കുള്ളന്‍ ഗ്രഹത്തില്‍ നീരാവിയുടെ സാന്നിദ്ധ്യം കണ്ടെത്തി
യൂറോപ്യന് ബഹിരാകാശ സംഘടനയുടെ ഹെര്ഷ‍ല് ഇന്ഫ്രാറെഡ് ബഹിരാകാശ ടെലസ്കോപ് ഉപയോഗിച്ചു കൊണ്ട് ഗവേഷക‍ര് കുള്ളന്‍ ഗ്രഹമായ സെറസിന്റെ ഐസ്മൂടിയ ഉപരിതലത്തില് നിന്നും നീരാവി വമിക്കുന്നതായി കണ്ടെത്തി. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഇടയിലുള്ള ഉ‍ല്ക്കാ പ്രദേശത്തിലെ ഏറ്റവും വലിയ വസ്തുവായ സെറസിലേക്ക് അടുത്ത വ‍ര്ഷം നാസ തങ്ങളുടെ ഡാവ്ണ് പേടകം അയക്കാനിരിക്കെയാണ് ബഹിരാകാശ നിരീക്ഷകര് പുതിയ കണ്ടെത്തല് നടത്തിയിരിക്കുന്നത്. ഉല്ക്കാ പ്രദേശത്തുള്ള ഒരു വസ്തുവില് ആദ്യമായാണ് അസന്നിഗ്ദമായി നീരാവിയുടെ സാന്നിദ്ധ്യം തിരിച്ചറിയപ്പെടുന്നതെന്നും സെറസിന് ഒരു ഐസ് ഉപരിതലവും അന്തരീക്ഷവുമുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും നിരീക്ഷണത്തിന് നേതൃത്വം നല്കിയ യൂറോപ്യന് ബഹിരാകാശ ഏജന്സിയുടെ മൈക്കല് കുപ്പേര്സ് പറഞ്ഞു. ഇതോടെ ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിദ്ധ്യമന്വേഷിക്കുന്ന ശാസ്ത്രജ്ഞരുടെ പരിഗണനയുടെ പട്ടികയിലേക്ക് സെറസ് കൂടി ചേരും. നേരത്തെ, നാസയുടെ പര്യവേക്ഷണ വാഹനങ്ങളായ ക്യൂരിയോസിറ്റിയും ഓപ്പര്ച്യൂനിറ്റിയും ചൊവ്വയില് ജലസാന്നിദ്ധ്യമുണ്ടെന്നതിന്റെ സൂചനകള് നല്കിയിരുന്നു. എന്നാല് ജീവസാന്നിദ്ധ്യം ഉറപ്പ് വരുത്താനുള്ള മറ്റു ഘടകങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് മുന്പ് ഇതിനെക്കുറിച്ച് സംസാരിക്കുന്നത് തീര്ത്തും അപക്വമാണെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. 590 മൈല് വ്യാസത്തോടെ ചന്ദ്രന്റെ മൂന്നിലൊന്നു വരുന്ന ഈ കുള്ളന്ഗൃഹത്തില്‍ നീരാവിയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നില്‍ രണ്ട് സാധ്യതകളാണ് ശാസ്ത്ര ലോകം കാണുന്നത്. ഒന്നുകി‍ല്‍ സൂര്യപ്രകാശം മൂലം അതിന്റെ ഐസ് പ്രതലത്തില് നിന്ന് നീരാവി പുറപ്പെട്ടതാകാം അല്ലെങ്കില് അതിന്റെ തണുത്തുറഞ്ഞ പ്രതലത്തിനടിയില് ഉണ്ടായേക്കാന് സാദ്ധ്യതയുള്ള ജലം ഐസ് പര്വ്വതങ്ങളുടെ പൊട്ടിത്തെറി മൂലം പുറത്തേക്ക് പ്രവഹിച്ചതാകാം. ഏതായാലും 1831-ല് കണ്ടെത്തപ്പെട്ട സൌരയൂഥത്തിലെ ഏറ്റവും നിഗൂഢമായ വസ്തുക്കളിലൊന്നായ സെറസിനെക്കുറിച്ച് വരും ദിനങ്ങളില് കൂടുതല് വിവരങ്ങള് പുറത്ത് വരുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter