സിവില്‍സര്‍വീസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
- Web desk
- Mar 18, 2013 - 18:29
- Updated: Oct 1, 2017 - 08:53
ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനത്തിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 24 സിവില്‍ സര്‍വീസ് വിഭാഗങ്ങളിലായി 1000 ഒഴിവാണു ഇപ്രാവശ്യമുള്ളത്. പ്രിലിമിനറി പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കേരളത്തിലെ കേന്ദ്രങ്ങളുള്ളത്.
അപേക്ഷകര്‍ 1983 ആഗസ്ത് രണ്ടിനും 1992 ആഗസ്ത് ഒന്നിനും ഇടയില്‍ ജനിച്ചവരാവണം. ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും വിമുക്ത ഭടര്‍ക്ക് 5 വര്‍ഷവും വികലാംഗര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.
അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
2013 ആഗസ്ത്/സപ്തംബര്‍ മാസത്തില്‍ മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കും.
അപേക്ഷാ ഫീസ്: 100 രൂപ. ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്ന അവസാന തീയതി: ഏപ്രില്‍ 4.
വിശദവിവരങ്ങള്‍ക്ക് www.upsconline.ni-c.in നോക്കുക.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment