സംഘ്പരിവാര്‍ ഘര്‍വാപസി കേന്ദ്രങ്ങളില്‍ നടക്കുന്നതെന്ത്?

കൊച്ചി തൃപ്പൂണിത്തറയിലെ യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്ന് രക്ഷപ്പെട്ട ആയുര്‍വേദ ഡോക്ടര്‍ ഘര്‍വാപ്പസി കേന്ദ്രത്തിലെ പീഡന വിവരം പുറത്തുവിട്ടതോടെ മതംമാറ്റവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢ പദ്ധതികള്‍ പുറത്തുവന്നിരിക്കയാണ്. 

ഇതര മതസ്ഥരെ വിവാഹം ചെയ്ത യുവതികളെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും കൊടിയ പീഡനങ്ങളുമാണത്രെ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. കുടുംബത്തിന്റെ കൂടി പിന്തുണയുള്ളതിനാല്‍ ആരെയും പേടിക്കാതെയാണ് സെന്റര്‍ അധികാരികള്‍ അന്തേവാസികളോട് ക്രൂരത കാണിക്കുന്നത്. എതിര്‍ക്കുന്നവരെ പതിനഞ്ചോളം പേര്‍ന്ന് കെട്ടിയിട്ട് മര്‍ദ്ദിക്കുകവരെ ചെയ്യുന്നു.

ഹിന്ദു മതത്തിലേക്ക് തിരിച്ചുവരും എന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ ഇതില്‍നിന്നും രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ. 

ഈയിടെ കാസര്‍കോട് നിന്നും ഇസ്‌ലാം സ്വീകരിക്കുകയും പിന്നെ ഹിന്ദുമതത്തിലേക്കു തന്നെ തിരികെ പോയെന്ന് അറിയിക്കുകയും ചെയ്ത ആയിഷ എന്ന ആതിരയെ ഈ കേന്ദ്രത്തില്‍വെച്ച് താന്‍ കണ്ടെന്ന ഡോക്ടറുടെ മൊഴിയും പുറത്തുവന്നതോടെ സംഘ്പരിവാര്‍ പ്രവര്‍ത്തനങ്ങളുടെ ഭീകരത കൂടുതല്‍ വ്യക്തമായിരിക്കയാണ്. 

സഹപാഠികളില്‍നിന്നും ഇസ്‌ലാമിനെ മനസ്സിലാക്കിയാണ് ആതിര ഇസ്‌ലാം സ്വീകരിച്ചിരുന്നത്. താന്‍ പോകുന്നതിനു മുമ്പ് എഴുതിയ കത്തില്‍ വിശദമായി തന്റെ വിശ്വാസത്തിന്റെ ആഴം അവള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഒരു സുപ്രഭാതത്തില്‍ അവള്‍ പുറത്തുവന്ന് ഞാന്‍ മതത്തില്‍നിന്നും പിന്മാറിയെന്ന് പറയുമ്പോള്‍ അതിനു പിന്നിലെ സംഘ്പരിവാര്‍ ഇടപെടലിനെക്കുറിച്ച് എല്ലാവരും സംശയിച്ചിരുന്നു. ഡോകട്‌റുടെ അനുഭവംകൂടി പുറത്തുവന്നതോടെ ഘര്‍വാപ്പസി കേന്ദ്രത്തില്‍ നടക്കുന്ന നിര്‍ബന്ധ മതപരിവര്‍ത്തനങ്ങള്‍ കൂടുതല്‍ പുറത്തുവന്നിരിക്കയാണ്. ആതിരയും ഇതിന്റെ ഇരയാണെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. 

യോഗ പഠിപ്പിക്കാനെന്നു പറഞ്ഞാണ് തന്നെ അവിടെക്ക് കൊണ്ടുപോയതെന്നും ക്രിസ്ത്യാനിയായ ഭര്‍ത്താവിനെ കൈയൊഴിഞ്ഞ് ഹിന്ദുമതത്തിലേക്ക് തിരികെ വന്നില്ലെങ്കില്‍ കൊന്നുളയുമെന്ന് അവര്‍ ഭീഷണിപ്പെടുയെന്നും ഡോക്ടര്‍ പറഞ്ഞു.

ജെ.ആര്‍ മനോജ് എന്നയാള്‍ നടത്തുന്ന ആര്‍ഷ വിദ്യാ സമാജം എന്ന സംഘപരിവാര്‍ തടവ്‌കേന്ദ്രമാണ് ഈ സെന്റര്‍. മതം മാറുന്ന ഹിന്ദു സഹോദര-സഹോദരിമാരെ ഉദ്ദേശിച്ചു നടത്തപ്പെടുന്ന ഇത് മനുഷ്യത്വരഹിതവും ക്രൂരവുമായ വഴികളാണ് തങ്ങളുടെ ലക്ഷ്യസാഫല്യത്തിന് ആശ്രയിക്കുന്നതെന്നത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഏത് മതം സ്വീകരിക്കാനും സ്വാതന്ത്ര്യമുള്ള രാജ്യത്ത് താന്‍ സ്വീകരിച്ച മതത്തില്‍നിന്നും ്ക്രൂരമായി മതം മാറ്റം നടത്തുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ്. നിര്‍ബന്ധമായി ഒരാളെ മറ്റൊരു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യല്‍തന്നെയാണിത്.

ആതിരയുടെ പത്ര സമ്മേളനത്തില്‍നിന്നും ഭാവഹാവങ്ങളില്‍നിന്നും ഈ നിര്‍ബന്ധത്തിന്റെ ആഴം ശരിക്കും മനസ്സിലാകുന്നുണ്ട്. തനിക്കു വിശ്വാസമില്ലെങ്കില്‍കൂടി നിര്‍ബന്ധിച്ച് ചൊല്ലിപ്പഠിപ്പിക്കുകയാണ് കേന്ദ്രാധികാരികള്‍ ചെയ്യുന്നത്. പുതിയ മതത്തില്‍നിന്നും പിന്മാറുന്നത് വരെ ഇത് തുടരുന്നു.

ഈ സമയത്ത് പുറത്തുള്ളവര്‍ക്ക് അവരുമായി ബന്ധപ്പെടാനുള്ള അവസരം പോലും ഉണ്ടാക്കുന്നില്ല. ആതിരയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. ശരിക്കും ഒരു കാരാഗൃഹമായിട്ടാണ് ഈ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

്‌സംസ്ഥാനത്ത് സംഘപരിവാര്‍ നേതൃത്വത്തില്‍ ധാരാളം ഇതുപോലെ വേറെയും ധാരാളം മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ ഉണ്ടെന്നാണ് അറിവ്. ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയേ മതിയാവൂ. ഏത് മതക്കാരനാണെങ്കിലും അതില്‍ സ്വേഷ്ടപ്രകാരം വിശ്വസിക്കാനും വിശ്വാസം മാറാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയേ പറ്റൂ. 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter