ഇന്ത്യക്കാര്‍ ദിനേന മൂന്നു മണിക്കൂര്‍ മൊബൈലില്‍ ചിലവഴിക്കുന്നതായി പഠനം
സ്മാര്‍ട്ട് ഫോണുകളും മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗവും സാധാരണക്കാര്‍ക്കിടയില്‍ പോലും സാര്‍വത്രികമായ സാഹചര്യത്തില്‍ ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ ഒരു ദിവസം ശരാശരി മൂന്നു മണിക്കൂര്‍ മൊബെലിനൊപ്പം ചിലവഴിക്കുന്നതായി പഠനം. എറിക്‌സണ്‍ കണ്‍സ്യൂമര്‍ ലാബ് നടത്തിയ പഠനത്തില്‍ നാലിലൊന്ന് ശതമാനം പേരും ദിനേന നൂറിലധികം തവണ തങ്ങളുടെ ഫോണ്‍ പരിശോധിക്കാറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 2014 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയിലെ 18 നഗരങ്ങളിലെ 4000 സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കിടയിലാണ് എറിക്‌സണ്‍ കണ്‍സ്യൂമര്‍ ലാബ് പഠനം നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യക്കാര്‍ മൊബൈലില്‍ ചിലവഴിക്കുന്ന ശരാശരി സമയത്തില്‍ 20 ശതമാനം വളര്‍ച്ച ഉണ്ടായതായാണ് പഠനം പറയുന്നത്. വിവിധ ആപ്ലിക്കേഷനുകളുടെ ഉപയോഗമാണ് ഇതില്‍ കാര്യമായി സ്വാധീനം ചെലുത്തിയിരിക്കുന്നതെന്നും ആകെ ഉപയോഗ സമയത്തില്‍ മൂന്നിലൊന്നും ചിലവഴിക്കപ്പെടുന്നത് ആപ്ലിക്കേഷനുകള്‍ക്കൊപ്പമാണെന്നും ഇതില്‍ വ്യക്തമാക്കുന്നു. നിരവധി പേര്‍ സോഷ്യല്‍ നെറ്റവര്‍ക്കിംഗ്-ചാറ്റിംഗ് ആവശ്യങ്ങള്‍ക്കായാണ് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതെങ്കിലും 40 ശതമാനം പേരും ഇത്തരം ആപ്ലിക്കേഷനുകളെ തങ്ങളുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നവരാണ്. ഉപഭോക്താക്കളിലേക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കാനുള്ള ഏറ്റവും മികച്ച മാധ്യമമായി അവര്‍ ഇന്ന് ഉപയോഗിക്കുന്നത് വാട്‌സാപ്പ്, വിചാറ്റ് പോലോത്ത ആപ്ലിക്കേഷനുകളെയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter