ചരിത്ര ഗവേഷകര്‍ക്ക്‌ ഐ.സി.എച്ച്‌.ആര്‍ സീനിയര്‍ അക്കാദമി ഫെല്ലോഷിപ്പ്‌
ICHRകേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എച്ച്‌.ആര്‍) മുതിര്‍ന്ന ചരിത്ര ഗവേഷകര്‍ക്ക്‌ നല്‍കുന്ന സീനിയര്‍ അക്കാദമിക്ക്‌ ഫെല്ലോഷിപ്പുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു. മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്കനുസരിച്ച്‌ ഐ.സി.എച്ച്‌.ആര്‍ നിയോഗിക്കുന്ന ഒരു സമിതി വിലയിരുത്തിയതിന്‌ ശേഷം പത്തു പേര്‍ക്കാണ്‌ ഈ വര്‍ഷം ഫെല്ലോഷിപ്പ് അനുവദിക്കുന്നത്‌. രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഫെല്ലോഷിപ്പിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ തങ്ങളുടെ ഗവേഷണ പദ്ധതിയെക്കുറിച്ച്‌ ഐ.സി.എച്ച്‌.ആറിന്റെ ഡല്‍ഹി ഓഫീസില്‍ വെച്ച്‌ അര മണിക്കൂര്‍ നീളുന്ന പ്രബന്ധാവതരണം നടത്തണം. ഐ.സി.എച്ച്‌.ആറിന്റെ പ്രൊജക്‌ട്‌ കമ്മറ്റി അംഗീകരിക്കുകയാണെങ്കില്‍ ഫെല്ലോഷിപ്പ്‌ ഒരു വര്‍ഷം കൂടി നീട്ടും. പ്രതിമാസം 40000 രൂപയും അത്യാവശ്യ കാര്യങ്ങള്‍ക്ക്‌ ചിലവഴിക്കാന്‍ പ്രതിവര്‍ഷം മറ്റൊരു 40000 രൂപയുമാണ്‌ ലഭിക്കുക. ഐ.സി.എച്ച്‌.ആറിന്റെ www.ichr.ac.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം പ്രിന്റെടുത്ത്‌ പൂരിപ്പിച്ച്‌ ചെക്ക്‌ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതമാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. പൂരിപ്പിച്ച അപേക്ഷകള്‍ അയക്കേണ്ട വിലാസം member secretary, Indian council of historical research, 35, feroze shah road, new delhi-110001. ജനുവരി 31-ാണ്‌ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി. വിശദ വിവരങ്ങള്‍ക്ക്‌ ഐ.സി.എച്ച്‌.ആറിന്റെ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.      

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter