ദേശീയ മഹല്ല് മുന്നേറ്റത്തിനുറച്ച് ദേശീയ നേതൃസംഗമം
മാതൃകയിലുള്ള മുസ്‌ലിം ശാക്തീകരണ പദ്ധതികളിലൂടെ മാത്രമേ ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ മേഖലകളില്‍ സമഗ്രമായ മുന്നേറ്റം സാധ്യമാവൂ എന്ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബിരുദദാന മഹാസമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ മുസ്‌ലിം നേതൃ സംഗമം അഭിപ്രായപ്പെട്ടു. വെസ്റ്റ് ബംഗാള്‍, മേഘാലയ, ബീഹാര്‍ തുടങ്ങി ഇന്ത്യയിലെ പതിനെട്ടോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ച നേതൃസംഗമം പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ ഉദാഘാടനം ചെയ്തു.
ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ ഇത്ര ദാരുണമാകാന്‍ കാരണം കേരളത്തിലെ മുസ്‌ലിം മുന്നേറ്റത്തിന് ഹേതുവായ മത,രാഷ്ട്രീയ നേതൃ രംഗത്തെ ഐക്യം ഇല്ലാതെ പോയതാണെന്ന് സമ്മേളനം വിലയിരുത്തി.
ആന്ധ്രയിലെ മദനിപ്പള്ളി എം.എല്‍.എ ശാജഹാന്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച സംഗമത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ആധ്യക്ഷം വഹിച്ചു. വിവിധ സംസ്ഥാനങ്ങില്‍ ദാറുല്‍ ഹുദാ നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിനിധികളോട് വിശദീകരിച്ചു. പ്രമുഖ വ്യക്തിത്വങ്ങളുടെ സാനന്നിധ്യത്താല്‍ ശ്രദ്ദേയമായ സംഗമത്തില്‍ മുഹമ്മദ് റഫീഖ് ഹുദവി കോലാര്‍ മുസ്‌ലിം സമൂഹം: ആത്മാഭിമാനത്തിന്റെ സാക്ഷ്യങ്ങള്‍ എന്ന വിഷയത്തെ അവതരിപ്പിച്ചു. മഹല്ല് മാനേജ്‌മെന്റ്; സങ്കല്‍പം, പ്രയോഗം, സംഘാടനം എന്ന വിഷയം ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാടും മാതൃക മഹല്ല് നേര്‍ച്ചിത്രം എന്ന വിഷയം എം. സഹീര്‍ ഹുദവിയും അവതരിപ്പിച്ചു.
കേരളത്തിന്റെ വികസസന-മുന്നേറ്റങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് മഹല്ല് സംവിധാനവും മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമാണെന്ന് വിഷയാവതരാകര്‍ ചൂണ്ടിക്കാട്ടി. കേരളീയ മാതൃക മുന്‍നിര്‍ത്തി സ്വതന്ത്രവും വ്യക്തവുമായ പദ്ധതികള്‍ ആവിഷികരിച്ച് സമയബന്ധിതമായി നടപ്പിലാക്കുന്നതിലൂടെ ഇത്തരമൊരു മുന്നേറ്റം ഇതര സംസ്ഥാനങ്ങളിലും സാധ്യമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ആന്ധ്രാപ്രദേശിലെ മദനപ്പള്ളി എം.എല്‍.എ ഷാജഹാന്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും മുസ്‌ലിം രാഷ്ട്രീയ ശാക്തീകരണത്തെക്കുറിച്ചും പ്രതിനിധികളോട് വിശദീകരിച്ചു. ആസ്സാമില്‍ നിന്നുള്ള മുഖ്യാതിഥി ദിലേവര്‍ഖാന്‍ ആസ്സാമില്‍ മുസ്‌ലിംകള്‍ക്ക് ഭരണഘടനാദത്തമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി. വോട്ട് ചെയ്യാനനുള്ള അവകാശം പോലും അധികാരികളാല്‍ നിഷേധിക്കപ്പെടുന്ന ആസ്സാമിന്റെ അവശ്വസനീയ സാഹചര്യത്തിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു.
ദേശീയ നേതൃ സംഗമത്തിനു ശേഷം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിലെ ഡോ. ജാബിര്‍ ഹുദവി മോഡറേറ്ററായി നടന്ന പ്രതിനിധികളുടെ ഗ്രൂപ്പ് ഡിസ്‌കഷനില്‍ വിവധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് ദാറുല്‍ ഹുദയടക്കമുള്ള കേരളത്തിലെ കേന്ദ്രങ്ങളില്‍ നിന്ന് പിന്തുണയുണ്ടാവണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ മുന്നേറ്റത്തിന് ദാറുല്‍ ഹുദാക്ക് ഒരുപാട് കാര്യങ്ങളഅ# ചെയ്യാനാവുമെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ച മുഫ്തി മുന്‍കിര്‍ ഹുസൈന്‍ തായ്‌വാന്‍, മുഫ്തി നൂറുല്‍ ഹുദാ നൂര്‍ നദ്‌വി കൊല്‍ക്കത്ത എന്നിവര്‍ ചൂണ്ടിക്കാട്ടി. ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റഫീഖ് ഹുദവി ആമുഖഭാഷണം നടത്തി. ആസ്സാമില്‍ നിന്നുള്ള റിട്ട: പോലീസ് സൂപ്രണ്ട് അബ്ദുല്‍ ഖുദ്ദൂസ് വെസ്റ്റ് ബംഗാളിലെ റിട്ട: മജിസ്‌ട്രേറ്റ് എന്നിവര്‍ സംബന്ധിച്ചു. നൗഫല്‍ ഹുദവി മംഗലാപുരം നന്ദി പറഞ്ഞു.
Leave A Comment