ഫലസ്ഥീന്‍ ചരിത്രത്തിന്റെ നാള്‍വഴികള്‍

ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം നവംബര്‍ 29 ഫലസ്ഥീന്‍ ജനതക്ക് വേണ്ടിയുള്ള ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ 1977 ലെ പൊതുസഭയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. 1949 നവംബര്‍ 29നാണ് ഫലസ്ഥീന്‍ വിഭജനത്തെ കുറിച്ചുള്ള പ്രമേയം നിലവില്‍ വന്നത്.

ഫലസ്ഥീൻ ചരിതം.

ബി.സിയില്‍ നിന്ന്
ബി.സി 2500 മുതല്‍ ഫലസ്ഥീനില്‍ അറബ് ഗോത്രങ്ങള്‍ താമസിച്ചു തുടങ്ങി.
- ബി.സി 2000 ത്തിന്റെ തുടക്കത്തില്‍ ഇബ്‌റാഹീം നബി ഊറില്‍ നിന്ന് യൂഫ്രട്ടീസ് നദി കടന്ന് അലപ്പോ വഴി ഫലസ്ഥീനിലെ കന്‍ആന്‍ ദേശത്തെത്തി.
-ബി.സി 1600മുതല്‍ രണ്ട് നൂറ്റാണ്ടോളം ഫലസ്ഥീന്‍ ഫറോവമാരുടെ നിയന്ത്രണത്തിലായി.
-ബി.സി 1189 നോടടുത്ത് മൂസ നബിക്ക് ശേഷം പ്രവാചകന്‍ യൂശഅ് ഇബ്‌നു നൂനിന്റെ നേതൃത്വത്തില്‍ ഇസ്രയേല്യര്‍ ഫലസ്ഥീന്‍ കീഴടക്കി.
-ബി.സി 1000ത്തോടടുത്ത് ദാവൂദ് നബിയുടെ കീഴില്‍ വന്നു. അവിടെ അദ്ദേഹം ഓര്‍ശലീം എന്ന പേരില്‍ തന്റെ തലസ്ഥാനമാക്കി.
-ബി.സി 930 സുലൈമാന്‍ നബി ഭരണാധികാരിയായി. അദ്ദേഹം ഹൈക്കല്‍ സുലൈമാന്‍ പണികഴിപ്പിച്ചു.
-ബി.സി 722 അശൂരികള്‍ ഫലസ്ഥീന്‍ കീഴടക്കി.
-ബി.സി 586 നബുക്കഡ് നസ്ര്‍ ഫലസ്ഥീന്‍ കീഴടക്കി.
-ബി.സി 538 കോറശ് എന്ന പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ വന്നു.
-ബി.സി 332 അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഫലസ്ഥീന്‍ കീഴടക്കി.
ബി.സി. 300 അറബി നാടോടി ഗോത്രമായ നബ്ത്വികള്‍ താമസമാരംഭിച്ചു ഭരണം തുടങ്ങി.

എ.ഡി
-എ.ഡി 70 ഫലസ്ഥീന്റെ നേതൃത്വം വഹിക്കുന്ന റോമിനെതരില്‍ യുദ്ധത്തിനിറങ്ങിയ യഹൂദികള്‍ക്ക് കനത്ത പരാജയം.
-എ.ഡി 135 ല്‍ ഫസ്ഥീനില്‍ നിന്ന് യഹൂദികള്‍ നിശ്ശേഷം തുടച്ചു നീക്കപ്പെട്ടു.
-എ.ഡി 614 പേര്‍ഷ്യക്കാര്‍ ഫലസ്ഥീന്‍ പിടിച്ചടക്കി.
-എ.ഡി 627 റോമാ സാമ്രാജ്യം വിജയിച്ചു. ജറൂസലം അവരുടെ കീഴില്‍ വന്നു.

ഫലസ്ഥീന്‍ മുസ്‌ലിംകള്‍ക്ക് കീഴില്‍
-എ.ഡി 636 ഫലസ്ഥീന്‍ ഇസ്‌ലാമിന്റെ അധീനതയില്‍ വന്നു.
-എ.ഡി 640 രണ്ടാം ഖലീഫ ഉമര്‍(റ) ഖുദ് സിന്റെ താക്കോല്‍ ക്രൈസ്തവരില്‍ നിന്ന് ഏറ്റുവാങ്ങി.
-എ.ഡി 1099 എഴുപതിനായിരം മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തി കുരിശു സേന ഖുദ്‌സ് കീഴ്‌പ്പെടുത്തി.
-എ.ഡി 1187 ല്‍ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ചരിത്രപസിദ്ധമായ ഹിത്വീന്‍ യുദ്ധത്തിലൂടെ ഖുദ്‌സ് തിരിച്ചുപിടിച്ചു.
-എ.ഡി 1191 ല്‍ സുല്‍ത്വാന്‍ സലാഹുദ്ദീന്‍ അയ്യൂബി നിര്യാതനായി.
-എ.ഡി 1244 സുല്‍ത്വാന് ശേഷം നഷ്ടപ്പെട്ട ഖുദ്‌സ് മുസ്‌ലിംകള്‍ വീണ്ടെടുത്തു.
-എ.ഡി 1566 മംലൂകുകളില്‍ നിന്ന് ഉസ്മാനികള്‍ പ്രദേശത്തിന്റെ ഭരണം ഏറ്റെടുത്തു.

ബ്രിട്ടനെ കൂട്ട്പിടിച്ച് ജൂതന്മാര്‍ ഫലസ്ഥീനിലേക്ക്
-എ.ഡി 1839 ബ്രിട്ടന്‍ ഖുദ്‌സില്‍ ഒന്നാമത്തെ കോണ്‍സുലേറ്റ് സ്ഥാപിച്ചു.
-എ.ഡി 1840 ബ്രിട്ടീഷ് കോടീശ്വരനായിരുന്ന മോശെ മോണ്ടി ഫലസ്ഥീന്‍ സന്ദര്‍ശിച്ചു. ജൂത കൂട്ടായ്മയായ സെഫര്‍മീദിന്റെ റബ്ബിയെ ജൂതനേതാവായി അംഗീകരിച്ചും ഫലസ്ഥീനിലെ ജൂതൻമാര്‍ക്ക് ഒരു മുഖ്യപുരോഹിതനെ നിയമിക്കാനുള്ള അനുമതി നല്‍കിയും സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിന്റെ ഉത്തരവ് സമ്പാദിച്ചു.
-എ.ഡി 1870 ഫലസ്ഥീനിലേക്ക് ജൂത കുടിയേറ്റം ആരംഭിച്ചു.
-എ.ഡി 1882 ഒഡീസായിലെ ഉസ്മാനീ കോണ്‍സല്‍ വഴി സയണിസ്റ്റ് പ്രേമികള്‍ എന്ന പേരില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഫലസ്ഥീനില്‍ താമസമാക്കാന്‍ അനുവദിക്കണമെന്ന് ജൂതര്‍ ആവശ്യപ്പെട്ടെങ്കിലും സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് ആവശ്യം നിരസിച്ചു.
-എ.ഡി 1883 അധിനിവേശം ലക്ഷ്യം വെച്ച് ഇന്റര്‍നാഷണല്‍ സയണിസ്റ്റ് ഓര്‍ഗനൈസേഷന്‍ രൂപീകരിക്കപ്പെട്ടു.

ജൂതരാഷ്ട്രം
-എ.ഡി 1895 തിയോഡര്‍ ഹര്‍സല്‍ തന്റെ 'യഹൂദരാഷ്ട്രം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
-എ.ഡി 1896 യഹൂദികളെ ഫലസ്ഥീനില്‍ കുടിയേറാന്‍ അനുവദിച്ചാല്‍ ഉസ്മാനിയ ഭരണകൂടത്തിന്റെ മുഴുവന്‍ കടങ്ങളും വീട്ടാമെന്നും അഞ്ചുമില്യണ്‍ പവന്‍ സ്വര്‍ണം പോക്കറ്റ് മണിയായി നല്‍കാമെന്നും സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിന് സയണിസ്റ്റുകളുടെ വാഗ്ദാനം.
-എ.ഡി 1897 ഒന്നാം സയണിസ്റ്റ് സമ്മേളനം സ്വിറ്റ്‌സര്‍ലന്റിലെ ബാല്‍പട്ടണത്തില്‍ നടന്നു.
-എ.ഡി 1898 രണ്ടാം സയണിസ്റ്റ് സമ്മേളനം.
-എ.ഡി 1900 യഹൂദികള്‍ ഫലസ്ഥീനില്‍ തങ്ങുന്നത് നിരോധിച്ചുകൊണ്ടുള്ള സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിന്റെ സുപ്രധാന വിളംബരം.
-എ.ഡി 1901 യഹൂദികള്‍ക്ക് ഭൂമി കൈമാറ്റം വിലക്കി.
-എ.ഡി 1908 ജൂതന്മാര്‍ക്കെതിരെ കര്‍ശന നിലപാടെടുത്തതിനാല്‍ സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിനെ സയണിസ്റ്റ് ലോബികള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കി.
-എ.ഡി 1914 ഒന്നാം ലോകമഹായുദ്ധത്തില്‍ സഹായിക്കാമെന്ന് ജൂതനേതാവ് ജെയിം വൈസ്മാന്‍ ബ്രിട്ടനുമായി കരാറുണ്ടാക്കി.
-എ.ഡി 1915 ഫലസ്ഥീനുള്‍പ്പെടെ അറബ് പ്രദേശങ്ങളുടെ സ്വാതന്ത്ര്യം ബ്രിട്ടണ്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മക്കാ ഭരണാധികാരി ബ്രിട്ടിഷ് പ്രതിനിധി ഹെന്റി മക്‌മോഹന് കത്തെഴുതി. ആവശ്യം അംഗീകരിച്ചതായി മറുപടി നല്‍കപ്പെട്ടു.
-എ.ഡി 1916 ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് സാക്‌സ്-ബൈക്കോ ഉടമ്പടിയുണ്ടാക്കി. ഫലസ്ഥീനില്‍ അധിനിവേശത്തിനുള്ള അവകാശം ബ്രിട്ടന്.
- എ.ഡി 1917 നവംബര്‍ 2 ബല്‍ഫര്‍ പ്രഖ്യാനം.
ഡിസംബര്‍ 17 ന് ഉസ്മാനി ഭരണകൂടം ജറൂസലമില്‍ നിന്ന് പിന്‍വാങ്ങി. പ്രദേശത്തിന്റെ ഭരണം ബ്രിട്ടന്.

ഫലസ്ഥീന് വേണ്ടിയുള്ള സമര പോരാട്ടം ആരംഭിക്കുന്നു.
-എ.ഡി 1923 ബ്രിട്ടനും ജൂതര്‍ക്കുമെതിരെ മുസ്‌ലിംകള്‍ സമരം പ്രഖ്യാപിക്കുകയും ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ നേതൃത്വത്തില്‍ ചെറുത്ത് നില്‍പ് ആരംഭിക്കുകയം ചെയ്തു.
-എ.ഡി 1935 ഇസ്സുദ്ദീനുല്‍ ഖസ്സാം രക്തസാക്ഷിയായി.
-എ.ഡി 1946 ഫലസ്ഥീനില്‍ പ്രശ്‌നം പഠിക്കാനായി ബ്രിട്ടീഷ് അമേരിക്കന്‍ സംയുക്ത സമിതി അവിടം സന്ദര്‍ശിച്ചു. ഒരു ലക്ഷം യഹൂദികള്‍ക്ക് ഫലസ്ഥീനിലേക്ക് പലായനം ചെയ്യാന്‍ അനുവാദം കൊടുക്കണമെന്ന് സമിതിയുടെ നിര്‍ദേശം.
-എ.ഡി 1947 നവംബര്‍ 29 ന് ഐക്യരാഷ്ട്ര സഭ ഫലസ്ഥീനില്‍ ജൂതരാഷ്ട്രത്തിന് അനുമതി നല്‍കി.
-എ.ഡി 1948 ഏപ്രില്‍ 14 ഈജിപ്തില്‍ നിന്നുള്ള ഇഖ്‌വാന്‍ പോരാളികള്‍ ഫലസ്ഥീനില്‍ എത്തി. മെയ് മാസത്തില്‍ അറബ് രാഷ്ട്രങ്ങളുടെ സംയുക്ത സേനയും ഫലസ്ഥീനില്‍ എത്തിച്ചേര്‍ന്നു.

ഇസ്രയേല്‍ രാഷ്ട്രം
-എ.ഡി 1948 മെയ് 14 ഫലസ്ഥീന്‍ മണ്ണില്‍ ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നതായി പ്രഖ്യാപിക്കപ്പെട്ടു.
-അമേരിക്കന്‍ പ്രസിഡണ്ട് ട്രൂമാന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഫലസ്ഥീന്‍ വിഭജിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി. ഇതോടെ ബ്രിട്ടന്‍ ഫലസ്ഥീനില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചു.
-എ.ഡി 1948 ജൂണ്‍ 11 ഐക്യരാഷ്ട്രസഭയുടെ വെടിനിര്‍ത്തല്‍ കരാര്‍.
-എ.ഡി 1956 അറബ് രാഷ്ട്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം.
-എ.ഡി 1967 ഇസ്രയേല്‍-അറബ് യുദ്ധം, അറബ് സേനക്ക് പരാജയം, ഗാസ വെസ്റ്റ് ബാങ്ക്, ജൂലാന്‍ കുന്ന് എന്നിവ ജൂതര്‍ കയ്യടക്കി.
-എ.ഡി 1973 അറബ് ഇസ്രയേല്‍ യുദ്ധം, ഇസ്രയേലിന് തിരിച്ചടി

സമാധാനശ്രമങ്ങള്‍, കരാറുകള്‍
-എ.ഡി 1978 ക്യാമ്പ് ഡേവിഡ് കരാറില്‍ ഈജിപ്ത് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് ഒപ്പുവെച്ചു.
-എ.ഡി 19982 ഇസ്രയേല്‍ ലബനാന്‍ ആക്രമിച്ചു.
-എ.ഡി 1987 ഹമാസ് രൂപീകരിക്കപ്പെട്ടു
-എ.ഡി 1991 അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന്റെ നേതൃത്വത്തില്‍ മാഡ്രിഡ് സമാധാന സമ്മേളനം.
-എ.ഡി 1993 ഓസ്‌ലോ കരാര്‍ ഗാസയിലും വെസ്റ്റ്ബാങ്കിലും യാസര്‍ അറഫാത്തിന് പരിമിതമായ അധികാരം. ബില്‍ക്ലിന്റന്റെ സാനിധ്യത്തില്‍ ഇസഹാഖ് റബിനും യാസര്‍ അറഫാത്തിനും തമ്മിലുള്ള ചരിത്രപ്രധാനമായ ഹസ്തദാനം.

ഫലസ്ഥീന്‍ രാഷ്ട്രം
-എ.ഡി 1994 ഫലസ്ഥീന്‍ രാഷ്ട്ര രൂപീകരണം. റബിന്‍, അറഫാത്ത്,പെരസ് എന്നിവര്‍ക്ക് സമാധാനത്തിനുള്ള നോബെല്‍ സമ്മാനം.
-എ.ഡി 1995 ഇസ്ഹാഖ് റബിനെ ഒരു ജൂതതീവ്രവാദി വധിക്കുന്നു.
-എ.ഡി 1996 ഫലസ്ഥീന്‍ അതോറിറ്റിയുടെ പ്രസിഡണ്ടായി യാസര്‍ അറഫാത്തിനെ തെരഞ്ഞെടുക്കുന്നു.
-എ.ഡി 1998 അറഫാത്തും നെതന്യാഹുവും റായ് റീഫര്‍ ഉടമ്പടിയില്‍ ഒപ്പുവെക്കുന്നു.
-എ.ഡി 1999 നെതന്യാഹുവിന്റെ പതനം, പുതിയ ഇസ്രയേല്‍ പ്രധാനമന്ത്രി യെഹൂദ് ബറാക് രണ്ടാം റായ് റീഫര്‍ പദ്ധതിയില്‍ ഒപ്പുവെക്കുന്നു.
-എ.ഡി 2000 ദക്ഷിണ ലബനാനില്‍ നിന്ന് ഇസ്രയേല്‍ സേന നിരുപാധികം പിന്മാറുന്നു. വലതുപക്ഷ തീവ്രവാദ സംഘടനയായ ലിക്കുഡ് പാര്‍ട്ടിയുടെ നേതാവ് ഏരിയല്‍ ഷാരോണ്‍ മസ്ജിദുല്‍ അഖ്‌സയുടെ അങ്കണത്തില്‍ പ്രവേശിക്കുന്നു. ഫലസ്ഥീനികളുടെ പ്രതിഷേധം ശക്തിപ്പെടുന്നു. രണ്ടാം ഇന്‍തിഫാദയുടെ ആരംഭം, ഇന്‍തിഫാദ കാരണം ബറാകിന്റെ സ്ഥാന ചലനം.
-എ.ഡി 2001 ഷാരോണ്‍ പ്രധാനമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. അധിനിവേശ ഫലസ്ഥീനി പട്ടണങ്ങളിലും ഗ്രാമങ്ങളിലും ബോംബ് വര്‍ഷിച്ച് ചാവേര്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നു. അതിനിടയില്‍ അമേരിക്കയുടെ സമാധാന ശ്രമം.
-എ.ഡി 2002 ഒരു മാസം നീണ്ടു നിന്ന ഉപരോധത്തിന് ശേഷം അറഫാത്തിന് രാമല്ലയിലെ ആസ്ഥാനം വിട്ടുപോരാന്‍ കഴിയുന്നു.
-എ.ഡി 2004 മാര്‍ച്ച് 24 ശൈഖ് അഹ്മദ് യാസീന്‍ വധം.
-എ.ഡി 2004 നവംബര്‍ 11 യാസിര്‍ അറഫാത്തിന്റെ മരണം.
-എ.ഡി 2005 ജനുവരി മഹ്മൂദ് അബ്ബാസ് അറഫാത്തിന്റെ പിന്‍ഗാമിയായി ഫലസ്ഥീന്‍ നാഷണല്‍ അതോറിറ്റി തലവനായി തെരഞ്ഞെടുക്കപ്പെട്ടു.
-എ.ഡി 2006 ഹമാസ് വിഭാഗം നേതാവ് ഇസ്മാഈല്‍ ഹനിയ്യക്ക് തെരഞ്ഞെടുപ്പില്‍ വിജയം,
-എ.ഡി 2006 ഫതഹ് -ഹമാസ് അണികള്‍ക്കിടയില്‍ സംഘര്‍ഷം
-എ.ഡി 2007 ഫതഹ് -ഹമാസ് ഏകീകൃത ഗവണ്‍മെന്റ് രൂപീകരണം
-എ.ഡി 2007 യു.എസ് ആഥിത്യമരുളിയ കോണ്‍ഫറന്‍സില്‍ ദ്വിരാഷ്ട്ര ഫോര്‍മുല പരിഹാരം മുന്നോട്ട് വെക്കുന്നു.
-എ.ഡി 2011 ഫലസ്ഥീന്‍ അതോറിറ്റി യു.എന്‍ മെമ്പര്‍ഷിപ്പിന് വേണ്ടിയുള്ള കാമ്പയിന്‍ ലോഞ്ച് ചെയ്തു.
-എ.ഡി 2012 യു.എന്‍ ഫലസ്ഥീനെ അംഗത്വമില്ലാത്ത നീരീക്ഷണ പദവിയുള്ള രാഷ്ട്രമായി അംഗീകരിക്കുന്നു
-എ.ഡി 2017 യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter