ആല്‍ക്കഹോള്‍ ഉപയോഗം ത്വക്ക് ക്യാന്‍സറിനു കാരണമാകുന്നതായി പഠനം
അമിതമായ ആല്ക്കഹോള് ഉപയോഗം ശരീരത്തിലുണ്ടാക്കുന്ന ചില പ്രതികരണങ്ങള് ത്വക്ക് ക്യാന്സറിനുള്ള സാദ്ധ്യത വര്ദ്ധിപ്പിക്കുന്നതായി ശാസ്ത്രജ്ഞര്. ബ്രീട്ടീഷ് ജേണല് ഓഫ് ഡെര്മറ്റോളജിയില് ഒരു കൂട്ടം ഗവേഷകര് ചേര്ന്ന് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതു പറയുന്നത്. ബ്രിട്ടീഷ് യുവാക്കള്ക്കിടയില് ത്വക്ക് ക്യാന്സറിന്റെ ഏറ്റവും മാരകമായ രൂപമായ മെലനോമ വ്യാപകമായ പശ്ചാത്തലത്തിലാണ് മെലനോമ പിടിപെട്ട 6200 പേര് ഉള്പ്പെടുന്ന 16-ോളം പഠനങ്ങള് അവലോകനം ചെയ്തും നിരീക്ഷിച്ചും അവരിലെ ജൈവ-രാസ മാറ്റങ്ങള് വിലയിരുത്തിയും ഇത്തരമൊരു പഠനം അരങ്ങേറിയത്. ആല്ക്കഹോള് ഉപയോഗം എങ്ങനെയാണ് ക്യാന്സര് സാദ്ധ്യത വര്ദ്ധിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞര്ക്ക് കൃത്യമായി പറയാന് കഴിയില്ലെങ്കിലും ആല്ക്കഹോള് ആമാശയത്തിലെത്തുന്നതോടെ അത് അസെറ്റല്ഡീഹൈഡ് എന്ന രാസ മിശ്രിതമായി മാറുന്നുവെന്നും ഇത് അള്ട്രാവയലറ്റ് രശ്മികളോട് കൂടുതല് പ്രതികരിക്കുന്നതായി ത്വക്കിനെ മാറ്റുന്നുവെന്നുമാണ് അവരുടെ നിഗമനം. ആല്ക്കഹോള് ഉപയോഗത്തിന്റെ തോതനുസരിച്ച് ഇത് കൂടിയും കുറഞ്ഞുമിരിക്കാമെന്ന് അവര് പറയുന്നു. മദ്യം പൊതു സമൂഹത്തില് പരിഷ്കൃത ജീവിതരീതിയുടെയും ആഭിജാത്യത്തിന്റെയും അടയാളമായി മാറിക്കൊണ്ടിരിക്കുന്ന ആധുനിക പരിതസ്ഥിതിയില് ഇത്തരം പഠനങ്ങള് ഭരണകൂടങ്ങളുടെയും അധികാരികളുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. മദ്യം എല്ലാ തിന്മകളുടെയും താക്കോലാണെന്ന ഇസ്ലാമികാദ്ധ്യാപനങ്ങളും അത് സാമൂഹികമായ സുഭദ്രതക്കും കെട്ടുറപ്പിനും ഭംഗം വരുത്തുന്ന മഹാ വിപത്താണെന്ന മൂല്യബോധത്തിലധിഷ്ഠിതമായ വിചാരപ്പെടലുകളും സമൂഹത്തിന്റെ സജീവ പരിഗണനയിലേക്ക് മടങ്ങി വരണമെന്ന ന്യായമായ ആവശ്യത്തിന് ഇവ അടിവരയിടുന്നു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter