അന്തരീക്ഷ മലിനീകരണം അമ്പതു കഴിഞ്ഞവരുടെ ബുദ്ധിയെ ബാധിക്കുമെന്ന് പഠനം
- Web desk
- Nov 22, 2012 - 19:11
- Updated: Sep 16, 2017 - 16:32
അന്തരീക്ഷത്തിലെ വായു മലിനീകരണം അമ്പതു വയസ്സു കഴിഞ്ഞവരുടെ ബുദ്ധിയെ ബാധിക്കുമെന്ന് പുതിയ പഠനം. സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ ഗവേഷണമാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം കൂടിയ പ്രദേശത്തെ ആളുകള്‍ക്ക് കുറഞ്ഞ പ്രദേശത്തെ ആളുകളേക്കാള്‍ ബുദ്ധിയില്‍ തകരാറ് സംഭവിക്കുന്നുവെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
50 വയസ്സ് കഴിഞ്ഞവരുടെ തലച്ചോറന്‍റെ പ്രവര്‍ത്തനത്തില്‍ വായുമലിനീകരണം പ്രതീക്ഷിക്കാത്ത തരത്തില്‍ സ്വാധീനം ചെലുത്തുവന്നുവെന്നാണ് മനസ്സിലായത്- പഠനത്തിന് നേതൃത്വം നല്‍കിയ കാലിബ് ഫിന്‍ച് പറഞ്ഞു. 50 തികഞ്ഞ സ്ത്രകളും പുരുഷരുമടങ്ങുന്ന 15000 പേരില്‍നടത്തിയ പരീക്ഷണത്തിലൊടുവിലാണ് സംഘം തങ്ങളുടെ റിപ്പോര്‍ട്ടു പുറത്തുവിട്ടിരിക്കുന്നത്. വയസ്സ്, ശാരീരിക ക്ഷമത, പുകവലി ശീലം തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് ഗവേഷണഫലം പുറത്തുവിട്ടിരിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment