മുസ്‌ലിം പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മക്ക ഇസ്‌ലാമിക ഉച്ചക്കോടി

 width=സഊദി അറേബ്യ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും അവക്ക് ശാശ്വതമായ പരിഹാരങ്ങള്‍ കണ്ടെത്താനുമായി മക്കയില്‍വെച്ച് ഒരു ഇസ്‌ലാമിക ഉച്ചക്കോടി നടത്താന്‍ സഊദി ഭരണാധികാരി അബ്ദുല്ലാ രാജാവ് തീരുമാനിച്ചു. ആഗസ്റ്റ് 14, 15 തിയ്യതികളിലായിരിക്കും ഉച്ചക്കോടി നടക്കുക. മുസ്‌ലിംരാഷ്ട്രങ്ങളില്‍നിന്നും സുപ്രധാന തസ്തികയിലിരിക്കുന്നവരെല്ലാം ഉച്ചക്കോടിയില്‍ സംബന്ധിക്കുന്നതായിരിക്കും. വിവിധങ്ങളായ മുസ്‌ലിം ഭൂരിപക്ഷ- നൂനപക്ഷ പ്രദേശങ്ങളില്‍ മുസ്‌ലിം പീഢനങ്ങളും ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തനങ്ങളും പൂര്‍വ്വോപരി ശക്തിയാര്‍ജ്ജിച്ച പശ്ചാത്തലത്തിലാണ് അസാധാരണമായൊരു ഉച്ചക്കോടി നടത്താനുള്ള തീരുമാനം. സിറിയയിലെയും ബര്‍മയിലെ റോഹിന്‍ഗ്യയിലെയും മുസ്‌ലിംകളുടെ  പരിതാപകരമായ അവസ്ഥകളെ മുന്‍നിറുത്തിയായിരിക്കും ഉച്ചക്കോടിയില്‍ പ്രധാനമായും ചര്‍ച്ചകള്‍ നടക്കുക. സിറിയയിലെയും ബര്‍മയിലെയും മുസ്‌ലിംകള്‍തന്നെയാണ് സമ്മേളനത്തിലെ മുഖ്യ അജണ്ടയും. വിഘടനവും ഛിദ്രതയും പ്രചരിക്കുന്നതിനു പകരം ലോകമുസ്‌ലിംകള്‍ക്കിടയില്‍ സ്‌നേഹവും സാഹോദര്യവും ഐക്യവും നിലനിര്‍ത്തുകയെന്നതാണ് പ്രധാനമായും ഈ സമ്മേളനത്തിലൂടെ ലക്ഷീകരിക്കപ്പെടുന്നത്. ഇരുരാഷ്ട്രങ്ങളില്‍നിന്നും അഭയാര്‍ത്ഥികളായി പോയ മുസ്‌ലിംകളെ സഹായിക്കാനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതായിരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter