ശൈഖുനാ കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‍ലിയാര്‍

അറിവിന്റെ ലോകത്തെ വിനയാന്വിത വ്യക്തിത്വം ഓര്‍മ്മയായിട്ട ഇരുപത്തിയെട്ട് വര്‍ഷം

പ്രഗത്ഭനായ ബഹു ഭാഷാ പണ്ഡിതന്‍, സര്‍വ്വാദരണീയനായ സൂഫി വര്യന്‍, പ്രതിഭാ ശാലിയായ ഗ്രന്ഥ കര്‍ത്താവ്, ഇസ്‍ലാമിക കര്‍മ്മ ശാസ്ത്രത്തിന്റെ അടിവേരു കണ്ട മഹാന്‍ തുടങ്ങിയ ബഹുമുഖ വ്യക്തിത്വങ്ങളുടെ ഉടമയായ ശൈഖുനാ കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‍ലിയാര്‍ (ന:മ) ഓര്‍മ്മയായിട്ട് ഈ വരുന്ന ജുമാദുല്‍ ഉഖ്‌റാ 17 ന് 28 ആണ്ട് തികയുന്നു. ഇരുപത്തിയെട്ട് വര്‍ഷമായി മഹാനവര്‍കള്‍ അറിവിന്റെ ലോകത്ത് നിന്ന് യാത്രയായിട്ട്...... സര്‍വ്വഭാഷാ പണ്ഡിതന്‍ ,ഇംഗ്ലീഷ്, ഉറുദു, ഫാരിസി, സംസ്‌കൃതം,ഹിന്ദി, അറബി, മലയാളം തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള പ്രതിഭ ഒരു ദിവസം യാത്രക്കൊരുങ്ങി.. കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‍ലിയാര്‍ (ന:മ) ട്രെയിന്‍ യാത്ര ചെയ്യുകയായിരുന്നു. തൊട്ട് മുമ്പിലുള്ള സീറ്റുകളില്‍ അഭ്യസ്ത വിദ്യരായ രണ്ട് യുവാക്കളുണ്ട്. കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‍ലിയാര്‍ (ന:മ) ന്റെ താടിയും തലപ്പാവുമുള്ള  പഴഞ്ചന്‍ വേഷവും കണ്ട് അവര്‍ തമ്മില്‍ ഇംഗ്ലീഷില്‍ സംഭാഷണം തുടങ്ങി... സംഭാഷണത്തിന്റെ ആശയം ഇതായിരുന്നു ''ഈ തലപ്പാവു കാരുണ്ടല്ലോ; ഒരുവിവരവുമില്ലാത്തവരാണ്. വാലും തലയുമല്ലാതെ ഇവര്‍ക്ക് മറ്റൊന്നുമില്ല. സമുദായത്തിലെ ഇത്തിക്കണ്ണിക്കണ്ണികളാണവര്‍, ഇവര്‍ക്ക് എഴുത്തും വായനയും അറിയില്ല..'' അവര്‍ പരസ്പരം ഇപ്രകാരം സംസാരിച്ചു കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‍ലിയാര്‍ (ന:മ) ഉസ്‍താദിനെ നോക്കി പരിഹസിച്ച് ചിരിച്ചു, പക്ഷേ വിനയാന്വിതനായിരുന്ന സൂഫിവര്യന്‍ എല്ലാം കേട്ടുകൊണ്ടിരിക്കെ അവരോട് സംസാരിച്ച് തുടങ്ങി.. ഇംഗ്ലീഷുകാരെ പോലും വെല്ലുന്ന ഇംഗ്ലീഷില്‍ ശൈഖുനാ കൈപറ്റ ഈ അഭ്യസ്ത വിദ്യരോട് താടിയും തലപ്പാവും വെച്ച് കൊണ്ട് തന്നെ  സംസാരം തുടര്‍ന്നു. യുവാക്കള്‍ക്ക് അപ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ അമളി മനസ്സിലായത്, മുഖത്ത് നോക്കി പരിഹസിച്ചിട്ടും നന്മയുടെ ദീപം തെളിയിക്കാനാണ് മഹാനവര്‍കള്‍ ശ്രമിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ശൈഖുനാ കൈപറ്റയുടെ സംസാരത്തില്‍ നിന്ന് ഷേക്‌സിപയര്‍ മാത്രമല്ല, സോക്രട്ടീസും ഐന്‍സ്റ്റീനും വന്നു, ഭൗതികം മാത്രമല്ല ഇമാം ഗസാലി(റ)യും ഇമാം ഷാഫിഇ(റ)യും വന്നു. സംസാരം തുടര്‍ന്ന്‌കൊണ്ടിരിക്കെ ആ രണ്ടു യുവാക്കള്‍ പറഞ്ഞു:''ക്ഷമിക്കണം, ഞങ്ങള്‍ ചെറുപ്പക്കാരാണ്, അലീഗഢില്‍ ഉപരിപഠനത്തിന് പോവുകയാണ്. വിവരക്കേടുകൊണ്ട് ഞങ്ങള്‍ അങ്ങിനെ ചിലത് പറഞ്ഞു, അങ്ങേക്ക് എല്ലാം ക്ഷമിക്കാനുള്ള അറിവും മനസ്സുമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, അവിടുന്ന് ക്ഷമിച്ചാലും ഈ പാവങ്ങളെ കനിഞ്ഞാലും''. ആ മഹാ മനുഷ്യന്‍ അവര്‍ക്ക് മാപ്പ് നല്‍കി, അവരെ അനുഗ്രഹിച്ചു, ജീവിതത്തില്‍ ആരെയും ചെറുതായിക്കാണരുതെന്ന് അവരെ ഉപദേശിച്ചു, മാപ്പ് നല്‍കാനും ഉപദേശിക്കാനും അദ്ധേഹം യോഗ്യനായിരുന്നു... ആ മഹാനവര്‍കളുടെ ജീവിതം ഇന്നിന്റെ മക്കള്‍ക്ക് പാഠമാവട്ടെ,

ജീവിത രേഖ

ജനനം: ഹിജ്‌റ 1317, ക്രിസ്താബ്ദം 1898 മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത കൈപ്പറ്റ പിതാവ്: ഉമ്മിണിക്കടവത്ത് അവറുക്കുട്ടി മാതാവ്: താച്ചുമ്മ വിദ്യാഭ്യാസം: കൈപറ്റ പള്ളി, ചെമ്മംങ്കടവ്, കടവത്തൂര്‍ പറമ്പ്, കോടഞ്ചേരി, കൊളപ്പുറം, വാഴക്കാട് ദാറുല്‍ ഉലൂം, മദ്രാസ് ജമാലിയ്യ കോളേജ്, ഉസ്താദുമാര്‍: തോട്ടുങ്ങല്‍ മരക്കാര്‍ മൊല്ല, കെ.ടി കുഞ്ഞാമുട്ടി മാസ്റ്റര്‍, മറ്റത്തൂര്‍ വേഴും തറ അഹ് മദ് മുസ്ലിയാര്‍, മൗലാനാ മുഹമ്മദാര്‍ ആലിം സാഹിബ്, ചെറുശ്ശോല സയ്യിദ് അലവിക്കോയ തങ്ങള്‍, പറമ്പില്‍ കുഞ്ഞഹ് മദ് മുസ്ലിയാര്‍, കരിമ്പനക്കല്‍ മമ്മൂട്ടി മുസ്ലിയാര്‍, ചെറുശ്ശോല കുഞ്ഞീന്‍ മുസ്ലിയാര്‍, കോടഞ്ചേരി കുഞ്ഞഹ് മദ് മുസ്ലിയാര്‍, സഹപാഠികള്‍: കണ്ണിയ്യത്തുസ്താദ്, സ്വദഖത്തുള്ള മുസ്ലിയാര്‍, കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാര്‍, കൊടുവള്ളി കരുവന്‍പൊയില്‍ കെ.വി മോയിന്‍കുട്ടി മുസ്‍ലിയാര്‍ ശിഷ്യരില്‍ പ്രമുഖര്‍ഛ പുതിയാപ്പിള അബ്ദുറഹ് മാന്‍ മുസ്ലിയാര്‍, പട്ടര്‍ക്കടവ് കെ.എം.സ് പൂക്കോയ തങ്ങള്‍.   പ്രധാന രചനകള്‍: രിസാലത്തുത്തന്‍ബീഹ്, അല്‍ വറക്കാത്ത്, മദാ വസ്വീലത്തുല്‍ ഫുഖഹാഅ്, അല്‍ ബറാഈന്‍ ലി രിസാലത്തില്‍ മാറദീനി, അഖാഇദു ശ്ശത്താ വഫാത്ത്: 1998 ഫെബ്രുവരി5 വെള്ളിയാഴ്ച 1408 ജമാദുല്‍ ഉഖ്‌റാ 17

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter