ഇസ്‍ലാമിക് സ്റ്റേറ്റിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത് സദ്ദാമിന്റെ സൈനിക ഓഫീസര്‍; റിപ്പോര്‍ട്ട്
Isis fighters on the border of Syria and Iraqഇസ്‍ലാമിക്സ്റ്റേറ്റ്സായുധഗ്രൂപ്പിന്റെമാസ്റ്റര്‍പ്ലാന്‍തയ്യാറാക്കിയത്സദ്ദാം ഹുസൈന്റെ കാലത്തെചാരസംഘടാ മേധാവിയുമായിരുന്നെന്ന്റിപ്പോര്‍ട്ട്. ജര്‍മന്‍വാരികയായദേര്‍സ്പീഗല്‍ഞായറാഴ്ചപ്രസിദ്ധീകരിച്ചറിപ്പോര്‍ട്ട്പ്രകാരം മുന്‍ ഇറാഖീ പ്രസിഡന്റ്സദ്ദാമിന്റെരഹസ്യാന്വേഷണവിഭാഗംമേധാവിയായിരുന്നകേണല്‍സാമിര്‍അബ്ദ്മുഹമ്മദ്അല്‍-ഖിലിഫവിആണ്ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ‘മാസ്റ്റര്‍മൈന്റ്.’ ഇസ്‍ലാമിക് സ്റ്റേറ്റുമായി ഇദ്ദേഹത്തിനുള്ള ബന്ധം തെളിയിക്കുന്ന 31 ഓളം രേഖകള്‍ അലപ്പോയിലെ വിമത വിഭാഗങ്ങളില്‍ നിന്ന് ലഭിച്ചതായും സീഗല്‍ അവകാശപ്പെട്ടു. ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ആദ്യകാല പദ്ധതികള്‍ വ്യക്തമാക്കുന്ന രേഖകളും കയ്യെഴുത്ത് ചാര്‍ട്ടുകളും അവയില്‍ പെടും. നേരത്തെ ഇസ്‍ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രമായിരുന്നു അലപ്പോ. വടക്കന്‍ ഇറാഖില്‍ ‘ഇസ്‍ലാമി ഖിലാഫത്ത്’ സ്ഥാപിക്കുന്നതിന് വേണ്ട നയതന്ത്ര രീതികളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും മറ്റും രേഖകളില്‍ വ്യക്തമാണ്. ഇറാഖിലേക്ക് യു.എസ് സൈന്യം എത്തിയതോടെ 2003-ല്‍ ആണ് ഇറാഖീ സൈന്യം പിരിച്ചുവിട്ടത്. ഇതേ തുടര്‍ന്നാണ് പുതിയ ‘പദ്ധതികളി’ലേക്ക് ഇദ്ദേഹം തിരിഞ്ഞത്. അതിനിടെ 2006-2008 കാലയളവില്‍ ഇദ്ദേഹം യു.എസ് തടവു കേന്ദ്രങ്ങളിലായിരുന്നു. കുപ്രസിദ്ധമായ അബൂ ഗുറൈബ് ജയിലിലടക്കം ഇദ്ദേഹം യു.എസ് സൈന്യത്താല്‍ പീഢിപ്പിക്കപ്പെട്ടു. പിന്നീട് സിറിയന്‍ പോരാളികളുമായുള്ള ഏറ്റുമുട്ടലില്‍ ഇദ്ദേഹം കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് മറ്റു മുന്‍സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അബൂബക്കര്‍ അല്‍-ബഗ്ദാദിയെ ഇസ്‍ലാമിക് സ്റ്റേറ്റ് നേതാവായി പ്രഖ്യാപിച്ചത്. ഇസ്‍ലാമിക് സ്റ്റേറ്റില്‍ സദ്ദാമിന്റെ കാലത്തെ നിരവധി സൈനിക ഉദ്യോഗസ്ഥര്‍ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter