മതത്തിന്റെ അകസാരമറിയുന്ന പണ്ഡിതര്‍ വളര്‍ന്നു വരണം: ജിഫ്രി തങ്ങള്‍

വിശുദ്ധ ദീനിന്റെ ആശയങ്ങള്‍ കൂടുതലറിയാന്‍ ലോകത്താകമാനം പ്രബുദ്ധ സമൂഹം മുന്നോട്ടുവരുന്ന കാലത്ത് അവരെ വഴി നടത്തുന്നതിന് മതത്തിന്റെ അകസാരമറിഞ്ഞ പണ്ഡിതര്‍ വളര്‍ന്നുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

വിഷയങ്ങള്‍ യഥാവിധി മനസ്സിലാക്കി കൈകാര്യം ചെയ്യാന്‍ പ്രാപ്തരായവരാകണം പുതുതലമുറയിലെ പണ്ഡിതന്മാരെന്നും തങ്ങള്‍ പറഞ്ഞു.സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ആഴത്തില്‍ അറിവുള്ള പണ്ഡിതന്മാരെ സമൂഹത്തിന് സമര്‍പ്പിക്കുമെന്നും തങ്ങള്‍ വ്യക്തമാക്കി.
സമസ്ത അലുംനി കോഡിനേഷന്റെ ഏകദിന ക്യാംപ് ദാറുല്‍ഹുദ ഇസ്‌ലാമിക് സര്‍വ്വകലാശാലയില്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ദാറുല്‍ ഹുദ വിസി ഡോ.ബഹാഉദ്ധീന്‍ നദ്‌വി അധ്യക്ഷനായി. പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter