ഉച്ചയുറക്കം ആരോഗ്യത്തെയും ഓര്‍മ്മശക്തിയെയും ബലപ്പെടുത്തുമെന്ന് പഠനം
ജനീവ: പകല്‍ സമയത്തെ കുറഞ്ഞ ഉറക്കം ഓര്‍മ്മശക്തിയെയും ബുദ്ധിയെയും ബലപ്പെടുത്തുമെന്ന് ജനീവന്‍ യൂണിവേഴ്സ്റ്റിയിലെ ഒരുകൂട്ടം ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനം പുറത്ത് വിട്ടു. കുറച്ച് സമയത്തെ പഠനത്തിന് ശേഷം ഉറങ്ങിയാല്‍ അത് ബുദ്ധി ശക്തി വര്‍ദ്ധിക്കാന്‍ ഏറെ കാരണമാവുമെന്നും പഠനം  തെളിയിക്കുന്നു.ഉറക്ക് സമയത്ത് ഓര്‍മയിലുള്ളത് ഏകീകരിക്കുവാനും ബ്രെയിനിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിന്യസിക്കുവാനും കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു.ഉറക്കക്കുറവ് ബുദ്ധിശക്തിയെയുംആരോഗ്യത്തെയും ബാധിക്കുമെന്നും വ്യത്യസ്തരായ ആരോഗ്യമുള്ളവരിലും ഇല്ലാത്തവരിലും ഇത് സംബന്ധമായ പരിശോധനകള്‍ നടത്തിയെന്ന് ഡോക്ടര്‍ ഇഗ്ലോയി അഭിപ്രായപ്പെട്ടു. പിന്നെ 90 മിനിട്ട് ഉറങ്ങുവാനും വിശ്രമിക്കുവാനും  ജോഡികളായ ആളുകളില്‍ നടത്തിയ മെമ്മറി ടെസ്റ്റ് പരിശോധനയിലും വിജയം കണ്ടെത്തി. ജീവിതത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്യുവാനും  ഉറക്കിലൂടെ നടക്കുന്ന മെമ്മറി ഏകീകരണത്തിലൂടെ സാധിക്കുന്നുവെന്നും ഡോക്ടര്‍ ഇഗ് ലോയ് കൂട്ടി ച്ചേര്‍ത്തു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter