ഫലസ്തീന്റെ സമ്പദ് ഘടന സ്വതന്ത്ര രാഷ്ട്രത്തിന് പക്വമല്ല-വേള്‍ഡ് ബാങ്ക്
 width=റാമല്ലാഹ്- ഒരു സ്വതന്ത്രരാഷ്ട്രമായി പ്രവര്‍ത്തിക്കാന്‍ മാത്രം ഫലസ്തീന്റെ സമ്പദ്ഘടന ശക്തമല്ലെന്നും ചെലവുകള്‍ ചുരുക്കി കാര്യക്ഷമത ഇനിയും വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും വേള്‍ഡ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു സ്വതന്ത്രരാഷ്ട്രമാവാന്‍ ആവശ്യമായ സ്ഥാപനങ്ങളും വ്യവസ്ഥിതികളും സ്ഥാപിച്ചെടുക്കാനായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫലസ്തീന്‍ അതോറിറ്റി പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കയാണ്, പക്ഷേ, അത്തരം ഒരു സ്ഥിതിഗതിക്ക് ഇനിയും അനുകൂലമല്ല ഫലസ്തീന്റെ സമ്പദ്ഘടന – റിപ്പോര്‍ട്ടിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയില്‍ പ്രസിദ്ധ സാമ്പത്തികവിദഗ്ധനായ ജോണ്‍ നാസിര്‍ വ്യക്തമാക്കി. വിദേശരാഷ്ട്രങ്ങളില്‍നിന്ന് വരുന്ന സാമ്പത്തിക സഹായങ്ങളെ മാത്രം ആശ്രയിച്ച് ഒരു സ്വതന്ത്ര രാഷ്ട്രം കെട്ടിപ്പടുക്കാനോ അതിന് നിലനില്‍ക്കാനോ ആവില്ല, ആയതിനാല്‍ എത്രയും വേഗം വ്യാപാരസംരംഭങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് ഇപ്പോള്‍ തങ്ങള്‍ കടന്നുപോവുന്നതെന്നാണ് ഫലസ്തീന്‍ അതോറിറ്റി തന്നെ പറയുന്നത്.  ഒന്നര ബില്യന്‍ ഡോളറാണ് ഇന്ന് അതോറിറ്റിയുടെ കടബാധ്യത. അതിന്പുറമെ, 500 മില്യന്‍ ഡോളറിന്റെ ആസന്ന ധനകമ്മിയും അവര്‍ നേരിടുന്നു. കഴിഞ്ഞ ആഴ്ച സൌദി അറേബ്യസന്ദര്‍ശിച്ച മഹ്മൂദ് അബ്ബാസിന്റെ സഹായാഭ്യാര്‍ത്ഥനയെ തുടര്‍ന്ന് നൂറ് മില്യന്‍ ഡോളറിന്റെ അടിയന്തിര സഹായം സൌദി അറേബ്യ വാഗ്ദാനം ചെയ്തിരുന്നു.   ഒരു സ്വതന്ത്രരാഷ്ട്രസംവിധാനം കെട്ടിപ്പടുക്കുന്നതില്‍ പ്രസ്താവ്യമായ പുരോഗതി കൈവരിക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് ആയിട്ടുണ്ടെങ്കിലും സുസ്ഥിരമായ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതില്‍ കാര്യമായി അവര്‍ക്ക് ഒന്നും ചെയ്യാനായിട്ടില്ല, ഇസ്രായേല്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ നിക്ഷേപരംഗത്തെ തടഞ്ഞുനിര്‍ത്തുകയാണ്, 181 പേജുള്ള റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടിയ പല ഏഷ്യന്‍ രാഷ്ട്രങ്ങളുമായും കിടപിടിക്കും വിധം  ഫലസ്തീന്‍ എന്ന ഭാവി സ്വതന്ത്രരാഷ്ട്രം വളരേണ്ടിയിരിക്കുന്നു. അതിനായി വിദേശ നിക്ഷേപങ്ങളും ആഗോളവിതരണ-വിപണന ശൃംഘലകളും ഫലസ്തീനിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് തുടര്‍ന്ന് പറയുന്നു.  -ഐ.ഐ.എന്‍.എ-

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter