മുത്തലാഖ് ഓര്‍ഡിനന്‍സ് മൗലികാവകാശങ്ങള്‍ക്കെതിരാണ്; ഉവൈസി
- Web desk
- Sep 30, 2018 - 11:15
- Updated: Sep 30, 2018 - 11:15
മുത്തലാഖ് ഓര്‍ഡിനന്‍സ് മൗലികാവകാശങ്ങളെ അട്ടിമറിക്കുന്നുവെന്നും മുസ്‌ലിം പുരുഷന്മാരോട് വിവേചനം കാണിക്കുന്നുവെന്നും ആള്‍ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പാര്‍ട്ടി നേതാവും എം.പിയുമായ അസദുദ്ധീന്‍ ഉവൈസി.
മൗലികാവകാശങ്ങളെയും ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളെയും എതിര്‍ക്കുകയും അതോടപ്പം സ്ത്രീകള്‍ക്ക് അനീതിയുമാണ് ഈ ഓര്‍ഡിനന്‍സിലൂടെ നടപ്പിലാവുകയെന്നും അതിനാലാണ് ഇതിനെ എതിര്‍ക്കുന്നതെന്നും ഉവൈസി വിശദീകരിച്ചു.
നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഈ ഓര്‍ഡിനന്‍സ് പുനപരിശോധിക്കാന്‍ തയ്യാറാവണം ഉവൈസി പ്രതികരിച്ചു.
ഇക്കഴിഞ്ഞ സെപ്തംബര്‍ 19 നാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്ന ബില്‍ മോഡി സര്‍ക്കാര്‍ പാസ്സാക്കിയത്. എന്നാല്‍ അത് രാഷ്ട്രപതിയുടെ അംഗീകാരത്തിന് വേണ്ടി അയക്കുകയും അത് ലഭിക്കാന്‍ പാര്‍ലിമെന്റില്‍ വെക്കുകയും ചെയ്യും. വരുന്ന ആറുമാസത്തിനുള്ളില്‍ അംഗീകാരം ലഭിക്കാതെ വന്നാല്‍ വീണ്ടും പുന പ്രഖ്യാപനം നടത്തേണ്ടി വരും.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment