ഉയ്ഗൂര്‍ മുസ് ലിംകള്‍ക്കെതിരെ ചൈനീസ് പടയൊരുക്കം വീണ്ടും
Uyghurഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്ക് നിരന്തരം വിധേയരായ ഉയ്ഗൂര്‍ മുസ് ലിംകള്‍ക്കെതിരെ പിന്നെയും  ചൈനീസ് പടയൊരുക്കം. തലസ്ഥാനമായ ബെയ്ജിങ്ങിലെ ടിയാനന്‍മെന്‍ സ്ക്വയറിലുണ്ടായ ദുരൂഹമായ കാര്‍ സ്ഫോടനക്കേസിന്‍റെ മറവിലാണ് പുതിയ നീക്കങ്ങള്‍. സ്ഫോടനത്തിന്‍റെ പ്രതികളായി ഷിന്‍ജിയാങ് പ്രവിശ്യയിലെ മുസ് ലിം പോരാളികള്‍ പിടിയിലായത് ഈവഴിക്കുള്ള വ്യക്തമായ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കാല്‍നടയാത്രക്കാര്‍ക്കു നേരെ കാര്‍ ഇടിച്ചുകയറുകയും പിന്നീടത് പൊട്ടിത്തെറിക്കുകയും ചെയ്ത സംഭവത്തിനു പിന്നില്‍ ഉയ്ഗൂര്‍ മുസ് ലിംകളാണെന്ന് ബെയ്ജിങ് പൊലീസ് നേരത്തെ തന്നെ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. ഉയ്ഗൂര്‍ മുസ് ലിംകളുടെ ഭാവിയെക്കുറിച്ച് മുമ്പെന്നത്തേതിലും ഭയം ഇപ്പോള്‍ തോന്നുന്നതായി വേള്‍ഡ് ഉയ്ഗൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ റാബിഅ ഖദീര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതികരണം പോലും ഭരണകൂടം ആരായത്തതില്‍ നിരാശയും അമര്‍ഷവും തോന്നുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭരണകൂടത്തിന്‍റെ ഏകപക്ഷീയ നയങ്ങള്‍ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter