മുസ്‌ലിംകള്‍ അറുകൊല ചെയ്യപ്പെടുമ്പോള്‍ നമുക്ക്‌ നിശബ്ദരാവാന്‍ കഴിയുമോ: ഹൈദരാബാദിലെ രാഷ്ട്രീയ വിശേഷങ്ങള്‍
akbaruddin-addressഹൈദരാബാദ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്‌ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എം ഐ എം). മുസ്‌ലിംകളുടെ പുരോഗതിയാണ്‌ പാര്‍ട്ടിയുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്‌. 1927 ല്‍ നൈസാമിന്റെ ഭരണകാലത്ത്‌ തുടങ്ങിയ സംഘടനയെ പീന്നീട്‌ ദേശീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുകയായിരുന്നു. ഉവൈസി കുടുംബാംഗങ്ങളാണ്‌ സ്വാതന്ത്ര്യത്തിന്‌ ശേഷം എം ഐ എംന്‌ നേതൃത്വം കൊടുക്കുന്നത്‌. ഇപ്പോള്‍ അസദുദ്ദീന്‍ ഉവൈസിയും അനിയന്‍ അക്‌ബറുദ്ദീന്‍ ഉവൈസിയും പാര്‍ട്ടിയെ നയിച്ചു കൊണ്ടിരിക്കുന്നു. നിലവില്‍ ഹൈദരാബാദിനെ പ്രധിനിധീകരിച്ച്‌ കൊണ്ട്‌ എം.ഐ.എംന്റെ പാര്‍ലമെന്റംഗമാണ്‌ അസദുദ്ദീന്‍ ഉവൈസി. പാര്‍ട്ടിക്ക്‌ ആന്ധ്രപ്രദേശ്‌ അസംബ്ലിയില്‍ 7 എംഎല്‍എ മാരും മധ്യപ്രദേശില്‍ ഒരു പ്രധിനിധിയുമാണുള്ളത്‌. അതിനു പുറമെ ഹൈദരാബാദ്‌ നഗരസഭയില്‍ 43 പ്രധിനിധികളും മേയര്‍ സ്ഥാനവുമുണ്ട്‌. കര്‍ണാടകയിലും മഹാരാഷ്ട്രയിലും നടന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി മല്‍സരിച്ചിരുന്നു. ഇവിടങ്ങളില്‍ 11 സീറ്റുകളില്‍ വിജയിക്കുകയും ചെയ്‌തു. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലേക്ക്‌ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനൊരുങ്ങുകയാണ്‌ എം.ഐ.എം. ആന്ധ്രാപ്രദേശില്‍ മുസ്‌ലിംകള്‍ക്കു വേണ്ടി ശക്തമായ പോരാട്ടങ്ങളാണ്‌ അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്നത്‌. നേരത്തെ മക്കാമസ്‌ജിദ്‌ സ്‌ഫോടനക്കേസില്‍ നിരപരാധകളായ മുസ്‌ലിം ചെറുപ്പക്കാരെ പോലീസ്‌ അറസ്‌റ്റ്‌ ചെയതപ്പോള്‍ അതിശക്തമായി പ്രതികരിക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. ഈ കേസ്‌ സി.ബി.ഐയെക്കൊണ്ട്‌ അന്വേഷിപ്പിക്കുകയും യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ട്‌ വരികയും ചെയ്‌തു. ഒടുക്കം ഈ ചെറുപ്പക്കാരെ വിട്ടയച്ചുവെന്ന്‌ മാത്രമല്ല അവര്‍ക്ക്‌ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്‌തു. നേരത്തെ ഗജ്‌റാത്തിലും അസ്സമിലും കലാപങ്ങളുണ്ടായപ്പോള്‍ സമാധാന സന്ദേശവുമായി ഉവൈസി അവിടെയുമെത്തിയിരുന്നു. മുസ്‌ലിംകളെ അകാരണമായി അറസ്‌റ്റു ചെയ്യുന്നതിനെതിരെയും, സച്ചാര്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാനുമൊക്കെ അദ്ദേഹം പാര്‍ലമെന്റില്‍ ചെയ്‌ത പ്രസംഗങ്ങള്‍ ശ്രദ്ധേയമായിരുന്നു. ചാര്‍മിനാര്‍ കയ്യേറാനുള്ള ചിലരുടെ ശ്രമത്തിനെതിരെയും ഹൈദരാബാദിലെ വഖ്‌ഫ്‌ സ്വത്തുകള്‍ സംരക്ഷിക്കാനും എം.ഐ.എം നടത്തിയ പ്രക്ഷോഭങ്ങള്‍ സമ്പൂര്‍ണ വിജയമായിരുന്നു. 2012 ല്‍ പട്ടിക്കാട്‌ ജാമിഅ നൂരിയയുടെ സമ്മേളനത്തിനായി കേരളത്തിലെത്തിയ അദ്ദേഹം ഇന്ത്യന്‍ മുസ്‌ലിംകളുടെ ദുരിതങ്ങളെക്കുറിച്ചും വിജ്ഞാനത്തിന്റെ പ്രസക്തിയെക്കുറിച്ചുമെല്ലാം വളരെ വൈകാരികമായി സംസാരിച്ചിരുന്നു. ഹൈദരാബാദിലെ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഓള്‍ഡ്‌ സിറ്റിയുടെ കേന്ദ്രമാണ്‌ മക്കാമസ്‌ജിദും ചാര്‍മിനാറും. അവിടെ നിന്നും അഫ്‌സല്‍ഗഞ്ച്‌ റോഡിലൂടെ നാല്‌ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആഗാപുരക്കടുത്ത്‌ ദാറുസ്സലാമിലെത്താം. അതാണ്‌ ഹൈദരാബാദ്‌ മുസ്‌ലിംകളുടെ ആശാകേന്ദ്രമായ എം.ഐ.എംന്റെ ആസ്ഥാനം. കേരളത്തില്‍ പാണക്കാട്ടെന്ന പോലെ അവിടേക്ക്‌ സദാ ജനമൊഴുകുന്നു, നൂറായിരം ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി. ദാറുസ്സലാമിലെ സന്തര്‍ശന റൂമില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ കാതുകൂര്‍പ്പിച്ചിരിക്കുന്ന നല്ല ആകാരസൗഷ്ടവമുള്ള ആ മനുഷ്യനാണ്‌ നാമിതുവരെ പറഞ്ഞ അസദുദ്ദീന്‍ ഉവൈസി. നഗരത്തലെത്തിയാല്‍ ഉവൈസിയെ ദാറുസ്സലാമില്‍ കാണുമെപ്പോഴും, പൊതുജനങ്ങളെയും കാത്ത്‌. ആര്‍ക്കും ആ വാതില്‍പടി കയറിച്ചെല്ലാം. ഇങ്ങനെ പൊതുജനങ്ങളോടിപഴകുന്ന ഒരാള്‍ക്കെങ്ങനെ അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ വൈകാരികമായി സംസാരിക്കാതിരിക്കാനാവും. ഇടക്കിടെ വെള്ളിയാഴ്‌ചകളില്‍ മക്കാ മസ്‌ജിദില്‍ വരികയും ജുമുഅക്കു ശേഷം പ്രസംഗിക്കുകയും ചെയ്യും. ആ വാക്കുകളുടെ മാസ്‌മരിക ശക്തി ഭയന്നതു കൊണ്ട്‌ തന്നെയാണ്‌ സമീപദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പു റാലികളില്‍ പ്രസംഗിക്കുന്നതില്‍ നിന്ന ഭരണകൂടം അദ്ദേഹത്തെ തടഞ്ഞത്‌. എം.ഐ.മിന്‍റെ പുതിയ പദ്ധതികളും പ്രതീക്ഷകളും വിവരിക്കുകയാണ്‌, പാര്‍ട്ടി നേതാവ്‌ അസദുദ്ദീന്‍ ഉവൈസി.asaduddin-owaisi-13
  • അടുത്ത തിരഞ്ഞെടുപ്പിലെ പ്രധാന ഇഷ്യൂകള്‍ എന്തായിരിക്കും. മോഡി എത്രത്തോളം വോട്ടര്‍മാരെ സ്വാധീനിക്കും?
നിങ്ങള്‍ ആദ്യം ഇന്ത്യയെ കുറിച്ച്‌ മനസ്സിലാക്കണം. അനേകായിരം ഭാഷകളും മതങ്ങളും ജനവിഭാഗങ്ങളും ജീവിക്കുന്ന സ്ഥലമാണ്‌ ഇന്ത്യ. ഇവിടെ ഒരാള്‍ മോഡിയെ പിന്തുണക്കുന്നുവെന്ന്‌ പറഞ്ഞാല്‍ അയാള്‍ക്ക്‌ ഈ നാടിന്റെ ചരിത്രമറിയെല്ലെന്ന്‌ പറയേണ്ടി വരും. നാമതിനെ എതിര്‍ക്കണം. മുസ്‌ലിംകള്‍ അരുംകൊല ചെയ്യപ്പെടുമ്പോള്‍ നമുക്ക്‌ നിശബ്ദരാവാന്‍ കഴിയുമോ. ആര്‍.എസ്‌.എസിനോ ബിജെപിക്കോ ഇന്ത്യയുടെ പഴയകാല നേതാക്കളുടെ സമുന്നത ലക്ഷ്യങ്ങളറിയില്ല. മോഡി വിജയിക്കുകയെ വിജയിക്കാതിരിക്കുകയോചെയ്യട്ടെ, അവര്‍ പ്രധിനിധാനം ചെയ്യുന്നത്‌ ഭൂരിപക്ഷ വര്‍ഗീയതയെയാണ്‌.
  • സംസ്ഥാന വിഭജനം വലിയ സ്വാധീനം ഉണ്ടാക്കുമോ?
തീര്‍ച്ചയായും. അടുത്ത തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയം അതു തന്നെയാണ്‌.
  • ഗുജ്‌റാത്ത്‌ മോഡല്‍ വികസനത്തെക്കുറിച്ച്‌?
എന്ത്‌ ഗുജ്‌റാത്ത്‌ മോഡല്‍? അത്‌ വെറും കോര്‍പറേറ്റ്‌ വികസനമല്ലേ. ഗുജ്‌റാത്തിലും ഇന്ത്യയിലൊന്നാകെയും മുസ്‌ലിംകള്‍ക്ക്‌ ഒരുപാട്‌ ആനുകൂല്യങ്ങള്‍ കിട്ടാനുണ്ട്‌. റിസര്‍വേഷന്‍, വിദ്യാഭ്യാസം അങ്ങനെയൊരുപാട്‌. അവ നിഷേധിക്കുന്ന കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെയാണ്‌.
  • നിങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ്‌ സഖ്യമുണ്ടാക്കുന്നോ?
ഇതുവരെ തീരുമാനിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്നു. (കോണ്ഗ്രസ്സും ടിഡിപിയും എം.ഐ.എമുമായി സഖ്യ ചര്‍ച്ചകള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍)
  • നിങ്ങള്‍ മുസ്‌ലിംകളല്ലാത്ത മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ടോ?
തീര്‍ച്ചയായും. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ സീറ്റു കൊടുക്കാനും ആലോചിക്കുന്നുണ്ട്‌.
  • പാര്‍ട്ടിയുടെ പുതിയ പദ്ധതികള്‍?
ആന്ധ്രപ്രദേശില്‍ തന്നെ ധാരാളം മുസ്‌ലിംകളുണ്ട്‌. തെലുങ്കാന, രായല്‍സീമ സംസ്ഥാനങ്ങളുടെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തനം ശക്തമാക്കിക്കൊണ്ടിരിക്കുന്നു. അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പില്‍ രണ്ട്‌ സംസ്ഥാനത്തും വ്യാപകമായി സഥാനാര്‍ത്തികളെ നിര്‍ത്തും. പത്തോളം ജില്ലകളില്‍ 25 ശതമാനത്തിലധികം മുസ്‌ലിംകളാണ്‌ ജീവിക്കുന്നത്‌. അതോടൊപ്പം സംസഥാനത്തന്‌ പുറത്തേക്കും പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടക, മാഹാരാഷ്ട്ര, യുപി, ബീഹാര്‍, ഗുജ്‌റാത്ത്‌, തുടങ്ങിയ സംസഥാനങ്ങളിലും എം.ഐ.എം മല്‍സരിക്കും. മുസ്‌ലികള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ പാര്‍ട്ടിയായി എം.ഐ.എംനെ ഉയര്‍ത്തിക്കൊണ്ടു വരണം. അതിനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു. -സുല്‍ഫിത്ത്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter