കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.എച്ച്.ഡി അപേക്ഷ ക്ഷണിച്ചു
calicut usityവിവിധ വിഷയങ്ങളിലെ പി.എച്ച്.ഡി പ്രോഗ്രാമിന് കാലിക്കറ്റ് യൂനിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ അമ്പത് ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ഫുള്‍ടൈം, പാര്ട്‍ടൈം പി.എച്ച്.ഡിക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടിക വര്‍ഗ, വികലാംഗ വിഭാഗങ്ങള്‍ക്ക് അതതു വിഷയങ്ങളില്‍ പാസ്‍മാര്‍ക്ക് ലഭിച്ചാല്‍ മതി. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ മാര്‍ക്കിളവുമുണ്ട്. സര്‍വകലാശാല ഗവേഷണ പഠന വിഭാഗങ്ങള്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുക. അപേക്ഷാ ഫീസ് 500 രൂപ. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 170 രൂപ. പൂരിപ്പിച്ച അപേക്ഷ, ബന്ധപ്പെട്ട രേഖകള്‍ സഹിതം പിഴ കൂടാതെ ജനുവരി 17 വരെയും 500 രൂപ പിഴയോടെ ജനുവരി 23 വരെയും ബന്ധപ്പെട്ട പഠനവിഭാഗങ്ങളില്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ വെബ്‍സൈറ്റില്‍. http://www.universityofcalicut.info/dor/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter