നോമ്പ് തുറന്ന ഉടനെ പുകവലിക്കുന്നത് ഏറെ അപകടകരം
- Web desk
- Jul 29, 2012 - 14:45
- Updated: Jul 29, 2012 - 14:45
നോമ്പ് തുറന്ന ഉടനെ എടുക്കുന്ന ആദ്യ കവിള്‍ പുക മരണത്തിന് വരെ കാരണമായേക്കാമെന്നാണ് വൈദ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. നീണ്ട നേരം ഭക്ഷണവും വെള്ളവും കഴിക്കാതെ ഇരിക്കുന്ന ശരീരത്തിലേക്ക് ആദ്യമായി എത്തുന്നത് പുകവലിയുടെ ആദ്യകവിള്‍ പുകയാണെങ്കില്‍ അത് ഏറെ അപകടകരമാണ്. ഇത്തരത്തില്‍ പുകവലിച്ചിട്ടും കാര്യമായി പെട്ടെന്ന് ഒന്നും സംഭവിച്ചില്ലെങ്കില്‍ അത് ഭാഗ്യമായി വേണം കരുതാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മനുഷ്യന്‍ തന്റെ ശരീരത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് പുകവലി, വിശിഷ്യാ നോമ്പ് തുറന്ന ഉടനെ നടത്തുന്നത് – അല്‍ഐന്‍ മെഡിക്കല്‍ സെന്ററിലെ ഇന്റേണല്‍ വിഭാഗം തലവന്‍ ഡോക്ടര്‍ റിയാസ് മിന്‍ഹാസ് പറയുന്നു. നോമ്പ് തുറക്കുന്ന സമയത്ത് ശരീരത്തിന് അവശ്യം വേണ്ടത് ദ്രാവകപദാര്‍ത്ഥങ്ങളും ഗ്ലൂകോസും ഓക്സിജനുമാണ്. എന്നാല്‍ അവക്ക് തികച്ചും വിരുദ്ധമാണ് ഈ പുക. കുഴലുകളിലൂടെയുള്ള രക്തപ്രവാഹം നിലക്കാന്‍ വരെ ഇത് കാരണമായേക്കാം. അതിലൂടെ രക്തസമ്മര്‍ദ്ധം കൂടാനും കൊളസ്ട്രോള്‍ ക്രമാതീതമായി വര്‍ദ്ധിക്കാനുമുള്ള സാധ്യത ഏറെയാണ്.
നോമ്പ് തുറന്ന ഉടനെ ശരീരത്തിലേക്ക് പുകയില വലിച്ചുകയറ്റുന്നത് എത്രമാത്രം അപകടകരമാണെന്ന് പലര്‍ക്കും അറിയില്ല, അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഒരിക്കലും അത് ചെയ്യുമായിരുന്നില്ല, സെന്ററിലെ മറ്റൊരു ഡോക്ടറായ അലി ജഫാര്‍ പറയുന്നു. നോമ്പ് തുറന്ന് ഭക്ഷണം കഴിച്ച് സാധാരണ അവസ്ഥയിലേക്ക് എത്തുന്നത് വരെയെങ്കിലും ശരീരത്തിന് സാവകാശം നല്‍കണമെന്നാണ് അദ്ദേഹം പുകവലിക്കാരോട് ഉപദേശിക്കുന്നത്. എന്നാല്‍ അതേ സമയം, പുകവലി വര്‍ജ്ജിച്ച് ശീലിക്കാനുള്ള സുവര്‍ണ്ണാവസരമാണ് റമദാന്‍. പകല്‍ മുഴുവന്‍ അത് ഒഴിവാക്കാന്‍ സാധിക്കുന്നവന് ബാക്കിയുള്ള സമയം കൂടി അത് വേണ്ടെന്ന് വെക്കാവുന്നതേയുള്ളൂ, അതിലൂടെ പൂര്‍ണ്ണമായും അതില്‍നിന്ന് മോചനം നേടാനാവും, ആ വഴിക്കാണ് അതിന് അടിമപ്പെട്ടവര്‍ റമദാനില്‍ ചിന്തിക്കേണ്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ലോകത്ത് നടന്ന മുഴുവന്‍ പരീക്ഷണങ്ങളും തെളിയിച്ചുകഴിഞ്ഞതാണ്. ശരീരം ക്ഷീണിക്കാനും ശ്വാസോച്ചാസതടസ്സത്തിനും അത് കാരണമായിത്തീരുന്നു. തുടര്‍ച്ചയായ പുകവലിയുടെ ഫലമായി രക്തക്കുഴലുകള്‍ ചുരുങ്ങുകയും കൈകാലുകളിലും ശരീരത്തിലും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. കാന്‍സറിന് അത് കാരണമാവുമെന്നത് ഇന്ന് എല്ലാവര്‍ക്കും അറിയുന്നതുമാണ്.
-ഗള്‍ഫ് ന്യസ്-
Related Posts
ASK YOUR QUESTION
ചോദ്യങ്ങള് പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില് ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില് എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള് ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment