നഷ്ടപ്പെട്ട ഇസ്‌ലാമിക് ലൈബ്രറിയില്‍ നിന്നും ആധുനിക ഗണിതശാസ്ത്രത്തിന്‍റെ വളര്‍ച്ച ഭാഗം 1

നൂറ്റാണ്ടുകള്ക്ക്  മുമ്പ്, ഒരു പ്രശസ്ത ഇസ്‌ലാമിക് ലൈബ്രറി അറബി അക്കങ്ങള്‍ ലോകത്തിന് സംഭാവന ചെയ്തു. ലൈബ്രറി അപ്രത്യക്ഷമായിട്ട് വളരെക്കാലമായി, അതിന്റെ ഗണിത വിപ്ലവം നമ്മുടെ ലോകത്തെ മാറ്റിമറിച്ചു.

ബൈതുല്‍ ഹിക്മ, 13ആം നൂറ്റാണ്ടില്‍ നാമാവശേഷമായ ഈ പുരാതന ലൈബ്രറിയുടെ അവശിഷ്ടങ്ങളൊന്നും അവശേഷിക്കുന്നില്ല, അതിനാല്‍ അത് എവിടെയാണ് സ്ഥിതി ചെയ്തിരുന്നതെന്നോ എങ്ങനെയായിരുന്നുവെന്നോ നമുക്ക് കൃത്യമായി പറയാന്‍ കഴിയില്ല. ഈ അഭിമാനകരമായ വിദ്യാകേന്ദ്രം വാസ്തവത്തില്‍ ഇസ്‌ലാമിക സുവര്ണ കാലഘട്ടത്തില്‍ ബാഗ്ദാദിലെ ഒരു പ്രധാന ബൗദ്ധിക ശക്തികേന്ദ്രമായിരുന്നു, കൂടാതെ പൂജ്യവും ഇന്നത്തെ 'അറബിക് അക്കങ്ങളും രൂപാന്തരപ്പെട്ടത് പോലോത്ത ഗണിതശാസ്ത്ര സങ്കല്പ്പങ്ങളുടെ ജന്മസ്ഥലവുമായിരുന്നു.
എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഖലീഫ ഹാറൂന്‍ റശീദിനായി ഒരു സ്വകാര്യ ശേഖരം എന്ന നിലയില്‍ സ്ഥാപിതമായ ഈ ലൈബ്രറി 30 വര്ഷങ്ങള്ക്ക് ശേഷം ഒരു പൊതു വിദ്യാകേന്ദ്രമായി പരിവര്ത്തനം ചെയ്യപ്പെട്ടു. നഗരത്തിന്റെ ഊര്ജ്ജസ്വലമായ ബൗദ്ധിക ജിജ്ഞാസയും അഭിപ്രായ സ്വാതന്ത്ര്യവും കാണിച്ച് ബൈത്തുല്‍ ഹിക്മ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെ ബാഗ്ദാദിലേക്ക് ആകര്ഷിച്ചു. (മുസ്‌ലിം, ജൂത, ക്രിസ്ത്യന്‍ പണ്ഡിതന്മാര്ക്ക്  അവിടെ പഠിക്കാന്‍ അനുവാദം ലഭിച്ചു).
ലണ്ടനിലെ ഇന്നത്തെ ബ്രിട്ടീഷ് ലൈബ്രറി പോലെയോ പാരീസിലെ ദേശീയ ലൈബ്രറി പോലെയോ ഭീമാകാരമായ വലുപ്പമുള്ള ഒരു വിദ്യാശേഖരമായിരുന്ന ബൈതുല്ഹി‌ക്മ ഒടുവില്‍ ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യം, രസതന്ത്രം, ഭൂമിശാസ്ത്രം, തത്ത്വചിന്ത, സാഹിത്യം, കലകള്‍ എന്നിവയുള്പ്പെടെയുള്ള മാനവികതയും ശാസ്ത്രവും പഠിക്കുന്നതിനുള്ള സമാനതകളില്ലാത്ത ഒരു കേന്ദ്രമായി മാറി. അതുപോലെ രസതന്ത്രം, ജ്യോതിഷം തുടങ്ങിയ വിഷയങ്ങളുടെയും പഠന കേന്ദ്രമായി.
ഇത്രയും മഹത്തായ സ്മാരകം സങ്കല്പ്പിക്കാന്‍ തന്നെ ഭാവനയുടെ ഒരു കുതിച്ചുചാട്ടം അനിവാര്യമാണ്. (വെസ്‌റ്റെറോസിലെ സിറ്റാഡല്‍, അല്ലെങ്കില്‍ ഹൊഗ്‌വാട്സിലെ ലൈബ്രറി എന്നിവ പോലെ) ഈ വിദ്യാകേന്ദ്രം ഒരു സാംസ്‌കാരിക നവോത്ഥാനത്തിന് തുടക്കമിട്ടു, അത് ഗണിതശാസ്ത്രത്തിന്റെ ഗതിയെ പൂര്ണമായും മാറ്റിമറിക്കുന്നതായിരുന്നു എന്ന് തീര്‍ച്ച.
1258ല്‍ ബാഗ്ദാദിലെ മംഗോളിയന്‍ സൈനിക ഉപരോധത്തില്‍ ബൈത്തുല്‍ ഹിക്മ തകര്ക്കപ്പെട്ടു. (ചരിത്ര രേഖകള്‍ പ്രകാരം, ടൈഗ്രിസ് നദിയിലേക്ക് നിരവധി കൈയെഴുത്തുപ്രതികള്‍ വലിച്ചെറിയപ്പെട്ടു, ട്രൈഗീസിലെ ജലം മഷിയുടെ നിറത്താല്‍ കറുപ്പണിഞ്ഞു), എന്നാല്‍ പിന്നീട് അവിടെ നടത്തിയ കണ്ടെത്തലുകള്‍ ശക്തവും, അമൂര്ത്ത വുമായ ഗണിതശാസ്ത്ര ഭാഷയെ ലോകത്തിന് സമര്‍പ്പിച്ചു. പിന്നീട് അതിനെ ഇസ്‌ലാമിക സാമ്രാജ്യവും യൂറോപ്പും ആത്യന്തികമായി ലോകം മുഴുവനും സ്വീകരിച്ചു.
Surrey സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര പ്രൊഫസറായ ജിം അല്‍ ഖലീലി പറയുന്നു. 'ബൈത്തുല്ഹിക്മ എവിടെ, എപ്പോള്‍ സ്ഥാപിക്കപ്പെട്ടു എന്നതിന്റെ കൃത്യമായ വിശദാംശങ്ങളല്ല ഞങ്ങള്ക്ക് പ്രധാനം, 'അതിലും രസകരമായത് അവിടത്തെ ശാസ്ത്രീയ ആശയങ്ങളുടെ ചരിത്രവും, അതിന്റെ ഫലമായി അവ എങ്ങനെ വികസിച്ചു എന്നതുമാണ്.'
 

ബൈത്തുല്‍ ഹിക്മയുടെ ഗണിതശാസ്ത്ര പാരമ്പര്യം 

ലിയോനാര്ഡോ ഡാ പിസ, ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെ ആരംഭം വരെ നൂറുകണക്കിനു വര്ഷങ്ങളായി യൂറോപ്പിലെ ഗണിതശാസ്ത്രത്തിന്റെ പര്യായമായിരുന്ന ഒരു പേരാണിത്. ഇദ്ദേഹം മരണാനന്തരം ഫിബൊനാച്ചി എന്നറിയപ്പെടുന്നു. 1170 ല്‍ പിസയില്‍ ജനിച്ച ഈ ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞന് ബാര്ബറി കോസ്റ്റ് ഓഫ് ആഫ്രിക്കയില്‍ (തീരദേശ വടക്കേ ആഫ്രിക്ക) സ്ഥിതിചെയ്യുന്ന വ്യാപാര പ്രദേശമായ ബ്യൂഗിയയില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. തന്റെ ഇരുപതാം വയസ്സിന്‍റെ തുടക്കത്തില്‍ ഫിബൊനാച്ചി മിഡില്‍ ഈസ്റ്റിലേക്ക് യാത്ര പോയി, ഇന്ത്യയില്‍ നിന്ന് പേര്ഷ്യയിലൂടെ പടിഞ്ഞാറിലേക്ക്  വന്ന ആശയങ്ങളാല്‍ അദ്ദേഹം ആകൃഷ്ടനായി. ഇറ്റലിയിലേക്ക് മടങ്ങിയെത്തിയ ഫിബൊനാച്ചി ഹിന്ദുഅറബി സംഖ്യാ സമ്പ്രദായത്തെ വിവരിക്കുന്ന ആദ്യത്തെ പാശ്ചാത്യ കൃതികളിലൊന്നായ ലിബര്‍ അബ്ബാസി (കണക്കുകൂട്ടലിന്റെ പുസ്തകം) പ്രസിദ്ധീകരിച്ചു.
ലിബര്‍ അബ്ബാസി ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട 1202 ല്‍ ഹിന്ദുഅറബി അക്കങ്ങള്‍ വളരെ കുറച്ച് ബുദ്ധിജീവികള്ക്ക്  മാത്രമേ അറിയുമായിരുന്നുള്ളൂ. അപ്പോഴും യൂറോപ്യന്‍ കച്ചവടക്കാരും പണ്ഡിതന്മാരും റോമന്‍ അക്കങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. ഇത് ഗുണനവും ഹരണവും വളരെ ബുദ്ധിമുട്ടുള്ളതാക്കി
ഫിബൊനാച്ചിയുടെ പുസ്തകം ഗണിത പ്രവര്ത്തനങ്ങളിലെ അക്കങ്ങളുടെ ഉപയോഗവും, ലാഭവിഹിതം, പണം മാറ്റല്‍, ഭാര പരിവര്ത്തനം, കൈമാറ്റം, പലിശ തുടങ്ങിയ പ്രായോഗിക പ്രശ്‌നങ്ങള്ക്ക് പ്രയോഗിക്കാവുന്ന സാങ്കേതികതകള്‍ വ്യക്തതയോടെ പ്രകടമാക്കി.
ഇപ്പോള്‍ കുട്ടികള്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന അക്കങ്ങളെ പരാമര്ശി ച്ചു കൊണ്ട്  ഫിബൊനാച്ചി തന്റെ വിജ്ഞാനകോശത്തിന്റെ ആദ്യ അധ്യായത്തില്‍ ഇങ്ങനെ എഴുതി,
'കണക്കുകൂട്ടല്‍ കലയും അതിന്റെ സൂക്ഷ്മതയും ചാതുര്യവും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈ കണക്കുപയോഗിച്ചുകൊണ്ട് ഈ ഒമ്പത് അക്കങ്ങളും സെഫിര്‍ എന്ന് വിളിക്കുന്ന 0 ചിഹ്നവും ഉപയോഗിച്ച് എഴുതിയ ഏത് സംഖ്യയും കമ്പ്യൂട്ടിംഗ് ചെയ്യാന്‍ അറിഞ്ഞിരിക്കണം, എന്നാല്‍  ഗണിതശാസ്ത്രം എല്ലാവര്ക്കും  ഉപയോഗയോഗ്യമായ രൂപത്തില്‍ ലഭ്യമാവും.

 

 

https://www.bbc.com/future/article/20201204-lost-islamic-library-maths

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter