ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് അപകടമെന്ന് പഠനം
ചുണ്ടു ചുവപ്പിക്കാന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കുകളില്‍ പലതിലും ലെഡ്, കാഡ്മിയം, മാംഗനീസ്, അലുമിനീയം തുടങ്ങിയ ലോഹങ്ങളും വിഷമയമായ വസ്തുക്കളും ചേര്‍ക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബര്‍ക്കലീസ് സ്കൂള് ‍ഓഫ് പബ്ലിക് ഹെല്‍ത്ത് ആണ് പഠനം നടത്തിയിരിക്കുന്നത്. നിലവില് ‍മാര്‍ക്കറ്റില്‍ ലഭ്യമായ 30 ഓളം ലിപ്സ്റ്റിക്കുകള്‍ പഠനം നടത്തിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് സ്ത്രീകളില്‍ ലൈംഗിക ശേഷിക്കുറവും വന്ധ്യതയും വരുത്തുമെന്ന് അമേരിക്കന്‍ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗര്‍ഭിണികള്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥ ശിശുക്കളെ മാരക രോഗത്തിന് അടിമപ്പെടുത്തുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ലിപ്സ്റ്റിക്കിലെ ലെഡ്അംശം കുട്ടിയില്‍ നാഡീ സംബന്ധവും മാനസികവുമായ രോഗങ്ങളിലേക്ക് നയിക്കുന്നുവെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. ഇങ്ങനെ ശരീരത്തിനകത്ത് എത്തുന്ന ലെഡ് കുഞ്ഞുങ്ങളില് ‍ജീവിതാവസാനം വരെ ശേഷിക്കാനിടയുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter