യുപ്പമാരുടെ തലേക്കെട്ടുമുണ്ടാണ്. ബാങ്കു കൊടുത്താല്‍ അതേ തലേക്കെട്ട് ചുമലിലിട്ടാണ് വല്ല്യുപ്പമാര്‍ പള്ളിയിലക്ക് നിസ്‌കാരത്തിനായി പോയിരുന്നത്. ടി.വി കണ്ടു കണ്ട് ജീവിതം പഠിക്കുന്ന കുട്ടികള്‍ വല്ല്യുപ്പാ ആ ഷാളെടുത്ത് പോകണ്ട, പോലീസു പിടിക്കും എന്ന് പറഞ്ഞ് കോന്തല പിടിച്ചുവലിക്കുന്ന കാലം അത്ര വിദൂരത്തല്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter