ഹെല്‍ത്ത് കെയര്‍ ഇന്നവേഷന്‍ ഫെല്ലോഷിപ്പുമായി മദ്രാസ് ഐ.ഐ.ടി
madras iit rകുറഞ്ഞ ചിലവിലുള്ള ചികിത്സാ സൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റലുകളും ആരോഗ്യ പരിരക്ഷാ രംഗത്തെ കമ്പനികളും ഗവണ്‍മെന്റ് ഏജന്‍സികളും സഹകരിച്ച് മദ്രാസ് ഐ.ഐ.ടിയിലെ ഹെല്‍ത്ത് കെയര്‍ ഇന്നവേഷന്‍ സെന്ററിന്റെ (എച്ച്.ടി.ഐ.സി) ആഭിമുഖ്യത്തില്‍ നടത്തുന്ന ഗവേഷണങ്ങളുടെ ഭാഗമായി 2014-15 വര്‍ഷത്തേക്ക് നല്‍കുന്ന ഫെല്ലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെ സ്ഥാപിക്കപ്പെട്ട എച്ച്.ടി.ഐ.സി സോഷ്യല്‍ സയന്‍സ്, പൊതുജനാരോഗ്യം, എന്‍ജിനീയറിങ്, മെഡിസിന്‍, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ മേഖലകളിലെ നവാഗതരെയും വിദഗ്ദരെയും ഒന്നിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 18 മാസത്തെ ഫെല്ലോഷിപ്പാണ് നല്‍കുന്നത്. ഹെല്‍ത്ത് കെയര്‍ ടെക്ക്‌നോളജി വിദ്യാവികസനവുമായി ബന്ധപ്പെട്ട് ഉപരിസൂചിത വിഷയങ്ങളില്‍ യോഗ്യത നിര്‍ബന്ധമാണ്. പ്രവൃത്തി പരിചയത്തിന് മുന്‍ഗണന നല്‍കപ്പെടും. അപേക്ഷകര്‍ അപേക്ഷക്കൊപ്പം അയക്കുന്ന സി.വിയും മുമ്പ് ചെയ്തിരുന്ന പ്രൊജക്ടിനെക്കുറിച്ച് 1000 വാക്കില്‍ കുറയാതെ തയ്യാറാക്കിയ കുറിപ്പും വിലയിരുത്തി ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിനും പരീക്ഷക്കും ക്ഷണിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റൈപെന്റുള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭിക്കും. രണ്ടും മൂന്നും പേരടങ്ങിയ സംഘങ്ങളായാണ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഗവേഷണത്തിലേര്‍പ്പെടേണ്ടത്. അപേക്ഷയും പ്രൊജക്ടിനെക്കുറിച്ച കുറിപ്പും innovation_fellowship@htic.iitm.ac.inഎന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് അയക്കേണ്ടത്. വിശദ വിവരങ്ങള്‍ www.iitm.ac.in/htic എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 28.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter