സി.ബി.എസ്.ഇ പരീക്ഷ ബഹ്‌റൈനില്‍ എല്ലാ സ്‌കൂളുകളിലും 100 ശതമാനം വിജയം
മനാമ: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിലെ ബഹ്റൈനിലെ എല്ലാ സ്‌കൂളുകളിലും മുഴുവന്‍ കുട്ടികളും വിജയിച്ചു.
ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍, അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ന്യൂ മില്ലേനിയം സ്‌കൂള്‍, ഏഷ്യന്‍ സ്‌കൂള്‍, ഇബ്നുല്‍ ഹൈഥം സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് മികച്ച മാര്‍ക്കുകകളോടെ വിജയിച്ചത്.
ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 814 പേരില്‍ 755 പേര്‍ തുടര്‍വിദ്യാഭ്യാസ യോഗ്യത നേടുകയും 59പേര്‍ക്ക് ഇംപ്രൂവ്മെന്റിനുള്ള അവസരം (ഇ.ഐ.ഒ.പി) ലഭിക്കുകയും ചെയ്തു. 136 കുട്ടികള്‍ എല്ലാ വിഷയത്തിലും എവണ്‍ നേടി. പോയ വര്‍ഷം 73 കുട്ടികളാണ് എല്ലാ വിഷയത്തിലും സ്‌കൂളില്‍ നിന്ന് എവണ്‍ നേടിയത്.
സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി, ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന് 100 ശതമാനം വിജയമുണ്ട്. സ്‌കൂളിന്റെ ഒമ്പതാമത് ബാച്ചില്‍ 19 കുട്ടികളാണ് പരീക്ഷയെഴുതിയത്. സി.ജി.പി.എ 10 നേടിയ തഹിനാന്‍ ഹാറൂണ്‍ ഷംഷാപൂര്‍ ആണ് സ്‌കൂള്‍ ടോപര്‍. സി.ജി.പി.എ 9.2 നേടിയ അശ്വിന്‍ കെ.സുരേഷ് രണ്ടാമതത്തെി.
സ്‌കൂള്‍ ചെയര്‍മാന്‍ അലി ഹസന്‍, പ്രിന്‍സിപ്പല്‍ റാഷിദ് മന്‍ഡി, ഡയറക്ടര്‍ ഡോ.മുഹമ്മദ് മശ്ഹൂദ് എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു.
ഇബ്നുല്‍ ഹൈഥം സ്‌കൂളില്‍ പരീക്ഷയെഴുതിയ 110 കുട്ടികളും പാസായി. സ്‌കൂളിലെ 15ാമത് ബാച്ചാണിത്. നാലു കുട്ടികള്‍ എല്ലാ വിഷയത്തിലും എവണ്‍ നേടി. ആദര്‍ശ് ഷിഞ്ജു ചന്ദ്രന്‍, അഹ്മദ് മുഹമ്മദ് അബു തയബ്, മുഹമ്മദ് താഹ ഷഹീദ്, മഹ്വീശ് എന്നീ കുട്ടികളാണ് ഉന്നത വിജയം നേടിത്. വിജയികളെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് തയബ് അഭിനന്ദിച്ചു.
ഏഷ്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 148 കുട്ടികള്‍ വിജയിച്ചു. സ്‌കൂളിന്റെ 20ാമത് ബാച്ചാണിത്. 22 കുട്ടികള്‍ക്ക് സി.ജി.പി.എ 10 ലഭിച്ചു. അലീന മേരി വര്‍ഗീസ്, അയ്മന്‍ നാസിര്‍ അഹ്മദ് ശൈഖ്, കുല്‍തും മുബഷീര്‍, ഡിയാന്‍ഡ്ര എവിറ്റ ഗോഡിഞ്ഞോ, മുഹമ്മദ് കമ്റാന്‍, മാലിക സേത്, ഗൗരി കൃഷ്ണ, മേഘ മേരി സിബി, നതാന്‍ ജോബ് ആന്റണി, നെവിന്‍ ഹാഡി,കോശി, ശ്രീദീപ് ശ്രീകാന്ത് മാലിക്, റോഷന്‍ മഹേഷ് പനുഗന്തി, നിഷ ധനശേഖരന്‍, ശാലിനി സേതുമാധവ്, കൃപ സാബു സെബാസ്റ്റ്യന്‍, നതാഷ നികിത ഡയസ്, മുഹമ്മദ് ഹാഫിദ് അബ്ദുല്‍ ജലീല്‍, രഞ്ജിനി റാഫി, ശ്രീവേദ് ഹരീഷ്, ഹര്‍ഷീല്‍ ശീതല്‍ ഷാ, സ്റ്റീഫന്‍ ജെയിംസ്, ഋത്വി ദിലീപ്കുമാര്‍ ധകന്‍ എന്നിവരാണ് ഉന്നത വിജയം നേടിയത്.
സ്‌കൂള്‍ അധികൃതര്‍ ഉന്നത വിജയം നേടിയ കുട്ടികളെ അഭിനന്ദനം അറിയിച്ചു.
ന്യൂ മില്ലേനിയം സ്‌കൂളില്‍ 94 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 29 കുട്ടികള്‍ എല്ലാ വിഷയത്തിലും എവണ്‍ നേടി. അപൂര്‍വ് ആനന്ദ് ഷാ, ബാലുസു ഭാനുറാം, ദിയ കാഞ്ചന്‍, ഇഷാന്‍ ബറന്‍വാള്‍, മഹാലക്ഷ്മി രാഘവന്‍, പതഞ്ജലി കുമാര്‍, റോഷ്നി നര്‍ല, ശ്രുതി സുഭാഷ് നായര്‍, സൗമ്യബ്രൊത സെന്‍, ഉത്കര്‍ഷ് ദീക്ഷിത്, ഷണ്‍മുഖ കര, ആര്‍.ഋഷിക്, നേഹ സുബോധ് ശര്‍മ, റീത് വര്‍മ, കീര്‍തി ദാഷ്, സബീക അലി, ഫെമി അന്ന ഇവാന്‍, ടീന സതീഷ്, സായ് ഐശ്വര്യ, ധീരജ് ശബരീഷ് മനോജ്, എമില്‍ ആനി ജോസ്, പരിനിഷ്ത ദേവ് ദാസ്, സിന്ധുജ സുന്ദര്‍, മീനാക്ഷി രാജേഷ്, സാച്ചി മുകേഷ് നവനി, ശക്തി ജയിന്‍, സൗമ്യ ഗണേശന്‍, അപര്‍ണ ശ്രീ ശിവാനന്ദം, അര്‍ജുന്‍ സിങ് മന്‍ എന്നിവരാണ് ഉന്നത വിജയം നേടിയത്. വിജയികളെ ചെയര്‍മാന്‍ ഡോ.രവിപിള്ള, പ്രിന്‍സിപ്പല്‍ അരുണ്‍ കുമാര്‍ ശര്‍മ എന്നിവര്‍ അഭിനന്ദിച്ചു.
ന്യൂ ഇന്ത്യന്‍ സ്‌കൂളിനും 100 ശതമാനം വിജയമുണ്ട്.153 കുട്ടികളാണ് പരീക്ഷയെഴുതിയത്. 19 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എവണ്‍ ലഭിച്ചു. പാറുല്‍ പ്രകാശ് രഥ്, മഹ്ജാബീന്‍ അബ്ദുല്‍ മജീദ്, നേഹ രാധാരപു, ശുഭ്ര ബത്ര, രമ്യ സെന്തില്‍കുമാര്‍, നിരുപമ സതീഷ്, ആല്‍വിന്‍ ജേക്കബ്, ഹന്ന ആശ സെബാസ്റ്റ്യന്‍, അമല്‍നാഥ് രഘുനാഥക്കുറുപ്പ്, ഗായത്രി ശരവണന്‍, നികിത എലിസബത്ത് ബിനു, ആരണ്‍ ജോര്‍ജ് സുനില്‍, ആയിഷ ഇബ്രാഹിംകുട്ടി, ഷേബ ആന്‍ ഡാനിയേല്‍, ഗൗരംഗി രാഹുല്‍ പ്രധാന്‍, ഗ്ളെന്‍ കോശി ജോര്‍ജ്, റൂബി സാറ വര്‍ഗീസ്, ത്രിഷ റിയ ഗ്രേഷ്യസ്, ഐറീന്‍ എല്‍സ ജോര്‍ജ് എന്നിവരാണ് മുഴുവന്‍ വിഷയങ്ങളിലും എവണ്‍ നേടിയവര്‍. വിജയികളെ ചെയര്‍മാന്‍ ഡോ.ടി.ടി.തോമസ്, പ്രിന്‍സിപ്പല്‍ ഡോ.വി.ഗോപാലന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇവിടെയും പരീക്ഷകള്‍ നടന്നത്.
Leave A Comment