50 യു.എസ് സ്റ്റേറ്റുകളില്‍ ബാങ്ക് വിളിക്കുക: വ്യത്യസ്ത പദ്ധതിയുമായി അമേരിക്കന്‍ യുവാവ്
യു.എസിലെ 50 സ്റ്റേറ്റുകളിലും ചെന്ന് അവിടത്തെ പള്ളികളില്‍ ബാങ്ക് വിളിക്കുകയെന്ന സ്വപ്നമാണ് 40-കാരനായ ജമീല്‍ സയിദിന്റെ സ്വപ്നം. അതിനായി കഴിഞ്ഞ ഏപ്രില്‍ 3-ന് ആരംഭിച്ച യാത്ര ഇതിനകം 11 സ്റ്റേറ്റുകള്‍ പിന്നിട്ടു കഴിഞ്ഞു. ബാങ്കുവിളിക്കപ്പുറം ഇസ്‍ലാമോഫോബിയക്കെതിരെയുള്ള സന്ദേശവും യു.എസ് മുസ്‍ലിംകളുടെ ചരിത്രശേഖരണവും ‘മുഅദ്ദിന്‍ പ്രൊജക്ടി’ന് പിന്നിലുണ്ട്. Muaddhin: A Historic Journey Across America എന്ന ടൈടിലിലുള്ള യാത്രയുടെ ലക്ഷ്യം 50 യു.എസ് സ്റ്റേറ്റുകളിലെ ഏതെങ്കിലും ഒരു പള്ളിയില്‍ ബാങ്ക് വിളിക്കുകയും അവിടത്തെ ഇമാമുമായും മുസ്‍ലിം കമ്മ്യൂണിറ്റിയുമായും ആശയവിനിമയം നടത്തുകയുമാണ്. അമേരിക്കയിലെ മുസ്‍ലിംകളുടെ സാംസ്കാരിക വൈവിധ്യവും ചരിത്രവും ഇതുവഴി മനസിലാക്കാനാവുമെന്ന് ജമീല്‍ സയിദ് പറഞ്ഞു. താത്പര്യമുള്ളവര്‍ക്കായി യാത്രയുടെ വിവരങ്ങളും ഫോട്ടോകളും എത്തിക്കാന്‍ സ്വന്തമായി വെബ്സൈറ്റും മുഅദ്ദിന്‍ പ്രൊജക്ട് തുടങ്ങിയിട്ടുണ്ട്:http://muaddhin.com/. ജമീല്‍ സയിദിന്റെ ഫെയ്സ്ബുക്ക് പേജിലും ‘മുഅദ്ദിന്‍ പ്രൊജക്ടി’നെ കുറിച്ചുള്ള അപ്ഡേഷനുകള്‍ ലഭിക്കും. https://www.facebook.com/jameelsyedofficialpage മുന്‍ മാര്‍ക്കറ്റിങ് പ്രൊഫഷണലും മിഷിഗണ്‍ യുണിവേഴ്സിറ്റി ബിരുദധാരിയുമാണ് ജമീല്‍ സയിദ്. 35 ദിവസത്തിനകം യാത്ര പൂര്‍ത്തിയാക്കാനാണ് സയിദിന്റെ പദ്ധതി. യാത്രക്കുള്ള ഫണ്ടും ഇതിനിടയില്‍ തന്നെയാണ് സമാഹരിക്കുന്നത്. പ്രമുഖ യു.എസ് മാധ്യമങ്ങളെല്ലാം യാത്രക്ക് കവറേജ് നല്‍കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter