ഒരു പുരുഷനു പകരം രണ്ടു സ്ത്രീകൾ :ഇസ്‌ലാമിക നിയമം നീതിയുക്തമാണോ?

പുരുഷനും സ്ത്രീയും ഒരുപോലെ തുല്യരാണെന്ന നവ ഉദാര ചിന്താഗതി(neo-liberalism)  ഇസ്‌ലാമിലെ ചില നിയമങ്ങളെ ശക്തമായ രീതിയിൽ വിമർശിക്കുന്നതിലേക്ക്  പലരെയും  നയിച്ചിട്ടുണ്ട്. സ്ത്രീക്കും പുരുഷനും അർഹിക്കുന്ന സാമൂഹ്യ പ്രാതിനിധ്യം നൽകുകയും ജീവശാസ്ത്ര വൈവിധ്യങ്ങെളെ മാനിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം.

സാക്ഷിയായ ഒരു പുരുഷൻറെ സ്ഥാനത്ത് രണ്ട് സ്ത്രീകൾ അനിവാര്യമാണെന്ന് പറഞ്ഞ ഖുർആനിലെ സൂക്തത്തെ യുക്തിവാദികളും മത വിമർശകരും ഒരായുധമായി ഉപയോഗിക്കാറുണ്ട്. എന്നാൽ അമേരിക്കയിൽ നടന്ന ചില ഗവേഷണങ്ങൾ ഇത്തരം വിമർശനങ്ങളുടെ മുനയൊടിക്കുന്നതാണ്. നോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റിയുടെ വെബ്സൈറ്റിൽ വന്ന പഠനം ഇങ്ങനെ വായിക്കാം.സ്ത്രീകളുടെ ഓർമശേഷി എന്നും സ്ഥിരമായി നിലനിൽക്കുകയില്ല. പ്രായമായവരിൽ ദ്രുതഗതിയിൽ ഓർമശേഷി കുറയുന്നതായി കാണപ്പെടുന്നു. പുരുഷന്മാരുടെ ഓർമ്മ ശേഷി പ്രായമായാലും  താരതമ്യേന നിലനിൽക്കു മെന്നതാണ് പഠനം . അതേസമയം  മധ്യവയസ്കകളായ സ്ത്രീകളിൽ പുരുഷൻമാരേക്കാൾ മികച്ച ഓർമശക്തി  ഉണ്ടാകുമെന്നുംഗവേഷണം പറയുന്നു.

പെൻസിൽവാനിയ  യൂണിവേഴ്സിറ്റിയിൽ  എംആർഐ സ്കാനിംഗ് അടിസ്ഥാനത്തിൽ അനേകം സ്ത്രീപുരുഷന്മാരിൽ നടത്തപ്പെട്ട ഗവേഷണത്തിൽ തെളിഞ്ഞത് സ്ത്രീകൾ വ്യത്യസ്ത കാര്യങ്ങളെ ഉപരിതല സ്പർശിയായി ഓർത്തെടുക്കുന്നതിൽ നിപുണരായിരിക്കും.കാരണം അവർ തലച്ചോറിലെ രണ്ടു ഭാഗങ്ങളും ഉപയോഗപ്പെടുത്താറുണ്ട്. അതേസമയം പുരുഷന്മാർ  ഒരു ഭാഗം മാത്രമാണ് ഉപയോഗപ്പെടുത്താറ്. പക്ഷേ കൂടുതൽ ശ്രദ്ധയും ഏകാഗ്രതയും ആവശ്യമുള്ള വിഷയങ്ങളിൽ പുരുഷന്മാരുടെ ഓർമശക്തി ആപേക്ഷികമായി കൂടുതലായിരിക്കുമെന്ന് ഗവേഷകർ പറയുന്നു. മാത്രവുമല്ല സ്ത്രീകളുടെ ഓർമ്മ ശേഷിയിൽ വ്യാപകമായി വൈകാരികത കടന്നുവരുന്നതായും  കണ്ടെത്തപ്പെട്ടു. ഈ നിഗമനം സത്യസന്ധമാണെങ്കിൽ വിശുദ്ധ ഖുർആനിൽ പറഞ്ഞതിലെ പൊരുൾ  ഒരു പരിധിവരെ നമുക്ക് മനസ്സിലാക്കാം. കാരണം വൈകാരികത ഇല്ലാതെ  നിഷ്പക്ഷമായും സൂക്ഷ്മമായും വിലയിരുത്തേണ്ട കാര്യങ്ങളിൽ ആണല്ലോ പൊതുവേ സാക്ഷി നിൽക്കാറുള്ളത്. അപ്പോൾ ഒരു പുരുഷൻറെ സ്ഥാനത്ത് രണ്ട് സ്ത്രീകൾ ഉണ്ടാവുക എന്നത് തികച്ചും യുക്തിഭദ്രം ആണെന്ന് മനസ്സിലാക്കാം.

 മാത്രവുമല്ല, ഒരു പുരുഷൻറെ സ്ഥാനത്തെ രണ്ട് സ്ത്രീകൾ വേണമെന്ന നിയമത്തിൻറെ ന്യായമായി ഖുർആൻ പറയുന്നത് വളരെ സൂക്ഷ്മവും കൃത്യവുമാണ്.( فان لم تكونا رجلين فرجل وامرءتان ممن ترضون من الشهداء ان تضل احداهما  فتذكر احداهما الاخرى ഒരാൾക്ക് പിഴവ് പറ്റിയാൽ മറ്റേയാൾക്ക് അയാളെ ഓർമ്മപ്പെടുത്താൻ പറ്റുമല്ലോ എന്നതാണ് ഖുർആൻ നൽകുന്ന ന്യായം. ഇവിടെ ഖുർആൻ പ്രയോഗിച്ചത് ضلഎന്ന പദപ്രയോഗമാണ്. മറവി പറ്റുക പിഴവ് പറ്റുക വഴിതെറ്റി പോകുക തുടങ്ങിയ അർത്ഥങ്ങളെ യെല്ലാം സ്വാംശീകരിക്കാൻ കഴിയുന്ന പദമാണ് ضل  എന്നത് . സ്ത്രീകളുടെ ഓർമ്മയെ ബാധിക്കുന്നത്   കേവലം മറവി മാത്രമല്ല വൈകാരികതയും ഉണ്ടാകുമെന്ന സൂചനയാണ് ഈ പദം നൽകുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter