ഇസ്രയേല്‍ ഫലസ്തീനിലെ സ്ത്രീകളോട് ചെയ്യുന്നത്
gaza 2അതിജീവന നിരക്ക് 50 ശതമാനമായി ഉയര്‍ന്നിരിക്കുന്നുവെന്ന സന്തോഷദായകമായ വലിയൊരു വാര്‍ത്തയുമായാണ് ഇക്കഴിഞ്ഞ കാന്‍സര്‍ ഡേ നമ്മളിലേക്കെത്തിയത്. ഈ രംഗത്തെ പ്രമുഖരുടെ അഭിപ്രായമനുസരിച്ച് കഴിഞ്ഞ പത്തു വര്‍ഷം മുമ്പുവരെ പിടിപെട്ടുകഴിഞ്ഞാല്‍ പിന്നെ കാന്‍സറില്‍നിന്നും മുക്തിനേടല്‍ വളരെ വിരളമായിരുന്നു. എന്നാല്‍ യു.എന്‍.ഒയുടെ കാന്‍സര്‍ പ്രോഗ്രാം തലവന്‍ പ്രൊഫ. കരോള്‍ സികോറ പറയുന്നത് യഥാസമയം രോഗം കണ്ടെത്തി നല്ല ഫിസിഷ്യന്മാരില്‍നിന്നും ചികിത്സ നല്‍കുക വഴി രോഗത്തില്‍നിന്നും രക്ഷപ്പെടാമെന്നാണ്. എല്ലാ കാന്‍സര്‍ രോഗികളെയും ഈ വാര്‍ത്ത സന്തോഷിപ്പിക്കുമെങ്കിലും ഫലസ്തീനിലെ ഗാസ മുനമ്പില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഇതില്‍ സന്തോഷിക്കാന്‍ വകയില്ല. വിശിഷ്യാ, അവിടത്തെ സ്തനാര്‍ബുദം ബാധിച്ച സ്ത്രീകള്‍ക്ക്. അധിനിവിഷ്@ പ്രവിശ്യയില്‍ ഇന്ന് സ്ത്രീകളെ മാരകമായി പിടിപെട്ടുകൊണ്ടിരിക്കുന്ന നരു രോഗമാണിത്. പക്ഷ, ജീവന്‍ രക്ഷാര്‍ത്ഥം ചികിത്സ തേടി അതിര്‍ത്തി കടന്ന് പുറത്തുപോവാന്‍ കരുണയറ്റ ഇസ്രയേല്‍ സൈന്യം അവരെ അനുവദിക്കുന്നില്ല. അതിനാല്‍, അവര്‍ ചികിത്സ ലഭിക്കാതെ നരകിക്കേണ്ടി വരുന്നു. ഇതിനെതിരെ തല്‍അവീവിലും മറ്റും പ്രതിഷേധ പരിപാടികള്‍ ഉണ്ടായിരുന്നു. ഒരു ജറ്റ് വിമാനത്തിന് പിങ്ക് വര്‍ണം നല്‍കി ആഗോള സ്തനാര്‍ബുദ രോഗികളോടുള്ള പിന്തുണ അവര്‍ പ്രകടിപ്പിച്ചിരുന്നു. പക്ഷെ, അധികാരികളുടെ ഭാഗത്തുനിന്നും അതിന് തിരിച്ചടിയാണ് ഉണ്ടായിരുന്നത്. ഇസ്രയേലികള്‍ സ്ത്രീ അനുകൂല പ്രോഗ്രാമുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വരുത്തുന്നവിധം സ്വന്തത്തെ പ്രശംസിച്ചുകൊണ്ട് പത്രസമ്മേളനങ്ങള്‍ നടത്തുമ്പോഴും സ്തനാര്‍ബുദം ബാധിച്ച ഫലസ്തീനി വനിതകളോട് തങ്ങള്‍ കാണിക്കുന്ന അവഗണന ഉയര്‍ത്തിക്കാട്ടാണ്‍ അവര്‍ക്ക് സാധിക്കുന്നില്ല. കാന്‍സര്‍ രോഗികളുടെ ചികിത്സാ മേഖലയില്‍ വിപ്ലവാത്മകമായ പുരോഗതികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഗാസയിലേക്ക് അത് കടന്നുചെല്ലുന്നില്ലായെന്നതാണ് ഖേദകരം. പക്ഷെ, ഇതിന് ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്തിയാല്‍ പോരാ. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഭാഗത്തുനിന്നും തന്റെ റാമല്ലയുടെ പരിസരത്തുള്ള ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ചുപോലും ഇന്നേവരെ ഒരു പ്രസ്താവനപോലും പുറത്തുവന്നിട്ടില്ലായെന്നതാണ് സത്യം. gaza 1തന്റെ അപകടകരമായ ഈ മൗനത്തിന് ഒരു ഒഴിവുകഴിവു പറയാനും അദ്ദേഹത്തിനു സാധ്യമല്ല. കാരണം, ഒരു കാന്‍സര്‍ രോഗിയുടെ വേദന അദ്ദേഹത്തിന് ശരിക്കും അറിയാവുന്നതാണ്. തന്റെ സഹോദരന്‍ ഉമര്‍ തല്‍അവീവിലെ അസ്സൂത്ത മെഡിക്കല്‍ സെന്ററില്‍ കാന്‍സര്‍ ചികിത്സക്ക് വിധേയനായിരുന്നു. താനും തന്റെ ഭാര്യയും ഖത്തറിലാണ് അന്ന് താമസിച്ചിരുന്നത് എന്നിട്ടുപോലും സഹോദരനെ കാണാന്‍ ഇസ്രയേലിലെ രഹസ്യ ഹോസ്പിറ്റലിലേക്ക് നിരന്തരം അദ്ദേഹം എത്തിയിരുന്നു. ഏതായാലും, തന്റെ 76 ാമത്തെ വയസ്സില്‍ കഴിഞ്ഞ വര്‍ഷം സഹോദരന്‍ മരണപ്പെടുകയുണ്ടായി. കഴിഞ്ഞ ജനുവരിയില്‍ കാന്‍സര്‍ രോഗബാധിതരായ ഫലസ്തീന്‍ വനിതകള്‍ ഇസ്രയേലിനെതിരെ ധൈര്യസമേതം പട്ടിണി സമരം സംഘടിപ്പിച്ചിരുന്നു. ചികിത്സക്കായി യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നതായിരുന്നു അവരുടെ ഏറ്റവും വലിയ ആവശ്യം. പല പത്രങ്ങളും അന്ന് അവരുടെ വേദനകള്‍ പുറംലോകത്തെ അറിയിക്കുകയുണ്ടായി. ഗാസയിലെ സിവില്‍ അഫേഴ്‌സ് മിനിസ്ട്രിയുടെ പുറത്ത് പ്രതിഷേധം സംഘടിപ്പിച്ച സ്ത്രീകളെ ഹെല്‍ത്ത് ഒഫീഷ്യല്‍ ബസ്സാം ബദ്രി വളരെ മോശമായാണ് വിശേഷിപ്പിച്ചിരുന്നത്. മീഡിയ ശ്രദ്ധ മാത്രമാണ് അവരുടെ ഉദ്ദേശ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വളരെ ലജ്ജാകരമാണ് ഈ ആരോപണം. ബദ്രിയെ പോലെയുള്ള ളരാള്‍ ഈ ധൈര്യശാലികളായ സ്ത്രീകളെ അവഹേളിക്കുകയല്ല വേണ്ടിയിരുന്നത്. മറിച്ച്, അവരുടെ ആവശ്യങ്ങളെ കേള്‍ക്കുകയും അതിന് പരിഹാരം അന്വേഷിക്കുകയുമായിരുന്നു. ഗാസയിലെ നാഷ്ണല്‍ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് കാന്‍സര്‍ നടത്തിയ പ@നത്തിന്റെ അടിസ്ഥാനത്തില്‍ ഈ തീരദേശങ്ങളിലായി 1,283 സ്തനാര്‍ബുദ രോഗികളുണ്ട്. ഇതില്‍ 18 ശതമാനവും ഗാസയില്‍നിന്നുള്ളവരാണ്. 2015 ല്‍ 748 രോഗികള്‍ വെസ്റ്റ് ബാങ്കിലോ ജറൂസലേമിലോ പോയി ചികിത്സ നടത്താന്‍ ഇസ്രയേലീ അധികാരികളോട് സമ്മതം ചോദിച്ചിരുന്നു. ഇതില്‍നിന്നും 293 അപ്ലിക്കേഷനുകള്‍ ഇസ്രയേലി അധികാരികള്‍ മാറ്റിവെക്കുകയും 74 എണ്ണം തള്ളിക്കളയുകയും 219 എണ്ണം അവഗണിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 548 രോഗികള്‍ യാത്രാനുമതിക്കുവേണ്ടി അപ്ലിക്കേഷന്‍ നല്‍കിയിരുന്നു. ഇതില്‍ 287 എണ്ണം ഒരു കാരണവുമില്ലാതെയും 124 എണ്ണം സെക്യൂരിറ്റി പ്രശ്‌നം പറഞ്ഞും ഒഴിവാക്കുകയാണുണ്ടായത്. gaa gaaaഇസ്രയേലിന്റെ രേഗികള്‍ക്കെതിരായ ഈയൊരു നിലപാട് സത്യത്തില്‍ ഫോര്‍ത്ത് ജനീവ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 33 ന്റെ ലംഘനമാണ്. തന്റെതല്ലാത്ത കാരണങ്ങളാല്‍ ഉണ്ടാകുന്ന വൈയക്തിക കുറ്റങ്ങള്‍ക്ക് ഒരാളെയും ശിക്ഷിക്കാന്‍ പാടില്ല എന്നതാണ് ആ നിയമം പറയുന്നത്. കാന്‍സര്‍ ബാധിതരായ ഗാസയിലെ സ്ത്രീകള്‍ ചികിത്സ നിഷേധിക്കപ്പെടുന്നത് തങ്ങള്‍ ഫലസ്തീനികളായതുകൊണ്ടാണെന്ന കാര്യം നിഷേധിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? ഫലസ്തീനി അതോറിറ്റിയുടെ ഇവ്വിഷയകമായ മൗനവും നിഷ്‌ക്രിയത്വവും ഇസ്രയേല്‍ ക്രൂരതയോടൊപ്പംതന്നെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അതേസമയം, ഗാസയിലെ ഹോസ്പിറ്റലുകള്‍ ഇസ്രയേലിന്റെയും ഈജിപ്തിന്റെയും ഉപരോധം കാരണം അവശ്യമായ മാരുന്നുകളും മറ്റു മെഡിക്കല്‍ ഉപകരണങ്ങളും ലഭിക്കാതെ നരകിക്കുകയാണെന്നത് മറ്റൊരു കാര്യം. കഴിഞ്ഞ ഒ്‌ക്ടോബറില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഹൃദയാഘാതം കാരണം റാമല്ലയില്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. ഒരു നേരിയ പ്ലാസ്റ്റിക് ട്യൂബ് ഉള്ളിലിറക്കിക്കൊണ്ടാണ് അന്ന് ചികിത്സിച്ചിരുന്നത്. 'ദൈവത്തിന് നന്ദി, ഇപ്പോള്‍ എല്ലാം സുഖം. സര്‍ജറി കഴിഞ്ഞു. അത് വളരെ സുഖമായിരുന്നു. ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നു.' എന്നാണ് 81 കാരനായ പ്രസിഡന്റ് ഇത് സംബന്ധമായി പ്രതികരിച്ചിരുന്നത്. ഒരു മുതിര്‍ന്ന വ്യക്തിക്ക് രോഗം ഉണ്ടായി കാണാന്‍ ആരും കൊതിക്കില്ലായെന്നത് വസ്തുതയാണ്. എന്നാല്‍, താന്‍ ഗാസ മുനമ്പില്‍ ജീവിക്കുന്ന ഒരാളായിരുന്നെങ്കില്‍ എന്നും താനൊരു സ്ത്രീയായിരുന്നെങ്കില്‍ എന്നും പ്രസിഡന്റ് മഹ്മൂദ് ചിന്തിച്ചിരിന്നുവെങ്കില്‍ നന്നാകുമായിരുന്നു. ഫലസ്തീനിലെ സ്ത്രീകളെന്നത് ഒരു സമൂഹത്തിന്റെ നട്ടെല്ലും വളര്‍ന്നുവരുന്ന തലമുറയുടെ മാതാക്കളുമാണെന്ന കാര്യം മറക്കരുത്. അവരില്ലാതെ ഫലസ്തീന് ഒരു ഭാവിതന്നെ ഉണ്ടായിരിക്കില്ല. അതു മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇസ്രയേല്‍ അവരെ മാത്രം ഉന്നംവെച്ച് ഇങ്ങനെ കാടത്തം കാണിക്കുന്നത്. എന്നാല്‍, അബ്ബാസും തന്റെ കൂടെയുള്ള അധികാരികളും ഇത് മനസ്സിലാക്കുന്നില്ല. അവരുടെ ഇവ്വിഷയകമായ നിലപാടില്ലായ്മ തീര്‍ച്ചയായും പൊറുക്കപ്പെടാത്തതാണ്. സ്വന്തം പൗരന്മാരോട് തങ്ങള്‍ എത്രമാത്രം ക്രൂരമായാണ് പെരുമാറുന്നതെന്ന് അവര്‍ ഒരുവേള ചിന്തിക്കേണ്ടതുണ്ട്. ഒരു സ്ത്രീയെ അറിവ് പ@ിപ്പിക്കല്‍ ഒരു കുടുംബത്തെ അറിവ് പ@ിപ്പിക്കുന്നതുപോലെയാണ് എന്നാണ് ആപ്തവാക്യം. അതുകൊണ്ട്, ഫലസ്തീനിലെ സ്ത്രീകളെ നേരത്തെത്തന്നെ മരണത്തിലേക്ക് തള്ളിവിട്ടാല്‍ ഫലസ്തീനിലെ സ്ത്രീകള്‍ക്ക് എന്തായിരിക്കും സംഭവിക്കുക? നാളെ താങ്കള്‍ക്കും ഇതുപോലെ ഒരവസ്ഥ വന്നുപെട്ടേക്കുമെന്ന കാര്യം താങ്കള്‍ മറന്നു പോകരുത്.. പ്രസിഡന്റ് അബ്ബാസ്....! അവലംബം: middleeastmonitor.com വിവ. ഇര്‍ശാന അയ്യനാരി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter