ജോര്‍ഡാന്‍
97,640 ച.കി.മീറ്ററില്‍ പരന്നു കിടക്കുന്ന ഈ രാജ്യത്തിന്‍റെ ഔദ്യോഗിക നാമം ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോര്‍ഡാന്‍ എന്നാണ്. തലസ്ഥാനം അമ്മാന്‍. ദീനാറാണ് നാണയം. കിഴക്ക് ഇറാഖും തെക്ക് സൌദി അറേബ്യയും വടക്ക് സിറിയയുമാണുള്ളത്. പടിഞ്ഞാറുള്ളത് ഇസ്രയേലാണ്. 6,181,000 (2011 പ്രകാരം) ആണ് ജനസംഖ്യ. ക്രൈസ്തവരും ജൂതരുമുണ്ടെങ്കിലും 93 ശതമാനവും മുസ്ലിംകളാണ്. ദേശീയ ഭാഷ അറബിയാണ്. ഇംഗ്ലീഷിനു ശക്തമായ സ്വാധീനമുണ്ട്, കൂടെ ചില ഗോത്ര ഭാഷകള്‍ക്കും.
ചരിത്രം
യേശുക്രിസ്തുവിന് മുമ്പ് തന്നെ തന്നെ ശക്തമായ ഭരണമുള്ള പ്രദേശമായിരുന്നു ജോര്‍ദാന്‍. അസീറിയന്‍, പേര്‍ഷ്യന്‍, ബാബിലോണിയന്‍ സാമ്രാജ്യങ്ങള്‍ക്കു ഭീഷണിയാവുന്ന രീതിയില്‍ അന്നുതന്നെ ജോര്‍ദാന്‍ വളര്‍ന്നിരുന്നു. ബി. സിയില്‍ തന്നെ റോമക്കാരും ഇവിടം ഭരിച്ചിട്ടുണ്ട്. എ. ഡി ഏഴാം നൂറ്റാണ്ടു മുതല്‍ ഇസ്ലാമിന് കീഴിലായിരുന്നു ജോര്‍ഡാന്‍. ഈജിപ്തിലെ അടിമ വംശവും ശേഷം കുരിശു യോദ്ധാക്കളും നാടുവാണു. ഒന്നാം ലോകമഹായുദ്ധ സമയത്ത് ഉസ്മാനികള്‍ക്കായിരുന്നു അധികാരം. യുദ്ധാനന്തരം ബ്രിട്ടന്റെ അധീനത്തിലായി. ശേഷം ബ്രിട്ടന്റെ പിന്തുണയോടെ രാജാവ് അബ്ദുല്ലാഹിബ്നു ഹുസൈന്‍ 36 കൊല്ലം ഭരണം നടത്തി. 1946 മെയ് 25- നു രാജ്യം സ്വതന്ത്രമായി. അതേ വര്‍ഷം തന്നെ രാജാവ് കൊല്ലപ്പെടുകയും പൌത്രന്‍ ഹുസൈന്‍ ഭരണാധികാരിയാവുകയും ചെയ്തു. 1999 –ല്‍ അദ്ദേഹം അന്തരിച്ചതോടെ രാജകുമാരന്‍ അബ്ദുല്ലാ ഹുസൈന്‍ (അബ്ദുല്ല രണ്ടാമന്‍) ആണ് തല്‍സ്ഥാനത്ത് വന്നത്.
രാഷ്ട്രീയ രംഗം
ഭരണഘടനാ പരമായി രാജഭരണമാണ് നാട്ടിലുള്ളത്. അബ്ദുല്ല രണ്ടാമനാണ് ഇപ്പോഴത്തെ രാജാവ്. ഭരണ സൌകര്യത്തിനായി രാജ്യത്തെ നാലു ദിക്കുകള്‍ക്കനുസരിച്ച് നാലു ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ടെങ്കിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തലസ്ഥാന പരിധിയില്‍ മാത്രമേ നടക്കുന്നുള്ളൂ.
മതരംഗം
എ. ഡി ഏഴാം നൂറ്റാണ്ടില്‍ നാട്ടില്‍ ഇസ്ലാമിക ഭരണം എത്തിയിട്ടുണ്ട്. തുടര്‍ന്ന് അമവി, അബ്ബാസി ഖലീഫമാരും നാടു ഭരിച്ചു. കുരിശ്സൈന്യം നാട് ആക്രമിച്ചപ്പോള്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ശക്തമായ പോരാട്ടത്തിലൂടെ നാടു വീണ്ടെടുത്തു. പേരില്‍ ഇസ്ലാമിക രാജ്യമാണെങ്കിലും നാമമാത്രമാണ് ശരീഅത്ത് നിയമങ്ങള്‍..
-റശീദ് ഹുദവി വയനാട്-