അക്രമങ്ങളും രക്തക്കറയും ഇരുള്‍ വീഴ്ത്തിയ ഡമസ്കസിലെ തുറന്ന തടവറ
“The unbearable lightness of being” എന്നെഴുതിയത് മിലന്‍ കുന്ദേരയാണ്. കുന്ദേരയോട് ഞാന്‍ ക്ഷമാപണം നടത്തുന്നു. പക്ഷെ എഴുത്ത് ഡമസ്കസിനെ കുറിച്ചാകുമ്പോള്‍, ഒരു സംശയവുമില്ല, ആ വരി തന്നെയാണ് ശീര്‍ഷകമാക്കേണ്ടത്. (ജീവിച്ചിരിക്കുന്നതിന്‍റെ അസഹ്യമായ തുടിപ്പ്)
ഒരുദിവസം മുമ്പാണ് പഴയ ഒരു സുഹൃത്തിനെ ഫോണ്‍വിളിച്ചത്. വിളി അവസാനിപ്പിക്കുമ്പോള്‍ അടുത്ത ദിവസം നേരിട്ടു കാണാമെന്ന് വാക്കു കൊടുത്തിരുന്നു. ‘നന്ദിയുണ്ട് റോബര്‍ട്ട്, നേരിട്ട് വിളിച്ചു സംസാരിച്ചതിന്’- ഫോണ്‍ വെക്കുമ്പോള്‍ അവന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.
അടുത്ത ദിവസം രാവിലെ വീണ്ടും സംസാരിച്ചു. വൈകീട്ട് കാണാമെന്ന് ഞാന് വാക്ക് കൊടുത്തു. അന്നുച്ചക്ക്. സുഹൃത്തിന്‍റെ അമ്മ കൊല്ലപ്പെട്ടു. കാറിന് നേരെ വന്ന ഒരൊറ്റ വെടിയുണ്ട. അതില് തീര്‍ന്നു ഒരു ജീവിതം, പ്രതീക്ഷകള്‍. ലഡാകിയയിലെ കുന്നിന്‍ ചെരുവില്‍ അവര്‍ അന്ത്യവിശ്രമം കൊള്ളുന്നു.
ഒരു പത്രപ്രവര്‍ത്തകനായിരിക്കെ, താന്‍ തീക്കട്ടക്ക് മേലെയാണ് ജീവിച്ചു കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞു നേരില്‍ കണ്ടപ്പോള്‍ സുഹൃത്ത്. സുഹൃത്തിന്‍റെ പിതാവ്. സൈന്യത്തിലായിരിക്കെ ലെബനാലിടക്കം സേവനം ചെയ്തിട്ടുണ്ടദ്ദേഹം. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ്. എന്തു കൊണ്ടു തറവാടിത്തമുള്ള കുടുംബം. സ്വന്തം ഭരണകൂടത്തോട് കൂറു പുലര്‍ത്താന്‍ ശ്രമിക്കുന്നവര്‍, അല്‍പം വിമര്‍ശബുദ്ധിയോടെയാണെങ്കിലും. ഇന്ന് പക്ഷെ ഇവിടെ എല്ലാവരും ഇരകളാണ്. പ്രസിഡണ്ട് അസദിന്‍റെ ശത്രുക്കളും.
മണിക്കൂറുകള്‍ കഴിയും മുമ്പ് ഞാനവിടെ ഒരു റെസ്റ്റോറന്‍റില്‍ കയറി. പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്നത് ആര്‍ഭാടം ഉള്ളിലൊതുക്കിയ നിരവധി കാറുകള്‍. കാഴ്ചയില്‍ തന്നെ മധ്യവര്‍ഗമെന്ന് തോന്നിക്കുന്ന നിരവധി പേര്‍ രാത്രി പത്തു മണി കഴിഞ്ഞ ശേഷവും അവിടെ സംസാരിച്ചിരിക്കുന്നു. അപ്പോഴും എന്തോ ഒരു പേടിയുള്ള പോലെ. അത് അവര്‍ക്ക് ചുറ്റിലുമുള്ള രാത്രിയെ കൂടുതല്‍ കറുപ്പിച്ചതായി തോന്നി.
അവിടെ ഒരു അഭിഭാഷകനായ സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ‘എന്‍റെ മൂന്ന് ജോലിക്കാരാണ് ക്രൂരമായി കൊല്ലെപ്പെട്ടത്. ദേര എന്ന സ്ഥലത്തു വെച്ചു. അക്രമികള്‍ അലവികളായ അവരെ ആദ്യം ആക്രമിച്ചു. അതുകഴിഞ്ഞ് മൃഗീയമായി കൊല ചെയ്യുകയും ചെയ്തു’- അദ്ദേഹത്തിന്‍റെ ഭാഷയില്‍ അക്രമത്തിന്റെ ചുവ ഞാനറിഞ്ഞു. അയാളോട് കുറച്ച് നേരം എല്ലാ കാര്യങ്ങളും തുറന്ന് സംസാരിച്ചു ഞാന്‍.
ഇത്ര തുറന്നുപറയാന്‍ ഇവര്‍ക്കിതങ്ങനെ കഴിയുന്നു. സാധാരണ സംസാരങ്ങള്‍ക്കിടയിലും മരണത്തെ കുറിച്ച്, വധത്തെ കുറിച്ചുള്ള വാര്‍ത്തകളും പങ്കുവെക്കാന്‍ ഇവര്‍ ശീലിച്ചു കഴിഞ്ഞിരിക്കുന്നു.
‘എന്‍റെ സുഹൃത്തിന്‍റെ മാതാവ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരിക്കുന്നു. അതറഞ്ഞിപ്പോള്‍ തന്നെ ഞാനാകെ ദുഖത്തിലാണ്’
‘അത് റോബര്‍ട്ട്, നിങ്ങള്‍ ഇടയ്ക്കിടക്ക് മാത്രം ഇവിടെ വരുന്നുണ്ടെന്ന് കൊണ്ട് തോന്നുകയാണ്.’
അതുകഴിഞ്ഞ് ഒരു ഭരണകൂട ഉദ്യോഗസ്ഥയോടും ഞാന്‍ സംസാരിച്ചു. അവളുടെ വീട്ടിലെ ഒരംഗം കൊല്ലപ്പെട്ട കഥ അവളെന്നോട് പങ്കുവെച്ചു. തലയറുത്താണ് അവനെ അവര്‍ കൊന്നതത്രെ. അവര്‍ ആ വധം വീഡിയോയില്‍ പിടിക്കുക വരെ ചെയ്തിരുന്നുവെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ സതംഭിച്ചിരുന്നുപോയി.
അതു കഴിഞ്ഞ് അസദിന്‍റെ ഉപദേശകയായ ഒരു മന്ത്രിയോടും ഞാന്‍ വിഷയം ചര്‍ച്ച ചെയ്തു. എന്നും രാവിലെ കുറച്ച് നേരം യോഗ ചെയ്താണ് അവള്‍ ജീവിതം തുടങ്ങുന്നത്. ഈ കലാപകാലത്തും ഡമസ്കസില്‍ യോഗയോ എന്നല്ലേ. അതെ, യോഗ തന്നെ. അവളൊരു എഴുത്തുകാരി കൂടിയാണ്. ഹഫീസുല്‍ അസദും ക്ലിന്‍റണും തമ്മിലുള്ള ചില രഹസ്യധാരണകളെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുന്ന ഒരു പുസ്തകത്തിന്‍റെ പണിപ്പുരയിലാണ് അവളിപ്പോള്‍.
സുന്നിയായ തന്‍റെ ഒരു തൊഴിലാളിയെ അതിന്‍റെ പേരില്‍ മാത്രം അക്രമികള്‍ക്ക് വിട്ടു കൊടുത്തുവെന്ന് തുറന്നു പറയാന്‍ ധൈര്യം കാണിച്ച ഒരു ബിസിനസുകാരനെയും കണ്ടു.
ഡമസ്കസിലുള്ളവരെല്ലാം യുദ്ധത്തിന്‍റെ ഭീതിയറിഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതിയത്. കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞുകൂടുന്ന ഒരളുടെ അടുത്താണ് പിന്നെയെത്തിയത്. യുദ്ധം എന്താണെന്നറിയില്ലെന്നും ഇതു വരെ അത് കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. രക്തവും ശവശരീരവും അദ്ദേഹത്തിന് കണ്ടുനില്‍ക്കാനാകില്ലത്രെ. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ഞങ്ങള്‍ക്ക് മുകളിലൂടെ ഒരു ജെറ്റ് പറന്നുപോയി. ദാരെക്കപ്പുറത്ത് ഒരു കെട്ടിടത്തിനടുത്ത് പൊടിപടലം പൊങ്ങി. അടുത്തുള്ള ജനവാതിലുകളെല്ലാം കുലുങ്ങിപ്പോയി.
ഡമസ്കസ് കലാപങ്ങള്‍ ഇരുള്‍ വീഴ്ത്തിയ തടവറയാണെന്ന് ഞാന്‍ ഭയക്കുന്നു. അതെ സമയം അവിടെ ഇപ്പോഴും ജീവിക്കുന്നവരെ നാം സമ്മതിക്കാതിരിക്കുന്നത് എങ്ങനെ.



Leave A Comment