ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന ദില്ലി കലാപം
കഴിഞ്ഞ പതിറ്റാണ്ടുകളിലെ തന്നെ ഏറ്റവും ഭയാനകമായ മതാന്ധമായ അക്രമങ്ങള്‍ക്കാണ് ഈ വാരന്ത്യം ദില്ലി സാക്ഷ്യം വഹിച്ചത്.
വിവാദമായ പൗരത്വബില്ല് അനുകൂലികളും പ്രതികൂലികളും തമ്മില്‍ ചെറിയ സംഘര്‍ഷങ്ങളായി തുടങ്ങിയത് ഹിന്ദു-മുസ് ലിം തമ്മിലുള്ള കലാപത്തിലേക്കും മുസ്‌ലിം വംശഹത്യയിലേക്കും വ്യാപിക്കുകയായിരുന്നു.
സായുധ ഹിന്ദു ജനക്കുട്ടം അക്രമം അഴിച്ചുവിടുമ്പോള്‍ പോലീസ് നോക്കി നിന്നു. മുസ് ലിം മസ്ജിദുകളും വീടുകളും കടകളും ആക്രമണത്തിനരയായി. പോലീസും ആക്രമണത്തിന് കൂട്ടുനിന്നുവെന്ന് വരെ ആരോപണമുയര്‍ന്നു. കലാപം കവര്‍ ചെയ്യാനെത്തിയ ജേര്‍ണലിസ്റ്റുകളെ തടഞ്ഞുനിര്‍ത്തി ഹൈന്ദവ കലാപകാരികള്‍ മതം ചോദിച്ചു. പരിക്കേറ്റ മുസ് ലിംചെറുപ്പക്കാരെ നിഷ്‌കരുണം മര്‍ദ്ദിക്കുകയും ദേശീയ ഗാനം ചൊല്ലാന്‍ നിര്‍ബന്ധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഫോട്ടോകളും വീഡിയോകളും പുറത്ത് വന്നു. പരിഭ്രാന്തരായ മുസ് ലിംകള്‍ അയല്‍പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങി.
മറുഭാഗത്ത് മുസ്‌ലിംകളും അക്രമാസക്തരായി, അവരില്‍ ചിലര്‍ സായുധരും ചിലര്‍ നിരായുധരുമായിരുന്നു. ഹൈന്ദവര്‍ക്കും പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്തു.
മൂന്ന് ദിവസം കഴിഞ്ഞ് 20 ഓളം ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമാധാനത്തിന് അഭ്യര്‍ത്ഥിക്കുന്ന ആദ്യ ട്വീറ്റ് പുറത്ത് വന്നു. അതില്‍ ഇരകള്‍ക്ക് വേണ്ടിയുള്ള സഹതാപമൊന്നും ഉണ്ടായിരുന്നില്ല. ദില്ലി ഭരണകക്ഷിയായ ആംആദമി പാര്‍ട്ടിക്ക് നേരെ നിഷ്‌ക്രിയത്വത്തിന്റെ പേരില്‍ വിമര്‍ശനമുയര്‍ന്നു. ദല്‍ഹി പോലീസിന്റെ അനാസ്ഥക്കെതിരെയും പ്രതിപക്ഷപാര്‍ട്ടികള്‍ ഒരുമിച്ച് പ്രശ്‌നങ്ങള്‍ ശാന്തമാക്കാന്‍ തെരുവിലറങ്ങാത്തതും പലരും ചൂണ്ടിക്കാട്ടി. അവസാനം കലാപകാരികള്‍ വംശഹത്യ തുടരുകയും ഇരകളെ അവരുടെ വിധിക്കായി വിടുകയും ചെയ്തു.
ദില്ലിയിലെ വംശഹത്യയെ ഇന്ത്യയിലെ ഏറ്റവും മോശമായ വിഭാഗീയകലാപങ്ങളുമായി താരതമ്യപ്പെടുത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. 1984 ല്‍ തലസ്ഥാനത്ത് നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ 3000 ത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ അംഗരക്ഷരായ സിഖുകാര്‍ തന്നെ കൊലപ്പെടുത്തിയത്തിനെ തുടർന്നായിരുന്നു ഇത്. 60 ഓളം ഹൈന്ദവ തീര്‍ത്ഥാടകര്‍ ട്രൈന്‍ തീപിടുത്തത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2002 ല്‍ നടന്ന ഗുജ്‌റാത്ത് വംശഹത്യയില്‍ 1000ത്തോളം (ഔദ്യോഗിക കണക്കുകൾ പ്രകാരം) പേര്‍ കൊല്ലപ്പെട്ടിരുന്നു, അധികവും മുസ്‌ലിംകളായിരുന്നു. മോദിയായിരുന്നു അന്നത്തെ മുഖ്യമന്ത്രി. ഇരു കലാപങ്ങളിലും പോലീസിനു പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നു.നിലവിലെ അക്രമത്തെ കുറിച്ച് പരാതി പരിഗണിിച്ച ഡല്‍ഹിഹൈക്കോടതി ഇനിയൊരുമൊരു 1984 അനുവദിക്കില്ലെന്നാണ് വ്യക്തമാക്കിയത്.
ഇന്ത്യയിലെ മതപരമായ അതിക്രമങ്ങളെ കുറിച്ച് ഗവേഷണം നടത്തിയ ബ്രൗണ്‍ സര്‍വ്വകലാശാലയിലെ പൊളിറ്റക്കല്‍ സയന്‍സ് പ്രൊഫസറായ അശുതോഷ് വര്‍ഷനി പറയുന്നത് ദില്ലി കലാപം 1984 ലും 2002 ലും ഉണ്ടായത് പോലെ ഒരു വംശഹത്യ തന്നെയാണെന്നാണ്.
കലാപം തടയാന്‍ പോലീസ് നടപടികളെടുക്കാതിരിക്കുമ്പോൾ ആള്‍ക്കൂട്ടം ആക്രമണത്തിനെ അവരെ വ്യക്തമായി സഹായിക്കുക കൂടിയാണ് ചെയ്യുന്നതെന്നും അപ്പോഴാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുകയെന്നും പ്രൊഫ.വര്‍ഷനി പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ദില്ലിയില്‍ പോലീസ് അനാസ്ഥയുടെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. 'ഇനിയെങ്കിലും നാം ശ്രദ്ധിച്ചാല്‍ അക്രമങ്ങള്‍ ഗുജ്‌റാത്തിന്റെയോ ഡല്‍ഹി മുന്‍അക്രമത്തിന്റെയോ തോതിലേക്ക് ഉയരുകയില്ല.' അവര്‍ പറയുന്നു
പൊളിറ്റിക്കല്‍ സയന്റിസ്റ്റായ ഭാനു ജോഷിയും ഒരു സംഘം ഗവേഷകരും ഫെബ്രുവരിയില്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പായി ദില്ലിയിലെ നിയോജക മണ്ഡലങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. വാര്‍പ്പുമാതൃകകളും വികലമായ ചിന്തകളും സന്ദേഹങ്ങളും കൈമാറുന്നവരായാണ് അവര്‍ക്ക് ബി.ജെ.പിയെ കാണാന്‍ കഴിഞ്ഞത്. ഒരു പാര്‍ട്ടി കൗണ്‍സിലര്‍ തന്റെ ജനതോയട് പറയുന്നത് 'നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും സ്ഥിരമായ ജോലിയും പണവുമുണ്ട്, അതിനാല്‍ സൗജന്യം സൗജന്യം എന്നതിനെ കുറിച്ച് ചിന്തിക്കാതിരിക്കൂ' (നിലവിലെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വൈദ്യുതിയും വെളളവും ഫ്രീ ആയിട്ടാണ് നല്‍കിയിരുന്നത്.) ഈ രാഷ്ട്രം നിലനില്‍ക്കുന്നില്ലെങ്കില്‍ എല്ലാ സൗജന്യവും അപ്രത്യക്ഷമാകും. ഇന്ത്യ ഏറ്റവും സുരക്ഷിതമായ ഒരു ഘട്ടത്തില്‍ ഇത്തരം വികലമായ വംശീയവിഭജനത്തെ കുറിച്ചും സംശയാസ്പദമായ ചിന്തകളെ കുറിച്ചും ജനങ്ങള്‍ക്ക് കൈമാറുകയായിരുന്നുവെന്ന് ജോഷി പറയുന്നു.
ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയുടെ പാര്‍ട്ടി വിവാദമായ പുതിയ പൗരത്വ നിയമത്തെ ചുറ്റിപ്പറ്റിയുള്ള ധ്രുവീകരണ പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു. കാശ്മീരിന്റെ സ്വയം ഭരണാധികകാരം ഇല്ലായ്മ ചെയ്തതും അയോദ്ധ്യയിൽ ഒരു ഹിന്ദുക്ഷേത്രം പണിയാന്‍ അനുമതി നല്കിയതും പ്രചാരണത്തിന് ഉപയോഗിച്ചു. പാര്‍ട്ടി നേതാക്കളുടെ വിദ്വേഷ പ്രചാരണം അതിരുകടന്നപ്പോൾ ഇലക്ഷൻ കമ്മീഷൻ അധികൃതർ നടപടിക്ക് നിർബന്ധിതരായി.
ദില്ലിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഷാഹീന്‍ബാഗില്‍ സ്ത്രീകള്‍ പൗരത്വനിയമത്തിനെതിരായ നടത്തുന്ന പ്രതിഷേധത്തെയും വിദ്വേഷപ്രചാരണത്തിനു ഉപഗയോഗപ്പെടുത്തി. പ്രതിഷേധക്കാരെ രാജ്യദ്രോഹികളായി മുദ്രകുത്താനാണവർ ശ്രമിച്ചത്.
വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ, ഫെയ്‌സ്ബുക്ക് പേജുകൾ, കുടുംബങ്ങൾ തമ്മിൽ സംഭാഷണങ്ങൾ എന്നിവയിൽ പ്രതിഫലിക്കുന്ന സംശയത്തിന്റെയും വിദ്വേഷത്തിന്റെയും സാധാരണവൽക്കരണമാണ് ബിജെപിയുടെ ഈ പ്രചാരണ യന്ത്രത്തിന്റെ പ്രത്യാഘാതമെന്ന് ജോഷി പറയുന്നു.
ദില്ലിയുടെ ദുർബലമായ സ്ഥിരതയും സുരക്ഷയും കുലുങ്ങുന്നതിന് മുമ്പുള്ള ഒരു കാര്യം മാത്രമായിരുന്നു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഒഴിഞ്ഞ് പോകാന്‍ മൂന്ന് ദിവസം നല്‍കിയിരിക്കുന്നുവെന്ന് ഡല്‍ഹി പോലീസിനോട് കഴിഞ്ഞ ഞായറാഴ്ച ബി.ജെ.പി നേതാവ് ഭീഷണി മുഴക്കിയിരുന്നു. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ഏറ്റുമുട്ടലുകളുടെ ആദ്യ റിപ്പോർട്ടുകൾ അന്നുതന്നെ പുറത്തുവന്നു. തുടർന്നുണ്ടായ വംശീയ അതിക്രമങ്ങൾ മുൻകൂട്ടിപ്പറഞ്ഞ ഒരു ദുരന്തമായിരുന്നു.
വിവര്‍ത്തനം: അബ്ദുല്‍ഹഖ് മുളയങ്കാവ്
കടപ്പാട് :ബി.ബി.സി.കോം
Leave A Comment