തമോഗര്‍ത്ത സിദ്ധാന്തത്തെ പുനര്‍നിര്‍വ്വചിക്കാന്‍ സമയമായി: ഹോക്കിങ്
- Web desk
- Jan 28, 2014 - 08:23
- Updated: Sep 16, 2017 - 12:44
ആധുനിക തമോഗര്ത്ത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായ വിഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന് ഹോക്കിങ് തമോഗര്ത്തങ്ങളെക്കുറിച്ചുള്ള ധാരണകള് തിരുത്തിക്കുറിച്ച് ശാസ്ത്രലോകത്തെ ഞെട്ടിക്കുന്നു. തമോഗര്ത്തങ്ങളെ തമോഗര്ത്തങ്ങളായി നിലനില്ക്കാന് സഹായിക്കുന്നതെന്ന് മുന്പ് കരുതപ്പെട്ടിരുന്ന സംഭവ്യതാ ചക്രവാളം (event horizon) എന്ന ഒരു വസ്തു തന്നെയില്ലെന്നാണ് ആര്ക്ക്സൈവ് എന്ന ഓണ്ലൈന് ശേഖരത്തില് പ്രസിദ്ധീകരിച്ച തന്റെ പുതിയ പേപ്പറായ ‘ഇന്ഫര്മേഷന് പ്രിസര്വേഷന് ആന്റ് വെതര് ഫോര്കാസ്റ്റിംഗ് ഫോര് ബ്ലാക്ക് ഹോള്സി’ല് അദ്ദേഹം സമര്ത്ഥിക്കുന്നത്.
ആയുസ്സാന്ത്യത്തില് തമോഗര്ത്തങ്ങളായിത്തീരുന്ന ഭീമന് നക്ഷത്രങ്ങള് അവയുടെ സംഭവ്യതാ ചക്രവാളത്തിനകത്ത് പ്രകാശകണങ്ങളെപ്പോലും തളച്ചിടുമെന്ന നിഗമനം തെറ്റാണെന്നും ദ്രവ്യത്തെയും ഊര്ജ്ജത്തെയും താല്ക്കാലികമായി പിടിച്ചുനിര്ത്തി പിന്നീട് അന്തരീക്ഷത്തിലേക്കു തന്നെ മോചിപ്പിക്കുന്ന താല്ക്കാലിക ഗര്ത്തങ്ങള് മാത്രമേ അവക്കൊള്ളൂ എന്നാണ് പുതിയ കണ്ടെത്തല്. ഈയര്ത്ഥത്തില് അവയെ തവിട്ടുഗര്ത്തങ്ങള് (grey holes)എന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
സൈദ്ധാന്തിക ഭൌതിക ശാസ്ത്രജ്ഞര്ക്കിടയില് കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നിലനില്ക്കുന്ന തര്ക്കത്തിന് പരിഹാരമെന്നോണമാണ് ഹോക്കിങ് ഈ പേപ്പര് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കന് സൈദ്ധാന്തിക ഭൌതിക ശാസ്ത്രജ്ഞനായ ജോസഫ് പോളിചിന്സ്കിയും സംഘവും ഏകദേശം രണ്ട് വര്ഷങ്ങള് മുന്പ് ഉന്നയിച്ച ഫയര് വാള് പ്രശ്നത്തെക്കുറിച്ചുള്ള പഠനങ്ങളാണ് ഹോക്കിങിനെ ഈ പുതിയ നിഗമനത്തിലേക്ക് നയിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment