സൂറത്തുൽ മുഅ്മിനൂനിലെ സത്യവിശ്വാസികളുടെ ഗുണമഹിമകൾ
ഭാഗം 2

സത്യവിശ്വാസികളുടെ 5 പ്രധാന സവിശേഷതകളാണ് സൂറത്തുൽ മുഅമിനൂൻ പരാമർശിക്കുന്നത്. അതിൽ രണ്ടെണ്ണം ആദ്യ ഭാഗത്ത് വിശദീകരിച്ചു. ഇനി ബാക്കി മൂന്നു ഭാഗങ്ങൾ വായിക്കാം..

3. സകാത്ത് നൽകി സ്വയം ശരീരത്തെ ശുദ്ധീകരിക്കുവരാണ്. അല്ലാഹു(സു:ഹ)പറഞ്ഞു: "സകാത്ത് നിര്‍വഹിക്കുന്നവരുമാണ്". ( സൂറ: മുഅ്മിനൂൻ:4) നബി(സ്വ)തങ്ങൾ പറഞ്ഞു: "ശുദ്ധി ഈമാനിന്റ ഭാഗമാണ്, അൽഹംദുലില്ലാ മീസാനിനെ നിറക്കുന്നതാണ്, സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ് എന്നത് ആകാശഭൂമിയുടെ ഇടയിലുള്ള സർവ്വതിനെയും നിറക്കുന്നതാണ്, സ്വലാത്ത് പ്രകാശമാണ്, സ്വദഖ തെളിവാർന്ന പ്രവർത്തിയും, ക്ഷമ തിളക്കമാർന്നതുമാണ്. ഖുർആൻ നിങ്ങൾക്ക് അനുകൂലമായ അല്ലെങ്കിൽ പ്രതികൂലവുമായ തെളിവാണ്.

"സ്വദഖ തെളിവാണ്” എന്ന വാക്യത്തിന്റെ അർത്ഥം സ്വദഖ ചെയ്തവന്റെ വിശ്വാസത്തിന്റെ മേലുള്ള തെളിവാണ്. അഥവാ കപടഭക്തൻ അതിൽ നിന്ന് വിസമ്മതിക്കുന്നതാണ്, കാരണം അവൻ വിശ്വസിക്കുന്നില്ല. അതുകൊണ്ട് ആരെങ്കിലും സ്വദഖ ചെയ്താൽ അത് അവന്റെ വിശ്വാസത്തിന്റെ മേലുള്ള വാസ്തവമാക്കലാണ്. സത്യവിശ്വാസികളുടെ ജീവിതത്തെ ദാരിദ്ര്യത്തിൽ നിന്നും ആഡംബരത്തിൽ നിന്നും തടയുന്ന കർമമാണ് സക്കാത്ത്.

സക്കാത്ത് എല്ലാ മനുഷ്യരുടെയും അവകാശമാണ്, അതുപോലെ ബലഹീനമായ ആളുകൾക്കുള്ള സുരക്ഷയുമാണത്.

4. ജനനേന്ദ്രിയങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരാണ്. അല്ലാഹു പറഞ്ഞു:"ഭാര്യമാര്‍, സ്വന്തം അടിമ സ്ത്രീകള്‍ എന്നിവരില്‍ നിന്നൊഴികെ ജനനേന്ദ്രിയങ്ങള്‍ കാത്തു സൂക്ഷിക്കുക വഴി അനധിക്ഷേപാര്‍ഹരും-ഇതിനപ്പുറം ആരെങ്കിലും ആഗ്രഹിച്ചാല്‍ അവര്‍ അതിക്രമകാരികള്‍ തന്നെ. സൂറ: (മുഅ്മിനൂൻ:5-8) അഥവാ മുഅമിനീങ്ങൾ ചാരിത്ര്യശുദ്ധി ഇഷ്ടപ്പെടുന്നവരും അതിനെ സൂക്ഷിക്കുന്നവരുമാണ്. ഇത് ആത്മാവിന്റെ ശുദ്ധിയാണ്. കാരണം ഹലാൽ അല്ലാത്ത അവസ്ഥയിൽ കുഞ്ഞുങ്ങളെ നേരിട്ടുള്ള അശുദ്ധിയിൽ നിന്ന് അകറ്റിനിർത്തൽ, ഹലാൽ അല്ലാത്ത അഭിലാഷങ്ങളിൽ നിന്ന് ഹൃദയങ്ങളെ സംരക്ഷിക്കുക, കണക്കു കൂട്ടാതെ മോഹങ്ങൾ അഴിച്ചുവിടുന്നതിൽ നിന്നും വീട്ടിലും സമൂഹത്തിലും നടക്കുന്ന അഴിമതിയിൽ നിന്നും സമൂഹത്തെ രക്ഷിക്കുക എന്നിവ തന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംരക്ഷണമാണ്. തന്റെ ഭാര്യയെ പിൻഭാഗത്തിലൂടെ ബന്ധപ്പെടുന്നതും ഹയ്ള്, നോമ്പ്, ഇഹ്റാം എന്നീ കാലയളവിൽ ബന്ധപ്പെടലും നിഷിദ്ധ കാര്യങ്ങളിൾ പെട്ടതാണ്.

ജനനേന്ദ്രിയങ്ങള്‍ കാത്തു സൂക്ഷിക്കണമെന്ന ഉപദേശം അതിലേക്കുള്ള മാർഗ്ഗങ്ങൾ തടയാനാണ്. അതുകൊണ്ടാണ് സത്യവിശ്വാസികളോടും വിശ്വാസിനികളൊടും കണ്ണ് പൂട്ടാനും ഭംഗി വെളിവാക്കാതിരിക്കാനും ഖുർആൻ കൽപ്പിച്ചത്. അല്ലാഹു(സു:ഹ)പറഞ്ഞു:" ഓ നബീ, തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്താനും ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കാനും സത്യവിശ്വാസികളോട് താങ്കളനുശാസിക്കുക. അവര്‍ക്കേറ്റം പവിത്രമായത് അതത്രേ. അവരുടെ ചെയ്തികളെക്കുറിച്ചു സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു. സത്യവിശ്വാസികളോടും തങ്ങളുടെ നയനങ്ങള്‍ താഴ്ത്താനും ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കാനും സ്വയമേവ വെളിവാകുന്നതൊഴിച്ചുള്ള അലങ്കാരം പ്രത്യക്ഷപ്പെടുത്താതിരിക്കാനും താങ്കള്‍ കല്‍പിക്കുക; തങ്ങളുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്കു മീതെ അവര്‍ താഴ്ത്തിയിടുകയും വേണം.

തങ്ങളുടെ ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീ പുത്രന്മാര്‍, മുസ്‌ലിം സ്ത്രീകള്‍, സ്വന്തം അടിമകൾ, വികാരമില്ലാത്ത പുരുഷഭൃത്യര്‍, പെണ്ണുങ്ങളുടെ ലൈംഗിക രഹസ്യങ്ങള്‍ ഗ്രഹിച്ചിട്ടില്ലാത്ത കുട്ടികള്‍ എന്നിവരല്ലാത്ത വേറൊരാള്‍ക്കും തങ്ങളുടെ അലങ്കാരം അവര്‍ വെളിവാക്കരുത്; ഗുപ്തസൗന്ദര്യം അറിയപ്പെടാനായി കാലിട്ടടിക്കയുമരുത്. സത്യവിശ്വാസികളേ, നിങ്ങള്‍ സര്‍വരും-വിജയപ്രാപ്തരാകാനായി-അല്ലാഹുവിങ്കലേക്കു ഖേദിച്ചുമടങ്ങുക"( സൂറ:നൂർ :30, 31)

4. വിശ്വസ്ത കാത്തുസൂക്ഷിക്കുന്നവരും കരാർ പൂർത്തീകരിക്കുന്നവരുമാണവർ അല്ലാഹു പറയുന്നു :" തങ്ങളുടെ ഉത്തരവാദിത്വങ്ങളും കരാറുകളും പാലിക്കുന്നവരും"( സൂറ: മുഅ്മിനൂൻ:8) അഥവാ അവരെ വിശ്വസിച്ചാൽ വഞ്ചിക്കുകയില്ല. കരാറിലേർപ്പെട്ടാൽ അവരത് പൂർത്തിയാക്കും. അവർ നബി തങ്ങൾ പറഞ്ഞ കപടവിശ്വാസികളേ പോലെയല്ല. നബി (സ) പറഞ്ഞു: മുനാഫിഖിന്റെ അടയാളം മൂന്നാണ്. അവർ കരാർ ചെയ്താല് പൂർത്തിയാക്കിയില്ല, അവർ സംസാരിച്ചാൽ കളവ് പറയും, അവരെ വിശ്വസിച്ചാൽ വഞ്ചിക്കും. അല്ലാഹു പറഞ്ഞു: വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെയാളുകള്‍ക്കു തിരിച്ചു കൊടുക്കാനും ജനമധ്യേ വിധികല്‍പിക്കുമ്പോള്‍ അതു നീതിപൂര്‍വകമാക്കാനും അല്ലാഹു നിങ്ങളോടനുശാസിക്കുകയാണ്. എത്ര നല്ല ഉപദേശമാണവന്‍ നിങ്ങള്‍ക്കു തരുന്നത്! നന്നായി കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാണവന്‍.

ഒരിക്കൽ, അബുദർ(റ) നബിയോട് പറഞ്ഞു: എന്നെ തങ്ങളുടെ അടിമയാക്കൂ.. അപ്പോൾ തങ്ങൾ അദ്ദേഹത്തിന്റെ ചുമലിൽ തട്ടി, എന്നിട്ട് പറഞ്ഞു : നിശ്ചയം താങ്കൾ ബലഹീനനാണ് എന്നാൽ അടിമത്തം വിശ്വസ്തതയാണ് . ഖിയാമത്ത് നാളിൽ അത് നിന്ദ്യതയും ഖേദവുമാണ്, അവർക്ക് കൊടുക്കേണ്ട ബാധ്യത നിറവേറ്റിയവർക്കൊഴികെ. ഇവിടെ നബി തങ്ങൾ അടിമ ഉടമ ബന്ധം വിശ്വസ്തതയാണെന്ന ബോധ്യപ്പെടുത്തി. കാരണം, കൊടുക്കേണ്ട അവകാശങ്ങൾ നീതിയോടെ കൊടുക്കൽ വിശ്വസ്തതയുടെ ഭാഗമാണ്.

അബൂ ഹുറൈറ (റ)പറയുന്നു: ഒരിക്കൽ ഒരു റമദാൻ മാസം നബി (സ) തങ്ങൾ ഞങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഒരു അഅ്റാബി വന്ന് നബിയോട് ചോദിച്ചു : എന്നാണ് അന്ത്യനാൾ? വിശ്വസ്തത നഷ്ടപ്പെട്ടാൽ നിങ്ങൾ അന്ത്യനാളിനെ പ്രതീക്ഷിച്ചുകൊള്ളുകയെന്നായിരുന്നു നബി (സ) മറുപടി പറഞ്ഞത് അത്. എങ്ങനെയാണ് വിശ്വസ്തത നഷ്ടപ്പെടുകയെന്നതായിരുന്നു അടുത്ത ചോദ്യം. അവിടുന്ന് പറഞ്ഞു : അർഹിക്കപ്പെടാത്തവർക്ക് അധികാരം നൽകപ്പെടുമ്പോൾ നിങ്ങൾ അന്ത്യനാളിനെ പ്രതീക്ഷിക്കുവീൻ അല്ലാഹു പറഞ്ഞു : നിങ്ങള്‍ യാത്രയിലാവുകയും ഇടപാട് രേഖപ്പെടുത്താൻ എഴുത്തുകാരനെ കിട്ടാതെ വരികയും ചെയ്താല്‍ പണയം വാങ്ങുക. ഇനി, പരസ്പര വിശ്വാസത്തിലാണ് ഇടപാട് നടത്തിയതെങ്കില്‍, വിശ്വസിക്കപ്പെട്ടയാള്‍ തന്റെ വിശ്വാസ്യത നിറവേറ്റുകയും നാഥനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ സാക്ഷിത്വം മറച്ചു വെക്കരുത്; അതാരെങ്കിലും ഒളിച്ചുവെക്കുന്നുവെങ്കില്‍ അവന്റെ മനസ്സ് പാപഗ്രസ്തമത്രേ. നിങ്ങളുടെ ചെയ്തികളെപ്പറ്റി അല്ലാഹു നന്നായറിയും.

5. നിസ്കാരം നിലനിർത്തുന്നവരാണവർ അല്ലാഹു പറഞ്ഞു :നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരുമായ സത്യവിശ്വാസികള്‍ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു. ( സൂറ: മുഅ്മിനൂൻ:9) അഥവാ യഥാ സമയത്ത് നിസ്കരിക്കും. അതിൽ നിന്ന് ഒരു മറ്റാരു കാര്യവും അവരെ ശ്രദ്ധ തിരക്കില്ല.

ഒരിക്കൽ മസ്ഊദ്(റ)നബിയോട് ചോദിച്ചു, ഏറ്റവും നല്ല കർമമേത്? നബി (സ)പറഞ്ഞു: നിസ്കാരം ആദ്യ സമയത്ത് നിസ്കരിക്കൽ. അത് കഴിഞ്ഞാൽ? മാതാപിതാക്കൾക്ക് ഗുണം ചെയ്യൽ. പിന്നെ ഏതാ ? അവിടുന്ന് പറഞ്ഞു : അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുക.

സൂറത്തുൽ മുഅമിനൂനിൽ പ്രസ്താവ്യമായ ഈ 5 ഗുണങ്ങളും ഒരു സത്യവിശ്വാസിക്ക് ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഈ ഗുണങ്ങൾ ആർജിച്ചെടുക്കുവാൻ ഓരോ മുസ്‌ലിമും തയ്യാറാവേണ്ടതുണ്ട്. കൊറോണയെ പ്രതിരോധിക്കുവാൻ എല്ലാം മസ്ജിദുകളും ആരാധനാലയങ്ങളും അടച്ചുപൂട്ടിയ ഈയൊരു സാഹചര്യത്തിൽ പ്രത്യേകിച്ചും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter