ക്യൂ ആര്‍ കോഡെന്ന ചതുരം; ബാര്‍കോഡിന്റെ  പിന്ഗാമി
ബാര്‌കോഡിനെക്കുറിച്ചു കേള്‍ക്കുകയും നിത്യജീവിതത്തില്‍ അതിന്റെ പ്രയോഗം അനുഭവിക്കുകയും ചെയ്യാത്തവരാരുമുണ്ടാവില്ല. എന്നാല്‍ ബാര്‍കോഡിന്റെ പരിമിതികളെയൊക്കെ തരണം ചെയ്തുകൊണ്ട് കണ്ടുപിടിക്കപ്പെട്ട പുതിയ സാങ്കേതിക വിദ്യ വ്യാപകമാവുകയാണ്. അതാണ് ക്വിക്ക് റസ്‌പോണ്‍സ് കോഡ്… ബാര്‍കോഡിന്റെ ചരിത്രം നാം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നു വാങ്ങുന്ന ഓരോ വസ്തുവിലും ബാര്‍കോഡ് ആലേഖനം ചെയ്തിരിക്കുന്നു. യഥാര്‍ത്ഥത്തില് പ്രസ്തുത വസ്തുവിനെ തിരിച്ചറിയാനുള്ള നമ്പര്‍ മാത്രമാണ് ഈ ബാര്‍കോഡ്. ബാര്‍കോഡിനു താഴെ ഈ നമ്പറുകള്‍ നമുക്കു കാണാം. ബാര്‍കോഡ് സ്‌കാനറുകള്‍ക്കോ മറ്റു മെഷീനുകള്‍ക്കോ ഈ അക്കങ്ങളും അക്ഷരങ്ങളും കൃത്യതയോടെ വായിക്കാനും മന്സ്സിലാക്കാനും സാധ്യമല്ല. അതിനു പരിഹാരമായാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിക്കപ്പെട്ടതും പ്രചുര പ്രചാരം നേടിയതും. അക്കങ്ങളെയും അക്ഷരങ്ങളെയും സ്‌കാനറുകള്‍ക്ക് വായിക്കാന് കഴിയുന്ന കോഡിലേക്കു മാറ്റിയെഴുതിയതാണ് ബാര്‍കോഡുകളെന്നു ലളിതമായി പറയാം. ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ബാര്‍കോഡ് ഏകമാനമാണ്. ബാര്‍കോഡുകളിലെ കറുത്ത വരകള്‍ക്കിടയിലുള്ള വെളുത്ത വിടവുകളെ സ്‌കാനറുകള്‍ സ്‌കാന്‍ ചെയ്ത് ഡീകോഡ് ചെയ്യുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്, ഏകമാന ബാര്‍കോഡുകള്‍ക്ക് ഒരു മില്ലി മീറ്റര്‍ മാത്രം വീതി(ഉയരം) മതി. സ്‌കാന്‍ ചെയ്യാനുള്ള സൗകര്യത്തിന് വേണ്ടി മാത്രമാണ് ഇത്രയും വീതിയുള്ള ബാര്‍കോഡുകള്‍ ഉണ്ടാക്കുന്നത്. 1950കളില്‍ അമേരിക്കയിലാണ് ഇത്തരം സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങള്‍ ഫലം കണ്ടു തുടങ്ങിയത്. വാണിജ്യാടിസ്ഥാനത്തില്‍ ഇതുപയോഗിച്ചു തുടങ്ങുന്നത് 1960 കളിലാണ്. ബാര്‍കോഡില് ആലേഖനം ചെയ്തു വെക്കാവുന്ന വിവരങ്ങള് പരിമിതമായിരുന്നു. സാങ്കേതിക വിദ്യയിലെ വ്യതിയാനമനുസരിച്ച് അക്കങ്ങളും അക്ഷരങ്ങളും വരെ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നെങ്കിലും അവയുടെ എണ്ണത്തിനു പരിമിതിയുണ്ട്. മാത്രവുമല്ല, കൂടുതല്‍ അക്ഷങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നീളം കൂടിയ ബാര്‍കോഡ് പ്രായോഗികമല്ലാതായും വന്നു. അപ്പോഴാണ് ദ്വിമാന ബാര്‍കോഡുകള്‍ ഉദയം കൊണ്ടത്. ബാര്‍കോഡുകളില്‍ അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യാന് വരകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ദ്വിമാന കോഡുകളില് അങ്ങനെയല്ല. മറിച്ച് ഒരു ചതുരാകൃതിക്കുള്ളില്‍ എവിടെയും വിവരങ്ങള്‍ ശേഖരിച്ചു വെക്കാം. ലംബമായും തിരശ്ചീനമായും വിവരശേഖരണം സാധ്യമാണ്. വെബ് അഡ്രസ്സുകള്‍, ചിത്രങ്ങള്‍, വീഡിയോ തുടങ്ങി പലവിധ വിവരങ്ങളും ഇത്തരം കോഡുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധ്യമാണേ്രത. ക്യൂ. ആര്‍ റീഡര്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണില്‍ ഈ കോഡിന്റെ ചിത്രമെടുക്കുക. ഫോണിലെ സാദാരണ ക്യാമറ കൊണ്ടു തന്നെ ഈ കോഡുകള്‍ സ്‌കാന്‍ ചെയ്യാവുന്നതുമാണ്. ഉദാഹരണത്തിന്, ഇസ്‌ലാം ഓണ്‍ വെബിന്റെ ക്യു. ആര്‍ കോഡ് നിങ്ങളുടെ മൊബൈലില്‍ റീഡ് ചെയ്താല്‍ പ്രസ്തുത വെബ്‌സൈറ്റ് തുറന്നു വരും. ഇസ്‌ലാം ഓണ്‍ വെബിന്റെ ലിങ്കിലേക്കുള്ള ക്യു.ആര്‍ കോഡ് അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങളില്‍ വരുന്ന വെ്ബ് അഡ്രസ്സകളും ഫോണ്‍ നമ്പറുകളും മറ്റു വിവരങ്ങളും അക്ഷരത്തെറ്റു കൂടാതെ മൊബൈല്‍ ഫോണുകള്‍ക്ക് റീഡു ചെയ്യാം എന്നതും ഇതിന്റെ സവിശേഷതയാണ്. അമരിക്കയിലെയും ജപ്പാനിലെയും പത്ര മാധ്യമങ്ങളിലും പരസ്യബോര്‍ഡുകളിലും ക്യൂ.ആര്‍ കോഡുകള്‍ ഇപ്പോള്‍ തന്നെ വ്യാപകമായി കഴിഞ്ഞു. അഡ്രസ്സും ഫോണ്‍ നമ്പറും മറ്റു വിശദ വിവരങ്ങളടങ്ങിയ ക്യൂ.ആര്‍ കോഡുകള്‍ വിസിറ്റിംഗ് കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തുന്നതും ഇപ്പോള്‍ വ്യാപകമാണ്. കളര് കോഡ്, ഷോട്ട് കോഡ്, മാക്‌സി കോഡ്, ആസ്‌ടെക് കോഡ് തുടങ്ങി 40 ഓളം ദ്വിമാന കോഡുകള്‍ നിലവിലുണ്ടെങ്കിലും ക്യൂ.ആര്‍ കോഡാണ് ജനകീയമായിക്കൊണ്ടിരിക്കുന്നത്. മറ്റു കോഡുകളൊക്കെ ഉപയോഗിക്കാന്‍ ലൈസന്‍സ് വാങ്ങണമെങ്കില്‍ ക്യൂ.ആര്‍ കോഡ് ഫ്രീയാണ്. ഗൂഗിളടക്കം ഓപണ്‍ സോഫ്റ്റവയറുകളൊക്കെ ഇതിനെ പ്രോത്സാഹിപ്പിക്കാനും ഇതു തന്നെ കാരണം. ഫ്രീ ആയി ക്യു.ആര്‍ കോഡ് നിര്‍മിക്കാനുള്ള ധാരാളം വെബ്‌സൈറ്റുകളും ലഭ്യമാണ്. നിങ്ങളുടെ വിസിറ്റിം കാര്‍ഡിലെ വിവരങ്ങള്‍ മുഴുവന്‍ ഈ ചെറു ചതുരത്തിനുള്ളില്‍ ആലേഖനം ചെയ്യാം….

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter