ആമിന മുഹമ്മദ് യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ചുമതലയേറ്റു
  ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നൈജീരിയന്‍ മുന്‍ പരിസ്ഥിതി മന്ത്രി ആമിന മുഹമ്മദ് ചുമതലയേറ്റു. യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്നും സ്ഥാനമൊഴിയുന്ന ബാന്‍ കി മൂണിന്റെ ഉപദേശകയായി 2012 മുതല്‍ പ്രവര്‍ത്തിച്ചവരികയായിരുന്നു ആമിന. യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വനിതയെന്ന ബഹുമതിയും ആമിനയ്ക്കുണ്ട്. നേരത്തേ താന്‍സാനിയന്‍ വനിത ആശാറോസ് മിഗിരോ ഈ സ്ഥാനത്തിരുന്നിട്ടുണ്ട്. 2015 നവംബറിലാണ് ആമിന നൈജീരിയയുടെ പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റത്. കൊളംബിയ സര്‍വകലാശാലയില്‍ താല്‍കാലിക പ്രൊഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter