മോഡി നമ്മുടെ നായകനല്ല, മുസ്‌ലിം സ്ത്രീകളുടെ വിഷയം മുത്തലാഖില്‍ മാത്രം ഒതുങ്ങില്ല: വനിതാ ആക്ടിവിസ്റ്റുകള്‍

 

 

മോഡി നമ്മുടെ നായകനല്ല, മുത്തലാഖ് മാത്രമല്ല നമ്മുടെ പ്രശ്‌നം, മുസ്‌ലിംകളുടെ വെല്‍ഫയറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം വനിതാ ആക്ടിവിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.
മോഡി മുത്തലാഖില്‍ മാത്രം കടിച്ച് തൂങ്ങി നില്‍ക്കുകയാണ്. അതിനപ്പുറം ഒരുപാട് വിഷയങ്ങളുണ്ട്. വനിതാ ആക്ടിവിസ്റ്റുകളിലൊരാളായ ഹസീന ഖാന്‍ വ്യക്തമാക്കി. ഷര്‍ബാനൂ കേസ് സംബന്ധിയായ് സംസാരിക്കുകയായിരുന്നു ഹസീന ഖാന്‍. മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മുന്‍ഗണനാ ക്രമത്തിനനുസരിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. മുസ്‌ലിം സ്ത്രീകളുടെ പല വിഷയങ്ങളും ചര്‍ച്ച ചെയ്യാനുണ്ടെന്നും മുസ ലിം കളുടെ വെല്‍ഫയറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം സ്ത്രീ ആക്ടിവിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.
വിദ്യഭ്യാസം, ആരോഗ്യ സംരക്ഷണം, ബീഫ് നിരോധനം, സമുദായ കലാപം, തൊഴിലില്ലായ്മ, ന്വൂനപക്ഷ സുരക്ഷ എന്നിങ്ങനെ ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്. അവര്‍ വ്യക്തമാക്കി.

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter