താജ്മഹല്‍ നിര്‍മ്മിച്ചത് മുസ്‌ലിംകളല്ലെന്നും അത്  ശിവമന്ദിരാണെന്നും വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

താജ്മഹല്‍ നിര്‍മ്മിച്ചത് മുസ്‌ലിംകളല്ലെന്നും അത് ശിവമന്ദിരാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ആനന്ദ് കുമാര്‍ ഹെഗ്‌ഡെ രംഗത്ത്.

ചരിത്രത്തില്‍ തന്നെ അതിന്റെ തെളിവുണ്ടെന്നാണ് ഹെഗ്‌ഡെയുടെ വാദം. ഷാജഹാന്‍ അദ്ധേഹത്തിന്റെ ആത്മകഥയില്‍ ഈ സ്ഥലം ജയസിംഹ രാജാവിന്റെ അടുത്ത് നിന്ന് വാങ്ങിയതാണെന്ന് പറയുന്നുണ്ടെന്നും ആനന്ദ് കുമാര്‍ ഹെഗ്‌ഡെ പറയുന്നു.
അത് ശിവമന്ദിരാണെന്നും പരമതീര്‍ത്ഥ രാജാവ് നിര്‍മ്മിച്ചതാണെന്നും അതിന്റെ പേര് തോജോ മഹാലയ എന്നായിരുന്നുവെന്നും പിന്നീട് താജ്മഹലായതാണെന്നും കേന്ദ്രമന്ത്രി തന്റെ വിവാദ പ്രസ്ഥാവനയില്‍ വ്യക്തമാക്കുന്നു.
ചരിത്രം വായിക്കണമെന്നും പുനരെഴുത്ത് നടത്തണമെന്നും കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter