സിറിയന്‍ പ്രധാനമന്ത്രി വിമതപക്ഷത്തേക്ക്
 width=അമ്മാന്‍: സിറിയന്‍ പ്രധാനമന്ത്രിയായിരുന്ന റിയാദ്‌ ഫരീദ്‌ ഹിജാബ്  വിമതപക്ഷത്തേക്ക് കൂറുമാറി. ഹിജാബ് കുടംബ സമേതം ജോര്‍ദാനിലെത്തിയതായി സര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ചു അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തു. സ്വതന്ത്ര സിറിയന്‍ സേനയും ബശ്ശാര്‍ അല്‍-അസദിന്റെ സൈന്യവും തമ്മിലുള്ള പോരാട്ടം നിര്‍ണായക ഘട്ടത്തിലെത്തിയ അവസരത്തിലാണ് ബശ്ശാര്‍ ഭരണകൂടത്തിലെ പ്രമുഖന്‍ വിമത പക്ഷത്തെത്തുന്നത്. ഭീകര കൊലയാളി ഭരണകൂടത്തില്‍ നിന്നും താന്‍ കൂറുമാറുകയാണെന്നും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ താനും പങ്കുചേരുകയാണെന്നും അദ്ദേഹം അറിയിച്ചു. മറ്റു സിറിയന്‍ ഉദ്യോഗസ്ഥരും തന്റെ പാത സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹിജാബിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയാതായും പ്രധാനമന്ത്രിയുടെ താല്‍ക്കാലിക ചുമതല ഉപപ്രധാനമന്ത്രി ഉമര്‍ ഗാലിവാന്ചിയെ ഏല്‍പ്പിച്ചതായും സിറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അറബ്‌ വസന്തത്തിന്റെ ഭാഗമായി കഴിഞ്ഞ പതിനേഴ് മാസമായി സിറിയയില്‍ ബശ്ശാര്‍ സൈന്യവും സ്വതന്ത്ര സിറിയന്‍ സേനയും ഏറ്റുമുട്ടുകയാണ്. സുന്നി ഭൂരിപക്ഷ സിറിയയില്‍ ഭരിക്കുന്നത് ന്യൂനപക്ഷ ശിയ-അലവിയ്യ വിഭാഗത്തില്‍ പെട്ട ബശ്ശാര്‍ അല്‍-അസദും സംഘവുമാണ്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter