യമന്‍

അറേബ്യന്‍ ഉപദ്വീപില്‍ സഊദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ രാജ്യമാണ് യമന്‍. റിപ്പബ്ലിക് ഓഫ് യമന്‍ എന്ന് ഔദ്യോഗിക നാമം. സന്‍ആആണ് തലസ്ഥാനം. നാണയം യമനി റിയാല്‍. വടക്ക് സഊദി അറേബ്യയും പടിഞ്ഞാറ് ചെങ്കടലും കിഴക്ക് ഒമാനും സ്ഥിതി ചെയ്യുന്നു. വിസ്തീര്‍ണ്ണം 5,31,000 ച.കി.മീറ്റര്‍.  ജനസംഖ്യ 2011 ലെ കണക്കനുസരിച്ച് 25,130,000. ജനസംഖ്യയുടെ 99 ശതമാനവും മുസ്‌ലിംകളാണ്. ക്രിസ്ത്യന്‍ വിഭാഗവും പ്രാദേശിക വിഭാഗങ്ങളും ബാക്കിയുള്ളവരില്‍ പെടുന്നു. മുസ്‌ലിംകളില്‍ മാലികി മദ്ഹബ്കാരും ശാഫിഇകളും ഉണ്ട്.

ചരിത്രം

ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് ഒന്നര സഹസ്രാബ്ദം മുമ്പുതന്നെ പുഷ്‌ക്കലമായ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും കേന്ദ്രമായിരുന്നു യമന്‍. ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടില്‍തന്നെ ഇവിടെ ജനവാസം തുടങ്ങിയതായി വിശ്വസിക്കപ്പെടുന്നു. വിശുദ്ധ ഖുര്‍ആന്‍ ഇവരെക്കുറിച്ച് സവിശദം പ്രതിപാദിച്ചിട്ടുണ്ട്. സൂര്യനെ ആരാധിച്ചിരുന്ന സബഇനെ ബല്‍ഖീസ് എന്ന രാണിയെ സുലൈമാന്‍ നബി (റ) ആണ് ഇസ്‌ലാമിലേക്ക് ക്ഷണിച്ചത്. ഈ ചരിത്ര വശങ്ങള്‍ വിവരിക്കാന്‍ സബഅ് എന്ന ഒരു അധ്യായംതന്നെ ഖുര്‍ആന്‍ നീക്കിവെക്കുന്നു. പ്രവാചകരുടെ കാലത്തുതന്നെ യമന്‍ ഇസ്‌ലാമിനു കീഴില്‍വന്നു. ഖലീഫമാരുടെ കാലത്തും ഇത് തുടര്‍ന്നു. അമവികള്‍, അബ്ബാസികള്‍, ഫാഥിമികള്‍, സല്‍ജൂഖികള്‍, അയ്യൂബികള്‍ തുടങ്ങിയ ഭരണ വംശങ്ങളെല്ലാം ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. സുസ്ഥിരമായ ഒരു ഭരണത്തിന്റെ അഭാവം രാജ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഉത്തര യമന്‍, ദക്ഷിണ യമന്‍ എന്ന് രണ്ടായി വിഭജിക്കപ്പെടാന്‍ നിമിത്തമാവുകയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ടില്‍ ഉസ്മാനികളുടെ ആക്രമണത്തിനു ശേഷം 1918 ല്‍ ഒന്നാംലോക മഹായുദ്ധം അവസാനിക്കുന്നതുവരെ ഉസ്മാനികളുടെ കീഴിലായിരുന്നു. തുര്‍ക്കി യമന്‍ വിട്ടുപോയെങ്കിലും സുസ്ഥിരമായ ഒരു ഭരണ വ്യവസ്ഥ നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പകരം സ്വേഛാധിപത്യം കടന്നുവരികയും നിരന്തരം അരാജകത്വവും പട്ടാള അട്ടിമറികളും നടന്നുകൊണ്ടിരിക്കുകയും ചെയ്തു. 1974 ല്‍ പുതിയൊരു ഭരണഘടനക്ക് രൂപംനല്‍കി ജനാധിപത്യരീതി സ്വീകരിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. എന്നാല്‍, ദക്ഷിണ യമന്റെ കഥ മറ്റൊന്നായിരുന്നു. ഒരു വാണിജ്യപ്രദേശമെന്ന നിലക്ക് ബ്രിട്ടന്‍ അതിനെ കീഴ്‌പ്പെടുത്തി വെച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ തുടങ്ങിയ ഈ അധിനിവേശം ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം വരെ നീണ്ടുനിന്നു. 1968 ല്‍ സ്വാതന്ത്ര്യം ലഭിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഇരു യമനും യോജിപ്പിന്റെ വഴി തേടുകയും 1990 ല്‍ ഇരു യമനും ഒന്നായിത്തീരുകയും ചെയ്തു.

മതരംഗം

പ്രവാചകരുടെ കാലത്തുതന്നെ ഇസ്‌ലാം യമനിലെത്തി. പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഖുസ്രു പര്‍വേസിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രവാചകന്‍ കത്തയച്ചിരുന്നു. ധിക്കാരിയായ അദ്ദേഹമത് ചീന്തിക്കളയുകയും യമനിലെ തന്റെ ഗവര്‍ണറായ ബാദാനോട് മുഹമ്മദിനെ തന്റെ മുമ്പില്‍ ഹാജറാക്കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍, പ്രവാചകരെ കാണാന്‍ പോയ ആളുകള്‍ പ്രവാചകരുടെ പ്രവചനകങ്ങളും സത്യഭാഷണങ്ങളും കേട്ട് ഇസ്‌ലാമിലേക്കു കടന്നുവന്നു. ഈ വിശ്വാസം യമനികള്‍ ഏറ്റെടുക്കുകയും അത് ഇസ്‌ലാമിക വിശ്വാസത്തിന്റെ കളിത്തൊട്ടിലായി മാറുകയും ചെയ്തു. നൂറ്റാണ്ടുകളോളം അതവിടെ ശോഭയോടെത്തന്നെ നിലനിന്നു. അനവധി സര്‍ഗധനരായ ജ്ഞാനികള്‍ക്ക് ജന്മം നല്‍കിയ നാടാണിത്.

രാഷ്ട്രീയരംഗം

അറബ് വസന്തത്തിന്റെ കാറ്റ്‌  ആഞ്ഞു വീശിയ രാജ്യങ്ങളിലൊന്നാണ് യമന്‍. ദീര്‍ഘകാലം പ്രസിഡണ്ടായിരുന്ന അബൂ അബ്ദില്ല സാലിഹ് രാജിവെച്ചു ഒഴിയുകയും അബ്ദു റബ്ബഹു മന്‍സൂര്‍ ഹാദി ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter