ഐക്യപ്പടുന്ന ഫലസ്ഥീനിനെ അവര്‍ ഭയപ്പെടുന്നു
രാജ്യാന്തര പ്രശസ്തനായ രാഷ്ട്രീയവിമര്‍ശകനും ഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമായ നോം ചോംസ്കിയുമായി അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നഡെമോക്രസി നവ് ചാനല്‍ കഴിഞ്ഞ ആഗസ്ത് ആറിന് നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:
എമി ഗുഡ്മാന്‍: കൃത്യം നാല്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് നോം ചോംസ്‌കി ഒരു പുസ്തകം രചിച്ചിരുന്നു.Peace in Middle East?: Reflections of Justice and Nationhood. 1983 ല്‍ രചിച്ച The Fateful Triangle: The United States, Israel, and the Palestinians, ഇസ്രയേല്‍, ഫലസ്ഥീന്‍ സംഘട്ടനത്തെ കുറിച്ചുള്ള ഏറ്റവും നല്ല ഗ്രന്ഥമായിട്ടാണ് പൊതുവെ വായിക്കപ്പെടുന്നത്. ഇത്തവണ ഗസയിലെ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കിടയില്‍ താങ്കളുടെ അഭിപ്രായങ്ങളൊന്നും ഇതുവരെ തേടിയിട്ടില്ല ഞങ്ങള്‍. എന്താണ് ഇതിനകം നടന്നുകഴിഞ്ഞതിനെ കുറിച്ച് താങ്കള്‍ക്ക് പറയാനുള്ളത്?
നോം ചോംസ്‌കി: ഭീതിജനകമായ അതിക്രമം. ക്രൂരവും ഹിംസാത്മകവും ഭീകരവും. ഇത്തിരി പോലും വിശ്വാസ്യമായ ന്യായം പോലും പറയാന്‍ പറ്റാത്ത അക്രമണം. ഇടക്കിടക്കുള്ള ഇസ്രയേലിന്റെ പതിവ് വ്യായാമങ്ങളില്‍ മറ്റൊന്നായിരുന്നു അത്. കൃത്യമായി അവരുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍, നിലമുഴുത്ത്. അതായത്, കുളത്തിലെ മീനിനെ പിടിക്കുന്ന ഏര്‍പ്പാട്. മൃഗങ്ങളെ പിടിക്കാന്‍ വച്ച കൂട്ടില്‍, വെടിനിര്‍ത്തലെന്നു പറയുന്ന ഇടക്കാലത്തേക്ക് മറഞ്ഞ് നിന്ന ശേഷം, തിരിച്ചുവന്ന് ഇരകുടുങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്ന പരിപാടി. അതായത്, ഇസ്രയേല്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്ന മുറക്ക്, ഹമാസ് അത് കൈകൊള്ളുന്നു. അതോടെ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരന്നു. ഇസ്രയേല്‍ അക്രമണം ശക്തിപ്പെടുത്തുകയും ഹമാസ് തിരിച്ചടിക്കുകയും ചെയ്യുന്നതോടെ വെടിനിര്‍ത്തല്‍ യജ്ഞം തകരുന്നു. അപ്പോഴാണ് നിലമുഴുതാനുള്ള അടുത്ത കാലം വരുന്നത്. ഇത്തവണത്തേത് മുമ്പത്തേതിനെക്കാളേറെ ക്രൂരവും കഠിനവുമായിരുന്നു.
യുവാന്‍ ഗോണ്‍സാലെസ്: ഈ അക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ഇസ്രയേല്‍ ഉപയോഗിച്ച ഉപായമെന്താണ്? അത് എത്രമാത്രം പ്രബലമാണൊണ് താങ്കള്‍ കരുതുന്നത്?
ചോംസ്‌കി: ഔദ്യോഗിക ഇസ്രയേല്‍ വൃത്തങ്ങള്‍ സമ്മതിക്കുന്നപോലെ, കഴിഞ്ഞ വെടിനിര്‍ത്തല്‍ കരാര്‍ പത്തൊന്‍പത് മാസത്തോളം ഹമാസ് പുലര്‍ത്തി. തൊട്ടുമുമ്പത്തെ “നിലമുഴുതല്‍” പരിപാടി അരങ്ങേറിയത് 2012 നവംബറിലാണ്. ഹമാസ് റോക്കറ്റുകള്‍ വിക്ഷേപിക്കില്ല, ഇസ്രയേല്‍ ഉപരോധം നിര്‍ത്തിവെക്കും, ഇസ്രയേലിന്‍റെ അഭിപ്രായത്തില്‍ മിലിറ്റന്റുകളായ ഗസക്കാര്‍ക്കെതിരെയുളള അക്രമവസാനിപ്പിക്കും എന്നൊക്കെയായിരുന്നു കരാര്‍ ഉടമ്പടികള്‍. ഹമാസ് അത് പരിരക്ഷിച്ചു. ഇസ്രയേല്‍ വഴങ്ങുകയും ചെയ്തു.
ഈ വര്‍ഷം ഏപ്രിലില്‍ ഇസ്രയേലിനെ ഭീതിപ്പെടുത്തിയ ഒരു കാര്യമരങ്ങേറി. ഗസക്കും വെസ്റ്റു ബാങ്കിനുമിടയില്‍ ഒരു ഐക്യസര്‍ക്കാര്‍ രൂപംകൊണ്ടു. ഫതഹിനും ഹമാസിനുമിടയില്‍. കുറെകാലമായി നിരാശയോടെ അത് തടയാന്‍ ശ്രമിക്കുകയായിരുന്നു ഇസ്രയേല്‍. അതിനൊരു സാഹചര്യമുണ്ട്. വളരെ പ്രധാനമാണത്. എങ്ങനെയൊക്കെയാണെങ്കിലും ഐക്യസര്‍ക്കാര്‍ രൂപംകൊണ്ടു. അതേ തുടര്‍ന്ന് ഇസ്രയേല്‍ കോപാകുലമായിരുന്നു. അമേരിക്ക അതിനെ അംഗീകരിക്കുകയോ തളളിക്കളയുകയോ ചെയ്യാതിരുന്നതോടെ അവര്‍ കൂടുതല്‍ നിരാശരായി. കുറച്ചതികം പ്രഹരമായി അതവര്‍ക്ക്. വെസ്റ്റ് ബാങ്കില്‍ അവര്‍ ക്രൂദ്ധരാകുകയും ചെയ്തു.
ഉപായമായി കണ്ടത് കുടിയേറ്റക്കാരായ മൂന്ന് കൗമാരക്കാരുടെ ക്രൂരമായ കൊലയായിരുന്നു. നേരെ ഹമാസിനെ കുറ്റപ്പെടുത്തി അവര്‍. ഇതുവരെ ഒരു തെളിവുമതിന് അവര്‍ കണ്ടെത്തിയിട്ടുമില്ല. സത്യത്തില്‍, കൃത്യം ചെയ്തത് ഹീബ്രോണിലെ ഖവാസ്മി വംശത്തില്‍ പെട്ടചില തെമ്മാടികളായിരുന്നുവെന്ന് അവരുടെ തന്നെ ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. ഒടുവില്‍ അത് പ്രകടമായ സത്യമാണെന്ന് ഇപ്പോള്‍ തെളിയുന്നു. കുറച്ചു വര്‍ഷങ്ങളായി ഹമാസിന്റെ ഭാഗത്തെ ശല്യക്കാരായിരുന്നു ആ വിഭാഗം. ഹമാസിന്‍റെ ഉത്തരവുകളൊന്നും അനുസരിക്കുകയും ചെയ്തിരുന്നില്ല അവര്‍.
നൂറുകണക്കിന് ആളുകളെ അറസ്റ്റുചെയ്തും ജയില്‍ മോചിതരായിരുന്നവരെ വീണ്ടും അറസ്റ്റുചെയ്തും കാര്യമായി ഹമാസിനെ തന്നെ ലക്ഷ്യംവെച്ച് വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ അക്രമമഴിച്ചുവിട്ടു. നരഹത്യ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഒടുവിലാണ് ഹമാസിന്റെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടായത്. റോക്കറ്റ് ആക്രമണം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ആ സംഗതി. ഇസ്രയേലിന് വീണ്ടും നിലമുഴുതുവാനുള്ള അവസരമൊരുക്കി അത്.
എമി ഗുഡ്മാന്‍: ഇസ്രയേല്‍ ഇടക്കിടെയായി ഇത് ആവര്‍ത്തിക്കുന്നുവെന്ന് താങ്കള്‍ പറഞ്ഞു. എന്തു കൊണ്ടാണ് ഇടവേളകളിലായി അവരങ്ങനെ ചെയ്യുന്നത്?
ചോംസ്‌കി: അവിടെ പ്രത്യേകമായൊരു അവസ്ഥ നിലനിര്‍ത്തിപ്പോകണമായിരുന്നു അവര്‍ക്ക്. അതിനു പിറകിലൊരു കഥയുണ്ട്. ഇരുപത് വര്‍ഷത്തിലധികമായി അമേരിക്കന്‍ സഹായത്തോടെ ഗസയെ വെസ്റ്റു ബാങ്കില്‍ നിന്ന് വിഭജിച്ചെടുക്കാന്‍ മെനക്കെടുകയായിരുന്നു ഇസ്രയേല്‍. ഇരുപതു വര്‍ഷം മുമ്പത്തെ ഓസ്‍ലോ കരാറിന്‍രെ പ്രത്യക്ഷമായ ലംഘനമായിരുന്നു ശരിക്കുമത്. വെസ്റ്റ് ബാങ്കും ഗാസയും ഒരേ പ്രാദേശികരൂപങ്ങളാണെന്നും അതു സംരക്ഷിക്കപ്പെടണമെുന്നും ഓസ്‍ലോ കരാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ, തെമ്മാടി രാഷ്ട്രങ്ങള്‍ക്ക് ഔപചാരികകരാറുകളൊക്കെ അവര്‍ക്കു തോന്നിയത് ചെയ്യാനുള്ള അവസരമാണ്. അതുകൊണ്ടു തന്നെ അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ ഗസയെയും വെസ്റ്റ് ബാങ്കിനെയും വിഭജിച്ചുനിര്‍ത്തിയിരിക്കുന്നു.
അതിനൊരു നല്ല കാരണവുമുണ്ട്. ഫലസ്ഥീന്‍റെ ഭൂപടം നോക്കൂ. ആത്യന്തികമായ ഏതൊരു ഫലസ്ഥീനുകാരനും പുറംലോകത്തേക്കുള്ള വഴി ഒരേയൊരു ഗാസ മാത്രമാണെങ്കില്‍ അതില്‍ നിന്നും വെസ്റ്റ് ബാങ്കിനെ വിഭജിച്ചാലുണ്ടാകുന്ന അവസ്ഥ എന്തായിരിക്കും? അടിസ്ഥാനപരമായി വെസ്റ്റ്ബാങ്ക് ബന്ദവസ്സിലാക്കപ്പെട്ടിരിക്കുകയാണ്. ഒരുഭാഗത്ത് ഇസ്രയേല്‍. മറുഭാഗത്ത് ജോര്‍ദാന്‍ ഏകാധിപത്യം. അതിനൊക്കെപ്പുറമെ, വളരെ ആസൂത്രിതമായി ഫലസ്ഥീന്‍ ജനതയെ ജോര്‍ദാന്‍ചെരുവില്‍ നിന്ന് പുറത്താക്കാനുളള കുടില ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു ഇസ്രയേല്‍. കിണറുകള്‍ കുഴിച്ചും കുടിലുകള്‍ കെട്ടിയുമൊക്കെ. ആദ്യം അവരതിനെ സൈനിക മേഖലകളെുന്നു വിളിച്ചു. തുടര്‍ന്ന് കുടിയേറ്റമാരംഭിച്ചു. പിന്നെ പതിവ് കഥകളും. അഥായത്, വെസ്റ്റ് ബാങ്കില്‍ ഫലസ്ഥീനികളുടെതായി ഏതെല്ലാം ഭൂപ്രദേശങ്ങള്‍ ബാക്കിയുണ്ടോ, അതില്‍ ഇസ്രയേല്‍ തങ്ങളുടെ രാജ്യാതിര്‍ത്തിയിലേക്ക് ചേര്‍ക്കാന്‍ താല്‍പര്യപ്പെടുന്നവയെല്ലാം പിടിച്ചെടുത്ത ശേഷം പൂര്‍ണമായും ഉപരോധിച്ചുകളഞ്ഞു. ഗസ ഫലസ്ഥീനികള്‍ക്ക് പുറംലോകത്തേക്കുള്ള വാതിലാകാനിടയുള്ളതുകൊണ്ടു തന്നെ ഇസ്രയേലിന്റെയും അമേരിക്കയുടെയും നയങ്ങളുടെ പരമപ്രധാന ലക്ഷ്യം അതിനെ മറ്റിടങ്ങളില്‍ നിന്ന് വിഭജിച്ചുനിര്‍ത്തുകയെന്ന
Leave A Comment