കോട്ടുമല ബാപ്പു മുസ് ലിയാര്‍ കര്‍മനിരതനായിരുന്ന പണ്ഡിതന്‍: ജിഫ്രി തങ്ങള്‍
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സമസ്തക്കും സമുദായത്തിനും വേണ്ടി സദാ കര്‍മനിരതനായിരുന്ന പണ്ഡിതനായിരുന്നുവെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കടമേരി റഹ്മാനിയ്യ യു.എ.ഇ കമ്മറ്റിയും ഗള്‍ഫ് സത്യധാരയും സംയുക്തമായി ദുബൈയില്‍ സംഘടിപ്പിച്ച ബാപ്പു മുസ്‌ലിയാര്‍അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഒരു പ്രസ്ഥാനം തന്നെയായിരുന്നു.പലരെ പറ്റിയും വിശ്രമമില്ലാത്ത പ്രവര്‍ത്തനം നടത്തുന്നവര്‍ എന്ന് പറയാറുണ്ടെങ്കിലും അത് അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്ന രീതിയിലായിരുന്നു ബാപ്പു മുസ്‌ലിയാരുടെ ജീവിതമെന്നും തങ്ങള്‍ പറഞ്ഞു.എത്ര ത്യാഗം സഹിച്ചും ഉത്തരവാദിത്വം നിറവേറ്റാന്‍ ബാപ്പു മുസ്‌ലിയാര്‍ ശ്രദ്ദിച്ചിരുന്നുവെന്നും തങ്ങള്‍ അനുസ്മരിച്ചു.
പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു.