ലോകത്തെ ആദ്യ വിവിധ-മത ആരാധനാലയം ബര്‍ലിനില്‍

ബര്‍ലിന്‍ (ജര്‍മനി): മുസ്‌ലിം, ജൂത, ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ഒരേ സമയം ആരാധനാ സൗകര്യമുള്ള ലോകത്തെ ആദ്യ പള്ളി മെയ് മാസത്തില്‍ ബര്‍ലിനില്‍ തുറക്കും. ഹൗസ് ഓഫ് വണ്‍ (ഐക്യ സൗധം) എന്ന് പേരിട്ടിരിക്കുന്ന പള്ളിക്ക് 47.2 മില്യന്‍ യൂറോയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പ്രൊട്ടസ്റ്റന്റ് പാതിരി ഗ്രിഗര്‍ ഹോഹ്ബര്‍ഗ് മുന്നോട്ട് വെച്ച ഈ ആശയം മൂന്ന് മതസ്ഥരും ഏറ്റെടുത്തതോടെ ബര്‍ലിന്‍ ലോകത്തിന് മുന്നില്‍ മതസൗഹാര്‍ദ്ദത്തിന്റെ പുതിയൊരു മാതൃകയാവുകയാണ്. മൂന്ന് മത വിശ്വാസികള്‍ക്കും ഒരേ സമയം പ്രാര്‍ത്ഥനാ കര്‍മങ്ങള്‍ നിര്‍വഹിക്കാവുന്ന രീതിയില്‍ പണി കഴിപ്പിക്കുന്ന പള്ളിയിലെ പ്രധാന ആകര്‍ഷണം മീറ്റിംഗ് ഹാള്‍ ആയിരിക്കും. ആര്‍ക്കും വരാനും സൗഹൃദ സംഭാഷണങ്ങളില്‍ ഏര്‍പെടാനും ഉതകുന്ന രീതിയിലായിരിക്കും പ്രസ്തുത ഹാളിന്റെ രൂപ ഘടനയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ റഷ്യയിലെ കസാനിലും അബൂദാബിയിലും സമാനമായ ആരാധനാലയങ്ങളുടെ പണി പുരോഗമിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter