ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്നതായി നാസ
ചൊവ്വയില്‍ ജീവന് നിലനിന്നിരുന്നതായി നാസ. നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റി ശേഖരിച്ച പാറക്കഷ്ണത്തില്‍ നടത്തിയ പരീക്ഷണങ്ങളാണ് ഇക്കാര്യം തെളിയിച്ചത്. ജീവനു നിലനില്‍ക്കാന്‍ കഴിയുന്ന സാഹചര്യം ചൊവ്വയില്‍ ഉണ്ടോ എന്നറിയുകയായിരുന്നു ഈ ദൌത്യം കൊണ്ട് ഉദ്ദേശിച്ചത്. അതിന് അനുകൂലമായ ഉത്തരമാണ് ലഭിച്ചരിക്കുന്നത്- ചൊവ്വ പര്യവേക്ഷണ സംഘം തലവന്‍ മൈക്കല്‍ മേയര്‍ വാഷിങ്ടണിലെ ഹെഡ്ക്വോര്‍ട്ടേഴ്സില്‍ നടന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ജീവനെ പിന്തുണക്കുന്ന ഹൈഡ്രജനും കാര്‍ബണും ഓക്സിജനും വിവിധ രാസഘടകങ്ങളും കളിമണ്ണിലെ ഈര്‍പ്പത്തോടൊപ്പം പാറക്കഷ്ണത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രഞ്ജര്‍ വിശദീകരിച്ചു. അടിഞ്ഞു കൂടിയ പാറക്കെട്ടില്‍ നിന്നാണ് പരീക്ഷണത്തിന് വിധേയമായ പാറക്കഷ്ണം ക്യൂരിയോസിറ്റി തുരന്നെടുത്തത്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter