സിൻജിയാങിൽ മുസ്‌ലിംകളെ പാർപ്പിക്കുന്ന ജയിലുകൾ:  ഔദ്യോഗിക രേഖകൾ ചോർന്നു
സിൻജിയാങ്: ഉയ്ഗൂർ മുസ്‌ലിംകളുടെ വിശ്വാസങ്ങളും, മനസ്സും മാറ്റാന്‍ അതീവ സുരക്ഷാ ജയിലുകള്‍ നടത്തുന്ന ചൈനയുടെ നടപടികളെക്കുറിച്ചുള്ള ഔദ്യോഗിക രേഖകള്‍ ചോർന്നു. സിന്‍ജിയാങ് പ്രദേശത്തെ ക്യാംപുകള്‍ നിര്‍ബന്ധിത വിദ്യാഭ്യാസത്തിനും, പരിശീലനത്തിനും വേണ്ടിയാണെന്നാണ് ചൈന ഇക്കാലം വരെ അവകാശപ്പെട്ട് വന്നിരുന്നത്. എന്നാൽ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ അന്താരാഷ്ട്ര കണ്‍സോര്‍ഷ്യത്തിന് ലഭിച്ച ഔദ്യോഗിക രേഖകൾ പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ് ചൈന. ഉയിഗൂർ മുസ്‌ലിംകളും, മറ്റ് ന്യൂനപക്ഷ മുസ്‌ലിം വിഭാഗങ്ങളിലും പെടുന്ന ഒരു ദശലക്ഷം ആളുകളെയാണ് ഈ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് രേഖകള്‍ പറയുന്നു. ഡാറ്റയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് സാമൂഹിക നിയന്ത്രണവും ചൈനീസ് സർക്കാർ നടത്തിവരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. കർശനമായ നിയമങ്ങളുള്ള ഇത്തരം ജയിലുകളിൽ കുളിക്കാനും, കക്കൂസ് ഉപയോഗിക്കാനും വരെ വലിയ ബുദ്ധിമുട്ടാണുള്ളത്. വര്‍ഷങ്ങള്‍ ക്യാംപില്‍ പാര്‍പ്പിച്ച ശേഷമാണ് ഇവര്‍ക്ക് അടിസ്ഥാന പരിശീലനങ്ങള്‍ നല്‍കുന്നത്. തീവ്രവാദം തടയാനാണ് ഉയിഗൂര്‍ മുസ്‌ലിംകളെ നന്നാക്കാനുള്ള ശ്രമങ്ങളെന്നാണ് ചൈനീസ് ന്യായീകരണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter