അറബിക് ഒഴിവാക്കി: എം.ജി സര്‍വകലാശാലക്ക് നോട്ടീസ്
 width=ഡിഗ്രി പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് രണ്ടാം ഭാഷയായി അറബിക് ഒഴിവാക്കിയ വിഷയത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലക്ക് ലോകായുക്ത നോട്ടീസയച്ചു. യൂനിവേഴ്‌സിറ്റിയില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ച നാള്‍ മുതല്‍ പ്രസ്തുത സ്കീമില്‍ പഠിക്കുന്നവര്‍ക്ക് അറബിക് എടുക്കാമായിരുന്നു. സിന്‍ഡിക്കേറ്റിന്റെയോ അക്കാദമിക് കൗണ്‍സിലിന്റെയോ തീരുമാനമില്ലാതെയാണ് സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ ഇത് ഈയിടെ നിര്‍ത്തലാക്കുകയായിരുന്നു. പരീക്ഷ ആസന്നമായിട്ടും പ്രസ്തുത വിഷയത്തില്‍ യൂനിവേഴ്‌സിറ്റി അനങ്ങാപ്പാറനയം തുടര്‍ന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. കേസ് മേയ് 13ന് വീണ്ടും പരിഗണിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter