പ്രവാചക വൈദ്യം

മുഹമ്മദ്‌ നബി(സ്വ)യോടുകൂടി സമ്പൂര്‍ണമാക്കപ്പെട്ട ദൈവികമായ വൈദ്യശാഖയാണ്‌ പ്രവാചക വൈദ്യം (അത്വിബ്ബുന്നബവി). തിബ്ബുന്നബി, ഇസ്‌ലാമിക്‌ മെഡിസിന്‍, ഖുര്‍ആന്‍ ചികിത്സ എന്നിവയെല്ലാം ഒന്നാണെന്ന്‌ തോന്നിക്കാമെങ്കിലുംവൈദ്യത്തോടുള്ള വ്യത്യസ്‌ത സമീപനങ്ങളെയാണ്‌ ഇവയെല്ലാം സൂചിപ്പിക്കുന്നത്‌.നബി(സ്വ) ആദ്യകാലത്ത്‌ ഗ്രീക്ക്‌ വൈദ്യന്മാരുടെ അടുത്തേക്ക്‌ ആളെവിട്ടിരുന്നതായി കാണാം. ഇതുവെച്ച്‌ നബിയുടേത്‌ യൂനാനി വൈദ്യമാണെന്ന്‌ചിലര്‍ വിശദീകരിക്കാന്‍ ശ്രമിക്കാറുണ്ട്‌. അതു ശരിയല്ല. പ്രബോധനത്തിന്റെആദ്യ ഘട്ടത്തില്‍ തന്നെ രോഗം നിര്‍ണയിക്കലും മരുന്ന്‌ നിര്‍ദ്ദേശിക്കലുംസ്വയമായി ചെയ്യുകയും മരുന്ന്‌ വാങ്ങാന്‍ വേണ്ടി മാത്രം അക്കാലത്ത്‌ജീവിച്ചിരിപ്പിലുണ്ടായിരുന്ന `ഹാരിസുബ്‌നു കല്‍ദ'യെപോലുള്ള വൈദ്യന്മാരെസമീപിക്കാന്‍ പറയലുമാണ്‌ ചെയ്‌തിരുന്നത്‌. എന്നാല്‍ രണ്ടാം ഘട്ടത്തിലേക്ക്‌കടന്നതോടെ മരുന്ന്‌ നിര്‍മാണവും ഏറ്റെടുത്ത്‌ ഗ്രീക്ക്‌ മെഡിസിനോട്‌വിടപറയുകയാണ്‌ ചെയ്‌തിട്ടുള്ളത്‌ എന്ന്‌ ചരിത്ര പിന്‍ബലത്തോടെതെളിയുന്നതാണ്‌.

ആദ്യമനുഷ്യന്‍ ആദ്യ വൈദ്യന്‍

ആദ്യ മനുഷ്യനായ ആദം(അ) തന്നെയായിരുന്നു ആദ്യത്തെ വൈദ്യനും. പാപമോചനമന്ത്രത്തെയും (റബ്ബനാ ളലംനാ) അത്തിപ്പഴ ചികിത്സയും ഇത്തരത്തില്‍വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. തിരുനബിയുടെ മുമ്പില്‍ ഒരിക്കല്‍ ഒരുതളിക നിറയെ അത്തിപ്പഴം കൊണ്ടുവന്നു. അപ്പോള്‍ നബി(സ്വ) തങ്ങള്‍ പറഞ്ഞു: `സ്വര്‍ഗത്തില്‍നിന്ന്‌ ഭൂമിയിലേക്ക്‌ ഏതെങ്കിലും പഴംകൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അത്‌ അത്തിപ്പഴമാണ്‌.' മരുന്നും മനുഷ്യനുംതമ്മിലുള്ള ബന്ധം ആദം(അ) മുതല്‍ തുടങ്ങുന്നു എന്ന്‌ അര്‍ത്ഥം.സാമൂഹ്യമായ ആദ്യ അസുഖം `അസൂയ' രോഗമാണ്‌. ഇതാകട്ടെ പിടിപെട്ടത്‌ ആദംനബി(അ)യുടെ മക്കള്‍ക്കാണ്‌. അസൂയയുടെ അടുത്തഘട്ടം മറവിയാണ്‌ ഇങ്ങനെപോകുന്നു ഈ പഠനങ്ങള്‍.ഈസാ(അ), മൂസാ(അ) തുടങ്ങി അമ്പിയാക്കളും ദാവൂദുല്‍ ഹകീം തുടങ്ങി ലോകം കണ്ടതത്വജ്ഞാനികളും ശൈഖ്‌ജീലാനി ഉള്‍പ്പെടെയുള്ള സ്വാലിഹീങ്ങളും ശാഫിഈ(റ)ഉള്‍പ്പടെയുള്ള ഇമാമുകളുമെല്ലാം ത്വബീബുകള്‍ക്കൂടിയായിരുന്നു.``പഠിക്കാതെ ആരെങ്കിലും ചികിത്സ ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്വംഅവനുതന്നെയാകുന്നു'' എന്ന ഹദീസ്‌ ഇമാം അബൂദാവൂദ്‌ ഉദ്ധരിച്ചിട്ടുള്ളതാണ്‌.വൈദ്യ രംഗത്ത്‌ മുഹമ്മദ്‌ നബി(സ്വ) ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യംഇതില്‍നിന്ന്‌ മനസ്സിലാക്കാം. 80 കൊല്ലം പഴക്കം ചെന്ന ഭിഷ്വഗരനും `പ്രാക്‌ടീസ്‌' (പരിശീലനം) എന്ന്‌ ബോര്‍ഡ്‌ വെക്കുന്നതാണ്‌ ഇന്നത്തെവൈദ്യം. പാരമ്പര്യവും ഊഹങ്ങളും പരിശീലന പരീക്ഷണങ്ങളും പോരെന്നുംതീരുമാനങ്ങളും ഉറപ്പുകളും വേണമെന്നും ഈ നബിവചനം അറിയിക്കുന്നു. ധാരണപറയുന്നതിനു പകരം വെക്കാവുന്നത്‌ എന്നതാണ്‌ മുഹമ്മദീയ വൈദ്യത്തിന്റെഏറ്റവും വലിയ ഒരു പ്രത്യേകത.

ഫോട്ടോണ്‍ തിയറി

`പഞ്ചഭൂതങ്ങള്‍' എന്ന്‌ കേള്‍ക്കാത്തവരുണ്ടാകില്ല. മനുഷ്യനിര്‍മാണത്തിന്‌ഉപയോഗിച്ച അഞ്ച്‌ മൂല്യങ്ങളെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.പഞ്ചഭൂതത്രിദോസിദ്ധാന്തം യഥാര്‍ത്ഥത്തില്‍ ഭാരതീയതയുടെ ഭാഗമാണ്‌. അഞ്ചാംഭൂതം `സ്‌പെയിസ്‌ എനര്‍ജി'യാണ്‌. അദൈ്വത വാദത്തിലേക്ക്‌ വരെഎത്തിക്കുന്നതാണ്‌ ഈ കാഴ്‌ചപ്പാട്‌. ചതുര്‍ഭൂതമായി ഇത്‌ യൂനാനിയില്‍മറിയുന്നു. ഇസ്‌ലാമിക ലോകത്തെ ചില പണ്ഡിതന്മാര്‍ ഇതംഗീകരിച്ചവരാണ്‌.എന്നാല്‍ ഇസ്‌ലാമിക വൈദ്യരചനകളിലെ മിക്കതിലും ത്രിഭൂത സിദ്ധാന്തമാണ്‌പറഞ്ഞ്‌ കാണുന്നത്‌. അതാണ്‌ ശരിയായതെന്ന്‌ തോന്നിക്കുന്നതും.നബി(സ്വ) വയറിനെ മൂന്നാക്കി വിഭജിച്ചു. മൂന്നില്‍ ഒന്ന്‌ ഭക്ഷണത്തിന്‌, മറ്റൊന്ന്‌ വെള്ളത്തിന്‌, ബാക്കി വായുവിന്‌. ശരീരത്തിലെ മണ്ണിനുള്ളതാണ്‌ഭക്ഷണം എന്ന്‌ വെക്കുമ്പോള്‍ ഇനി ഒരു മൂലകം കൂടിയില്ലേ അഗ്നി എന്ന ചോദ്യംഉത്ഭവിക്കുന്നു. അഗ്നി പിശാചിന്റെ മെറ്റീരിയലാണെന്നും, അഗ്നി മനുഷ്യനില്‍ഉണ്ടായിരുന്നുവെങ്കില്‍ ആദം നബി(അ)ക്ക്‌ സുജൂദ്‌ ചെയ്യാന്‍ പറഞ്ഞിടത്ത്‌എന്നെ അഗ്നികൊണ്ട്‌ നീ സൃഷ്‌ടിച്ചു അവനെ മണ്ണുകൊണ്ടും' എന്ന്‌ പറഞ്ഞ്‌അപ്രസക്തമാകുമെന്നും വിശദീകരിക്കപ്പെടുന്നു.മനുഷ്യന്റെ അടിസ്ഥാന മൂലകം പ്രകാശമാണ്‌. അഥവാ മണ്ണിന്റെയും വായുവിന്റെയുംവെള്ളത്തിന്റെ കോമ്പിനേഷനായും സെല്ലുകളുടെയും. അപ്പുറത്തുള്ള `റുക്‌നുകള്‍' നൂറാനിയ്യത്താണ്‌. `എല്ലാ വസ്‌തുക്കളും എന്റെ നൂറില്‍നിന്നും ഞാന്‍അല്ലാഹുവിന്റെ നൂറില്‍നിന്നുമാണ്‌' എന്നനബിവചനത്തെ ഇത്തരത്തില്‍വിശദീകരിക്കപ്പെട്ടിരിക്കുന്നു.ചെടികളിലേയും, മറ്റു വസ്‌തുക്കളിലെയും ചിലതിനൊക്കെ മരുന്നായിഉപയോഗപ്പെടുത്തിയാലും അതിലെ ഫോട്ടോണുകളെ അഥവാ പ്രകാശ സാന്നിധ്യങ്ങളെഉപയോഗപ്പെടുത്തുന്നില്ല എന്നത്‌ ശമനം വൈകുന്നതിന്റെ കാരണമായി വരുന്നു.തിബ്ബുന്നബവിയിലെ മരുന്നു നിര്‍മാണങ്ങളില്‍ അത്തരമൊരു സാദ്ധ്യതയെയാണ്‌ഉപയോഗപ്പെടുത്തുന്നത്‌.

പ്രമാണങ്ങള്‍

ഖുര്‍ആനിക വചനങ്ങള്‍ ശമനങ്ങളാണ്‌ എന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പല ഇടങ്ങളില്‍പറഞ്ഞിട്ടുണ്ട്‌. തൗബ 14, യൂനുസ്‌ 57, നഹ്‌ല്‌ 69, ഫുസ്സിലത്ത്‌ 44 എന്നിവഉദാഹരണങ്ങള്‍. അടിസ്ഥാനപരമായി ഖുര്‍ആന്‍ ഒരു വൈദ്യശാസ്‌ത്ര ഗ്രന്ഥമല്ല.എന്നാല്‍ വരികള്‍ക്കിടയില്‍ വൈദ്യംകൂടി ഉണ്ടെന്ന്‌ ആധികാരിക തഫ്‌സീറുകള്‍മുഖേന മനസ്സിലാക്കാം. 13:37, 16:79, 18:54, 20:50, 26:78, 27:93, 35:28, 44:2, 44:39, 56:58, 87:1, 87:2, 95:4 തുടങ്ങിയ ധാരാളം ഖുര്‍ആനികസന്ദേശങ്ങളിലൂടെയുള്ള വിശാലമായ അന്വേഷണം വൈദ്യശാസ്‌ത്ര വിഷയത്തില്‍ഒട്ടനേകം വിവരങ്ങളും തിരുത്തലുകളും നമുക്ക്‌ നല്‍കും. 

ഹദീസാണ്‌ രണ്ടാം പ്രമാണം. മുഹമ്മദ്‌ നബി(സ്വ) 400-ല്‍ അധികം ഹദീസുകളെവൈദ്യശാസ്‌ത്രവുമായി ബന്ധപ്പെടുത്തി പഠിപ്പിക്കപ്പെടുന്നു. സുനനുകള്‍, മിക്കതിലും ത്വിബ്ബ്‌ മാത്രമായി പറയുന്ന ബാബുകള്‍ തന്നെയുണ്ട്‌. തേന്‍, കരിഞ്ചീരികം, സന എന്നിവയില്‍ ഒതുങ്ങുന്നതല്ല മുഹമ്മദ്‌ നബി(സ്വ)യുടെചികിത്സാ സമീപനങ്ങളെന്ന്‌ ഈ ഹദീസുകള്‍ നമ്മെ ബോധ്യപ്പെടുത്തും.സ്വഹീഹുല്‍ബുഖാരിയിലെ കിതാബുത്തിബ്‌, ത്വിബിലും തസവ്വുഫിലും വിജ്ഞാനമുള്ളഒരാള്‍ മുഖേന ഓതിപ്പടിച്ചാല്‍ ഒരു വലിയ ഭിശ്വഗരനാകാം. ഇമാംമാലിക്‌(റ)വിന്റെ മുവത്വയില്‍ 20 ഓളം സ്ഥലങ്ങളില്‍ ഉള്‍പ്പെടെ നിരവധിഹദീസ്‌ ഗ്രന്ഥങ്ങളില്‍ ചികിത്സ വചനങ്ങള്‍ ധാരാളമായി കാണാം. കിതാബുസ്സുനനില്‍ ബാബു ത്വിബില്‍ 27 ഹദീസുകള്‍ഉദ്ദരിക്കപ്പെട്ടിരിക്കുന്നു. പക്ഷേ മറ്റു പല ഹദീസ്‌ ഗ്രന്ഥങ്ങളിലും വൈദ്യവചനങ്ങള്‍ പരന്നു കിടക്കുകയാണ്‌.. സഹീഹു മുസ്‌ലിമിലെ ബാബു സുഹ്‌ദ്‌, അബൂദാവൂദിലെ ബാബുല്‍ അശ്‌രിബ എന്നിവയെല്ലാം ഇതിന്ന്‌ ഉദാഹരണങ്ങളാണ്‌.  അല്‍-അഇമ്മതുത്വിബ്ബ്‌ ആണ്‌ പ്രവാചക വൈദ്യത്തിന്റെ മൂന്നാം മൂലാധാരം ഇമാംഅലി(റ) ഖലീഫ ഉമര്‍(റ) എന്നിവരില്‍ തുടങ്ങി ധാരാളം ഇമാമുമാര്‍, സ്വാലിഹുകള്‍, വൈദ്യഗുരുക്കന്മാര്‍ എന്നിവരിലൂടെ കൈമാറപ്പെട്ടചികിത്സാരീതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇമാമീ രചനകളില്‍ അലി(റ)യുടെ `നഹ്‌ജുല്‍ ബലാഗ' ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നു. സമകാലീക ഇസ്‌ലാമിക പഠനങ്ങളാണ്‌ തിബ്ബുന്നബവിയുടെ നാലാം സ്രോതസ്സ്‌. 1980-കള്‍ മുതല്‍ മുസ്‌ലിം ലോകത്ത്‌ ഇസ്‌ലാമിക വൈദ്യ ഒരു നല്ലചര്‍ച്ചാവിശയമായി മാറിയിട്ടുണ്ട്‌. മസ്‌കറ്റിലെ ഖുറൈശി അലിയുള്‍പ്പെടെമലേഷ്യയിലും കുവൈത്തിലുമൊക്കെ പ്രവാചക വൈദ്യത്തിന്റെ പുതയ വക്താക്കളുംപ്രയോക്താക്കളും ഉണര്‍ന്നുവന്നിട്ടുണ്ട്‌. ഹാഷിം സ്വദ്‌രി ഈയിടെഅന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെ മകന്‍ ഈമാര്‍ഗത്തില്‍മുന്നിട്ടുനില്‍ക്കുന്നുണ്ട്‌.ഡല്‍ഹിയിലെ ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്നും, നിസാമിയ്യ ത്വിബ്ബിയ്യകോളേജില്‍നിന്നുമൊക്കെയായി ധാരാളം പഠനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

ചെലവ്‌ കുറഞ്ഞത്‌

രോഗി ജീവിക്കുന്ന പ്രദേശത്തുതന്നെ മരുന്ന്‌ മിക്കവാറും കണ്ടെത്തുന്നതിനാല്‍നന്നെ ചെലവ്‌ കുറഞ്ഞ രീതിയാണ്‌ തിബ്ബുനബവി. ആശുപത്രി ഒരു ബിസിനസ്‌സ്ഥാപനവുമായി മാറുന്നിടത്ത്‌ ത്വിബ്ബുനബി ഹോസ്‌പിറ്റലുകള്‍ രണ്ട്‌തരത്തില്‍ പുരോഗതിയുണ്ടാക്കാന്‍ സാധിക്കുന്നു.ആധുനിക മെഡിക്കല്‍ സയന്‍സിന്റെ പരിശോധനാ രീതികള്‍ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും നാഡി പിടിച്ച്‌ പരിശോധിക്കുന്ന പഴയകാലഹക്കീമുകളുടെ രീതി തന്നെയാണ്‌ കൂടുതല്‍ അനുകരണീയവും കൃത്യവുമെന്ന്‌ത്വബീബുകള്‍ നിരീക്ഷിക്കുന്നു.

രോഗമുക്തസമൂഹം

നജാശി രാജാവ്‌ പറഞ്ഞയച്ച വൈദ്യന്‍ ജോലിയല്ലാതെ മടങ്ങി എന്നത്‌ രസകരമായഒരവതരണത്തില്‍ മാത്രമൊതുങ്ങന്നതല്ല. സോഷ്യല്‍ മെഡിസിന്‍സ്‌ ചര്‍ച്ചാവിഷയമായ ഇക്കാലത്ത്‌ ഒരു സമൂഹത്തില്‍നിന്ന്‌ തന്നെ രോഗം എടുത്തുമാറ്റിഎന്നുവേണം മനസ്സിലാക്കാന്‍. ജാഹിലിയ്യത്തിലെ മനുഷ്യര്‍ സകല വൃത്തികേടുകളുംചെയ്യുകവഴി നിത്യരോഗികളായിരിക്കുക കൂടി ചെയ്‌തിരുന്നു.

ഇസ്‌ലാമിക്‌ മെഡിക്കല്‍ ഫിലോസഫി

നിലവിലുള്ള ഒരു വൈദ്യശാഖയുടെയും അനുകരണമല്ല പ്രവാചക വൈദ്യത്തിന്റെ ഫിലോസഫി.എല്ലാ നിലക്കും അത്‌ തനത്‌ ആശയങ്ങളുടെ കമനീയതയാണ്‌. ജസദ്‌, ഖല്‍ബ്‌, റൂഹ്‌, ഹയാത്ത്‌, നഫ്‌സ്‌ എന്നിവയെല്ലാം കൃത്യമായി പ്രവാചകവൈദ്യംനിര്‍വചിക്കുന്നുണ്ട്‌. രണ്ടും ഒന്നുതന്നെ എന്ന്‌ പറയുന്നഒഴിഞ്ഞുമാറ്റത്തിലുപരി എല്ലാത്തിനും കൃത്യമായ ചിത്രങ്ങള്‍ ഇതില്‍ കാണാം.വൈദ്യന്റെ യോഗ്യതകള്‍, മരുന്ന്‌ നിര്‍മാണത്തിന്റെ രീതികള്‍, ഭക്ഷണംമരുന്നായി മാറുന്ന സാഹചര്യങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും മുന്‍കാമികള്‍രേഖപ്പെടുത്തിവെച്ചിട്ടുണ്ട്‌.അല്‍പമൊന്നു പരിശ്രമിച്ചാല്‍ വ്യക്തമായിമനസ്സിലാക്കാം.

മനഃശാസ്‌ത്രത്തില്‍

പ്രവാചക വൈദ്യ മനഃശാസ്‌ത്രവും ഇതര മനഃശാസ്‌ത്ര വിവരണങ്ങളും മനസ്‌ എന്ത്‌എന്നിടത്തുനിന്ന്‌ തന്നെ വഴിമാറിപ്പോകുന്നു. ആദ്യം ചില ഊഹങ്ങള്‍ പറയുകയുംപിന്നെ അതിലേക്ക്‌ വളച്ചൊടിച്ചെത്തിക്കലുമൊക്കെയാണ്‌ ആധുനിക മനഃശാസ്‌ത്രം.എന്നാല്‍ ഇതിനെ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കയാണ്‌ മുഹമ്മദ്‌നബി(അ) ചെയ്‌തിരിക്കുന്നത്‌.സൂഫീ ലോകത്തെ മനഃശാസ്‌ത്ര വീക്ഷണങ്ങളോടൊപ്പം തന്നെ ത്വിബ്ബിന്റെ ഫീല്‍ഡിലെമനഃശാസ്‌ത്രം വേറെ തന്നെ പഠിക്കേണ്ടിവരും. ആധുനിക പഠനങ്ങളിലുംപ്രബന്ധങ്ങളിലും ഇത്തരത്തിലുള്ള ധാരാളം മുന്നേറ്റങ്ങളുണ്ട്‌. കാനഡയിലെറിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസാധനം ചെയ്‌ത ഡോ. യഅ്‌ഖൂബ്‌കാദിരിയുടെ 70 ഓളം പുസ്‌തകങ്ങള്‍ ഈ വിഷയത്തിലെ വലിയ മുതല്‍ക്കൂട്ടാണ്‌.

ഹിജാമ

മുഹമ്മദ്‌ നബി(സ്വ) നിര്‍ദ്ദേശിച്ചതും അവിടന്ന്‌ ചെയ്യാറുണ്ടായിരുന്നതുമായഒരു രീതിയാണ്‌ `ഹിജാമ'. ആശയത്തിലും അര്‍ത്ഥത്തിലും ഇത്‌ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌. ശരീരഭാഗങ്ങള്‍ മുറിപ്പെടുത്തി ആകത്തെ ദുശിച്ചഭാഗങ്ങള്‍ പുറത്തുകളയുന്നതാണ്‌ ആശയത്തിലെ `ഹിജാമ.' സര്‍ജറി ഇതിന്റെ ഏറ്റവുംപുതിയ രൂപമാണ്‌.`ഹിജാമ' പൂര്‍വ്വപ്രതാപത്തോടെ തന്നെ ഇന്ന്‌ നിലനില്‍ക്കുന്നുണ്ട്‌. കേരളത്തില്‍പോലും ഹിജാമ പരിശീലിച്ച ധാരാളം ത്വബീബുകളുണ്ട്‌.ചൈനയുടെ `കപ്പിംഗ്' തെറാപ്പി ഹിജാമയോട്‌ 100 ശതമാനംനീതിപുലര്‍ത്തിക്കാണുന്നു. കപ്പിള്‍ തെറാപ്പിയുടെ ഉപകരണം ഹിജാമക്ക്‌ പറ്റിയഒന്നാം തരം ആധുനിക വസ്‌തുവാണ്‌.

ചലനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍

അടുത്തകാലത്തായി ത്വിബ്ബുന്നബവി ആഗോളമായി വ്യാപിക്കുന്നുണ്ട്‌. ഡല്‍ഹിയിലെആദം പബ്ലിഷേഴ്‌സും ഹംദര്‍ദ്‌ മെഡിക്കോസുമെല്ലാം പ്രവാചക വൈദ്യഗ്രന്ഥങ്ങളുടെപ്രസാധന രംഗത്ത്‌ മുന്‍പന്തിയില്‍ നില്‍ക്കുന്നു. തമിഴ്‌നാട്ടിലെ ഡോ.അക്‌ബര്‍ കൗസറിന്റെ ശ്രമങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഫലപ്രദമാണ്‌.കേരളത്തില്‍ തിബ്ബുന്നബവി പഠനത്തിനുവേണ്ടിയായി PASS (പ്രഫറ്റിക്‌ അക്കാഡമിഫോര്‍ സോഷ്യല്‍ സര്‍വീസ്‌) എന്ന ഒരു സ്ഥാപനം നവംബര്‍ 12-ാം തിയ്യതിഉദ്‌ഘാടനം ചെയ്യുപ്പെട്ടു. എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ പ്രബോധന വിഭാഗമായ `ഇബാദി'ന്റെതാണ്‌ ഈ പ്രോജക്‌ട്‌.

പഠനമാര്‍ഗങ്ങള്‍

ഖുര്‍ആന്‍, ഹദീസ്‌ എന്നിവയുടെ ആധികാരിക തഫ്‌സീറുകളാണ്‌ പ്രവാചക വൈദ്യപഠനത്തിന്‌ ആശ്രയിക്കേണ്ട ആദ്യത്തെ മാര്‍ഗം. ത്വിബ്ബിന്റെ ഇമാമുകളുടെധാരാളം രചനകള്‍ ഇന്ന്‌ ലഭ്യമാണ്‌.ഇമാം ഇബ്‌നുസ്സുന്നി(റ)വിന്റെ അത്തിബ്ബുന്നബവി ആയിരിക്കാം ഈ വിഷയംമാത്രമായി ക്രോഡീകരിച്ച ആദ്യത്തെ രചന. ഹാഫിളു ദഹബി(റ)വിന്റേതാണ്‌ മറ്റൊരുകൃതി. ബൈറൂത്തിലെ ഇബ്‌നു അസ്‌മ്‌ ഇതിന്റെ പുതിയ എഡിഷന്‍പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇബ്‌നുല്‍ ഖയ്യിം രചിച്ച അത്വിബുന്നബവിയാണ്‌ലോക പ്രശസ്‌തമായത്‌.വൈദ്യശാസ്‌ത്രത്തിന്റെ അതുല്യ ഗുരുവാണ്‌ ഇമാം ശാഫിഈ എന്ന്‌ ഇബ്‌നു ഹജര്‍(റ)അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ധാരാളം ഗ്രന്ഥങ്ങളിലായി പരന്നുകിടക്കുകയാണ്‌അദ്ദേഹത്തിന്റെ വൈദ്യദര്‍ശനങ്ങള്‍. ഇമാം അബൂഹനീഫ(റ)വിന്റെ `ദാഇറത്തുത്തിബ്ബ്‌' ചരിത്രത്തിലെ വലിയൊരു സ്രോതസ്സാണ്‌. ഇമാംഗസ്സാലി(റ)വിന്റെ അല്‍മുവാഫിഖ്‌, കിതാബുശ്ശിഫ തുടങ്ങി ഗ്രന്ഥങ്ങളുടെ പട്ടികനീണ്ടതാണ്‌. എന്നാല്‍ കിതാബുല്‍ കബീര്‍ പോലെയുള്ള ചില മാരണവിദ്യാപുസ്‌തകങ്ങള്‍ ഇമാം ഗസ്സാലിയുടെ പേരില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്‌. അതിനുപിന്നില്‍ ജൂതായിസ്സമാണെന്നത്‌ പ്രത്യേകം ശ്രദ്ധിക്കണം. അഞ്ചോളം ഗ്രന്ഥങ്ങള്‍ ഇബ്‌നുസീനയുടെതായിട്ടുണ്ട്‌. അല്‍കാനൂനു ഫിത്വിബ്ബ്‌ലാഹോറിലെ ദാറുല്‍ ഇഹ്‌സാന്‍ പ്രസാധനം ചെയ്‌തിരിക്കുന്നു. അബൂ അബ്ദുല്ല അല്‍ബത്താനി രചിച്ച ഉലൂമുസിഹത്തി മിനല്‍ ഖുര്‍ആന്‍', അല്‍ഫര്‍ളാനിയുടെ `കിതാബുല്‍ ഹര്‍ക്ക', അബുല്‍ ഖാസി മുസഹ്‌റാവിയുടെ `കിതാബുതശ്‌രീഫ്‌', ഇബ്‌നുല്‍ ബൈതാര്‍(റ)വിന്റെ കിതാബുല്‍ അദ്‌വിയ്യ......ഇബ്‌നുല്‍ ഖയ്യിമിന്റെ അത്തിബ്ബുനബി, അബുനുഹൈം(റ)വിന്റെ അത്തിബ്ബുന്നബവിഎന്നിവക്ക്‌ കെ.വി.എം. പന്താവൂര്‍ പരിഭാഷ മലയാളത്തില്‍ ലഭ്യമാണ്‌. കൂടാതെഹസീനതുല്‍ അസ്‌റാറിന്റെ ഭാഷാന്തരവും മാര്‍ക്കറ്റിലുണ്ട്‌.മലയാളത്തില്‍ വന്ന ആദ്യ രചന ഡോ. അക്‌ബര്‍ കൗസറിന്റെതായിരിക്കാം. ടി.സി.കുഞ്ഞാമു മൗലവിയുടെ ഗ്രന്ഥങ്ങല്‍ ഡോ. പി.എം.കുട്ടിയുടെ പുസ്‌തകം, വെള്ളമുണ്ട മമ്മുട്ടി മുസ്‌ലിയാരുടെ `രോഗം ശാന്തി', ജലാലുദ്ദീന്‍ ഉമരിരചിച്ച `സിഹ്‌ഹത്ത്‌ വറാള്‌' തുടങ്ങിയവയുടെ മലയാള പഠനങ്ങള്‍പുറത്തുവന്നിരിക്കുന്നു.ഇന്റര്‍നെറ്റിലെ www.ummah.com, www.iahzath.com, www.minhaj.com, www.islamdkarma.com എന്നിവയും മറ്റും വലിയ അന്വേഷണ വഴികളാണ്‌. എന്നാല്‍പ്രഫറ്റിക്‌ മെഡിസിന്‍ എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ വരുന്ന പലതിലുംക്രിസ്‌ത്യന്‍ ചികിത്സാ രീതികള്‍ ഉള്ളത്‌ തിരിച്ചറിയാന്‍ വിശ്വാസികള്‍ശ്രദ്ധിക്കണം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter