ഫലസ്തീന്‍  ചരിത്രം:  ഭാഗം (3)

പീഡിതരായ ജൂതരുടെ ചരിത്രം വിവരിച്ചു കഴിഞ്ഞു . ഇനിയാണ് നാം ഫലസ്തീനിലേക്ക് മടങ്ങുന്നത് .  ഒരു കാര്യം ആദ്യമേ പറയട്ടെ . ഇത് ചരിത്രമാണ് . ഇന്നലെകളിലെ ചരിത്രത്തിൽ ഓരോ ജനതയും അവരവരുടെ കാലഘട്ടത്തിൽ നീതിയും നീതികേടും ഒക്കെ കാണിച്ചിട്ടുണ്ട് . ചരിത്രത്തെ ആ അർത്ഥത്തിൽ മാത്രം കാണുക . യൂറോപ്യരുടെ ജൂത വിരോധം    തെളിയിക്കപ്പെട്ട വസ്തുതയാണ് എന്ന് വെച്ച് ഇന്നത്തെ കാലത്ത് അവരുടെ തലമുറയെ  വെറുക്കുന്നതിൽ അർത്ഥമില്ല . ഒരാളുടെ പാപവും മറ്റൊരാൾ അനന്തരാവകാശം എടുക്കുന്നില്ല .  ചരിത്രം വായിക്കാനും വർത്തമാനത്തെ മനസ്സിലാക്കാനും ഭാവിയെ കരു പിടിപ്പിക്കാനുമുള്ള വിവരങ്ങൾ മാത്രമാണ് .  അത് ഭൂതകാലത്തെ തെറ്റുകൾ തിരുത്താനുള്ള പ്രചോദനമാവുകയാണ് വേണ്ടത് , അല്ലാതെ ആ തെറ്റുകൾ ആവർത്തിക്കാനുള്ള  പാഠങ്ങൾ ആവരുത് . 

ഫലസ്തീൻ ജനത ആരായിരുന്നു 

അറിയപ്പെട്ട ചരിത്രം നോക്കിയാൽ ഇസ്രായേലികൾക്കും  (ഫലസ്തീനികൾക്കും കാനൻ പ്രദേശത്ത് ഒരേ പഴക്കമാണുള്ളത് . ജൂതർ എന്ന വാക്ക് തൽക്കാലം ഇനി ഉപയോഗിക്കുന്നില്ല . കാരണം എല്ലാ ജൂതരും ഇസ്രായേലികൾ അല്ല എന്നത് കൊണ്ട് തന്നെ . യഅക്കൂബ്‌ നബിയുടെ (ജേക്കബ് ) സന്തതി പരമ്പരയാണ് ഇസ്രായേൽ സന്തതികൾ )  . ചരിത്രാതീത കാലം മുതൽക്ക് തന്നെ കാനൻ പ്രദേശത്ത് മനുഷ്യ വാസമുണ്ടെന്ന് കാണാം .  ഇരുമ്പ് യുഗത്തിന്റെ പ്രാരംഭ ഘട്ടം മുതൽക്ക് തന്നെ  ഫിലിസ്തീനികളും (Philistines) ഇസ്രായേലികളും ഇവിടെ ജീവിച്ചിരുന്നതായി തെളിവുകൾ ഉണ്ട് റഫറൻസ് : എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക . https://bit.ly/2RfpcHv

Also Read:ഫലസ്തീൻ (ഭാഗം -1)

അതായത് ഇസ്രായേൽ സന്തതികൾക്ക് ആ മണ്ണിൽ എത്ര ചരിത്രമുണ്ടോ അതിനോളം തന്നെ കാലമായി ഫിലിസ്തീനികളും (പഴയ പേര് ) അവിടെ താമസിക്കുന്നു .  പിൽക്കാലത്ത് കയറി വന്നവർ അല്ലെന്ന് ചുരുക്കം .  ആദ്യത്തെ രണ്ടു ഭാഗങ്ങളിൽ വിശദീകരിച്ചത് പ്രകാരം  ഇസ്രായേലികളും ജൂതരും പല നാടുകളിൽ പോയെങ്കിലും ഫലസ്തീനികൾ ആയിരക്കണക്കിന് വർഷമായി അവിടെ നില നിന്ന് പോന്നിട്ടുണ്ട് . ഇനി മറ്റൊരു രസകരമായ കാര്യം  ഇസ്രായേലികളും ഫലസ്തീനികളും തമ്മിൽ ജനിതക ബന്ധമുണ്ടെന്ന് DNA പഠനങ്ങൾ പറയുന്നുണ്ട് . ഇത് വ്യക്തമാക്കുന്നത് വെങ്കല യുഗത്തിലോ അതിനു മുൻപോ ഇവർ ഒറ്റ ജനതയായി ഇടപഴകി അവിടെ ജീവിച്ചിരുന്നു എന്നാണ് റഫറൻസ് : നാഷണൽ ജ്യോഗ്രഫിക് . https://on.natgeo.com/3tFruN7

എല്ലാ ജൂതരും ഇസ്രായേലികൾ ആണോ ? 

ഒരിക്കലുമല്ല . ജൂതരിൽ തന്നെ അനേകം വിഭാഗങ്ങളുണ്ട് .   അവരിലെ അഷ്കെനാസി വിഭാഗത്തിന്റെ ഒറിജിൻ യൂറോപ്പാണ് . DNA പഠനങ്ങളും അത് തെളിയിക്കുന്നു  https://go.nature.com/3tI97aj.  ലോകത്താകമാനമുള്ള ഇന്നത്തെ ജൂത ജനസംഖ്യയുടെ 75% വും Ashkenazi വിഭാഗത്തിൽ പെട്ട ജൂതന്മാരാണ്.
ഇപ്പോൾ ഇസ്രയേലിൽ ഉള്ള ജൂതരിൽ 32% പേരും ഈ വിഭാഗമാണ് . യൂറോപ്യൻ കാലക്രമേണ ജൂത മതം സ്വീകരിച്ചത് കൊണ്ടാണ് ഇങ്ങനെയൊരു വിഭാഗം ഉണ്ടായത് . നാസികളുടെ കൂട്ടക്കൊലയ്ക്ക് മുൻപ് ജൂത ജനസംഖ്യയിലെ 92% ഉം ഈ വിഭാഗമായിരുന്നു . കേരളത്തിൽ തന്നെ വെളുത്ത ജൂതരും കറുത്ത ജൂതരുമുണ്ടായിരുന്നു എന്ന് മാത്രമല്ല വെളുത്ത ജൂതർക്ക് കറുത്ത ജൂതരോട് വിവേചനവുമുണ്ടായിരുന്നു . മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിൽ കറുത്ത ജൂതർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല https://bit.ly/3brWPN5. ഇതൊക്കെ സൂചിപ്പിക്കുന്നത്  വിവിധ ജൂതര്ക്കിടയിലെ വിവിധ വംശങ്ങളെയാണ് . ഓർത്തോഡോക്സ് ജൂതർ ജൂതരായി പരിവർത്തനം ചെയ്യപ്പെട്ട ജൂതരെ തങ്ങളുടെ ഭാഗമായി ഉൾക്കൊള്ളാതെ നോക്കാറുണ്ട് . അതിന്റെ പേരിൽ കേസും വ്യവഹാരങ്ങളും നടക്കാറുമുണ്ട് . Mizrahi വിഭാഗം ജൂതന്മാരുടേയും മദ്ധ്യേഷ്യയിലെ അറബ് വംശജരുടെയും ജനിതക പാരമ്പര്യം ഒന്നാണ് . ചുരുക്കത്തിൽ ഇസ്രായേലിലെ എല്ലാ ജൂതരും  ബനീ ഇസ്രായേൽ  (അഥവ ഇസ്രായേൽ സന്തതികൾ അല്ലെന്ന് അർത്ഥം ). 

Also Read:ഫലസ്തീൻ - ഭാഗം 2

സംഭവിച്ചത് ഇതാണ് . ഇസ്രായേൽ സന്തതികളായ  ജൂതരും അല്ലാത്തവരായ കാക്കത്തൊള്ളായിരം ഇതര വംശത്തിൽ പെട്ട ജൂതരും  ഫലസ്തീന്റെ മേൽ അവകാശം സ്ഥാപിച്ചതാണ് .  ഇസ്രായേൽ സന്തതികളായ ജൂതരുടെ പിതാക്കന്മാർ ആയിരമോ രണ്ടായിരമോ വർഷങ്ങൾക്ക് മുൻപ് ഫലസ്തീനികളുടെ ചേർന്ന് ജീവിച്ചു എന്നെങ്കിലും വാദത്തിനു പറയാം . അല്ലാത്തവരായ ജൂതർക്കെങ്ങനെ ഫലസ്തീൻ ജന്മ ദേശമാകും ? ഇനി ബൈബിളിലെ വാഗ്ദത്ത ഭൂമി എന്ന വാദം അനുസരിച്ചാണെങ്കിൽ പോലും അബ്രഹാമിന്റെ  സന്തതികൾക്ക് മാത്രമേ അത് ബാധകമുള്ളൂ . അതിലാവട്ടെ ജൂതർ മാത്രമല്ല പലസ്തീൻ പ്രദേശത്തെ മുസ്ലിം ക്രിസ്ത്യാനികളും ഉൾപ്പെടും . ജനിതക ബന്ധം പോലുമില്ലാത്തവർക്ക് അങ്ങനെ ഒരു സാധ്യത പോലും വിദൂരമാണ് .

ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനത:

പലരും ഇസ്രായേലിന്റെ അവകാശങ്ങളെ സ്ഥാപിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പ്രയോഗമാണിത് . 'ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനത ' എന്ന് വിശേഷിപ്പിക്കുന്നവർ  എന്തായാലും ദൈവ വിശ്വാസികൾ ആയിരിക്കുമല്ലോ ? എങ്കിൽ പിന്നെന്തിനാണ് ക്രിസ്തുവിനു ശേഷം 2000 വർഷം 109 യൂറോപ്പ്യൻ നാടുകളിൽ   ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനതയെ പീഡിപ്പിച്ചത് ! അന്നവർ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ലേ ?  ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരോടുള്ള സ്നേഹം  അവർ വിവിധ യൂറോപിയൻ രാജ്യങ്ങളിൽ മൃഗങ്ങളെ പോലെ അലഞ്ഞപ്പോഴും ക്രൂരമായി പീഡിപ്പിക്കപ്പോഴും ഉണ്ടായിരുന്നില്ല . ഏറിയാൽ  70 വർഷത്തെ പഴക്കം (ഇസ്രായേൽ രാജ്യം ഉണ്ടായതിനു ശേഷം മാത്രം ) മാത്രമേ കാണൂ .  അവർ അതിനു മുൻപ് ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടർ അല്ലാത്തത് കൊണ്ട് നടന്ന ക്രൂരതകളുടെ ലഘു ചിത്രം  ഇവിടെ വായിക്കാം  റഫറൻസ് :  https://bit.ly/3ycvgkw

(തുടരും )

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter