ജാമിഅ മില്ലിയ്യയില്‍ സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം
 width=സിവില്‍ സര്‍വീസ് പരീക്ഷകള്‍ എഴുതാന്‍  ആഗ്രഹിക്കുന്ന ന്യൂനപക്ഷ, പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും   ന്യൂ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സൗജന്യ പരിശീലനം ഒരുക്കുന്നു. ജാമിഅയിലെ റസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമിക്കു കീഴിലുള്ള സെന്‍റര്‍ ഫോര്‍ കോച്ചിംഗ് ആന്‍റ് കരിയര്‍ പ്ലാനിംഗാണ്  2013 വര്‍ഷത്തേക്കുള്ള സിവില്‍ സര്‍വീസ് മത്സരങ്ങള്‍ക്ക് (പ്രിലിമിനറിയും മെയിനും) താമസ സൌകര്യങ്ങള്‍ സഹിതം സൌജന്യ പരിശീലനം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ ജാമിഅയില്‍ നിന്ന് നേരിട്ടോ www.jmi.ac.inഎന്ന വൈബ് സൈറ്റില്‍ നിന്നോ അപേക്ഷ ഫോറം കൈപ്പറ്റി പൂരിപ്പിച്ചതിനു ശേഷം നൂറു രൂപ ഫീസ് അടച്ച് സെപ്തംബര്‍ 21നോ അതിനു മുന്പോ സെന്‍ററില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ഡെപ്യൂട്ടി ഡിറക്ടര്‍ മുഹമ്മദ് ത്വാരിഖ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സെപ്തംബര്‍  30 നു നടക്കുന്ന എഴുത്തു പരീക്ഷയില്‍ യു. പി. എസ്. സി. മാതൃകയിലുള്ള സി. എസ്. എ. റ്റി. (ഒബ്ജക്ടീവ്), പൊതു വിജ്ഞാനം എന്നിവക്കു പുറമേ ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി എന്നിവയിലേതെങ്കിലുമൊന്നില്‍ ഉപന്യാസ രചനയും ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകര്‍ക്ക് അവരുടെ ആശയങ്ങള്‍ ക്രമീകൃതവും ഘടനാപരവുമായി അവതരിപ്പാക്കാനുള്ള കഴിവ് പരിശോധിക്കലാണ് ഈ ഉപന്യാസ പരീക്ഷകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ത്വാരിഖ് വിശദീകരിച്ചു. ഈ പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 2 വരെയുള്ള കാലയളവില്‍ നടത്തപ്പെടുന്ന വ്യക്തിഗത ഇന്‍റര്‍വ്യൂ എന്ന കടമ്പ കൂടി കടന്നതിനു ശേഷം നവംബര്‍ 6ന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിക്കും. നവംബര്‍ 9ന് പ്രവേശന പ്രക്രിയകളും നവംബര്‍ 14 ന് വൈറ്റിംഗ് ലിസ്റ്റിലുള്ളവരുടെയും പ്രവേശനവും പൂര്‍ത്തിയാക്കി നവംബര്‍ 19ന് ക്ലാസ്സുകള്‍ ആരംഭിക്കുമെന്ന്  ഡെപ്യൂട്ടി ഡിറക്ടര്‍ അറിയിച്ചു. ബിരുദ  പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അര്‍ഹതയുള്ളൂ. പൊതു വിജ്ഞാനം, സി. എസ്. എ. റ്റി., തിരെഞ്ഞെടുത്ത ഐഛിക വിഷയങ്ങളായ ചരിത്രം, പൊതു ഭരണം, രാഷ്ട്രമീമാംസ, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഉര്‍ദു, ഹിന്ദി, പേര്‍ഷ്യന്‍, അറബി എന്നിവയിലായിരിക്കും പരിശീലനം നല്‍കുക. പരീക്ഷയും  മൂല്യനിര്‍ണയവും നടത്തുന്നത് ജാമിഅയിലെ പ്രഗത്ഭരായ ഫാകല്‍റ്റി അംഗങ്ങളായിരിക്കും. ലേഖനമെഴുത്ത് പരിശീലനവും പാഠ്യക്രമത്തിന്‍റെ ഭാഗമായി ചേര്‍ത്തിട്ടുണ്ട്. ഇവക്കു പുറമെ, സാമ്പത്തികം, നിയമം, മനശ്ശാസ്ത്രം എന്നിവയുടെ പരിശീലനം ലഭ്യമാക്കുമെന്ന് വാര്‍ത്താ കുറിപ്പില്‍ എടുത്തു പറയുന്നു. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാതൃകാ അഭിമുഖങ്ങളും സംഘടിപ്പിക്കും. പ്രിലിമിനറി, മെയിന്‍  എന്നീവായിലുള്ള  ടെസ്റ്റു സീരീസുകള്‍ യഥാക്രമം മാര്‍ച്ച്-ഏപ്രില്‍, ജൂണ്‍-സെപ്തംബര്‍ കാലയളവുകളില്‍ നിര്‍വഹിക്കപ്പെടുന്നതാണ്. പരിശീലനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രാവിലെ ഒന്പതു മണി മുതല്‍ രാത്രി ഒരു മണി വരെ ലൈബ്രറി ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല സാമ്പത്തികവും യോഗ്യതയും അടിസ്ഥാനമാക്കി 20% വിദ്യാര്‍ത്ഥികള്‍ക്ക്  പ്രതിമാസം രണ്ടായിരം രൂപ വീതം പഠന സഹായവും നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വഷണങ്ങള്‍ക്കും ജാമിഅയുടെ ഔദ്യോഗിക വെബ് സൈറ്റ് www.jmi.ac.in സന്ദര്‍ശിക്കുകയോ, ന്യൂ ഡല്‍ഹി ഓഫീസിലെ 26985492 (നേരിട്ട്), 26981717 (എക്സ്റ്റെന്‍ഷന്‍ - 4272, 4274) എന്ന ഫോണ്‍ നന്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter