വിദേശത്ത്‌ ഉന്നത വിദ്യാഭ്യാസത്തിന്‌ ജെ.എന്‍. ടാറ്റ എന്‍ഡോവ്‌മെന്റ്‌ ലോണ്‍ സ്‌കോളര്‍ഷിപ്പ്‌
tataഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ നിന്ന്‌ ബിരുദം നേടി പഠനകാലം മുഴുവന്‍ മികവു നിലനിര്‍ത്തിയ ഇന്ത്യക്കാര്‍ക്ക്‌ ഹൃസ്വകാല കോഴ്‌സുകള്‍ മുതല്‍ പോസ്റ്റ്‌ ഡോക്‌ടറല്‍ ഗവേഷണം വരെയുള്ള ഉന്നത വിദ്യാഭ്യാസത്തിനുള്ള 2014-15 വര്‍ഷത്തേക്കുള്ള ജെ.എന്‍. ടാറ്റ എന്‍ഡോവ്‌മെന്റ്‌ ലോണ്‍ സ്‌കോളര്‍ഷിപ്പിന്‌ മാര്‍ച്ച്‌ മൂന്നിനകം അപേക്ഷിക്കാം. പഠനത്തിനുള്ള മുഴുവന്‍ ചിലവും ലഭ്യമാക്കാന്‍ നിലവില്‍ വകുപ്പൊന്നുമില്ലെങ്കിലും 60000 രൂപ മുതല്‍ 4 ലക്ഷം രൂപ വരെ വായ്‌പ ലഭിക്കും. തിരഞ്ഞെടുത്ത പ്രതിഭകള്‍ക്ക്‌ ജംഷഡ്‌ജി ടാറ്റാ ഗ്രൂപ്പിന്റെ 380000 വരെയുള്ള ഗിഫ്‌റ്റ്‌ സ്‌കോളര്‍ഷിപ്പിനും സര്‍ ദൊറാബ്‌ജി ടാറ്റാ ഗ്രൂപ്പിന്റെ യാത്രാച്ചിലവിനും അര്‍ഹതയുണ്ട്‌. 45 വയസ്സ്‌ കവിയാത്ത അക്കാദമീഷ്യന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്‍പ്പെടെ ഉന്നത പഠനം ഉദ്ദേശിക്കുന്ന ആര്‍ക്കും അപേക്ഷിക്കാവുന്ന ഈ പദ്ധതിക്ക്‌ ഏതെങ്കിലും കോഴ്‌സിന്റെ പ്രാരംഭത്തില്‍ മാത്രമേ അപേക്ഷിക്കാന്‍ അവസരമുള്ളൂ. അപേക്ഷാ ഫോം ലഭിക്കാന്‍ the J N Tata endowment, administrative office, mullah house, 4th floor, 51, M G Road Mumbai-400 001 എന്ന വിലാസത്തില്‍ j n tata endowment എന്ന പേരില്‍ 100 രൂപയുടെ മണിയോര്‍ഡറോ ഡി.ഡി.യോ അയച്ച്‌ ആവശ്യപ്പെടണം. പ്രാഥമിക സിലക്ഷന്‍ കിട്ടിയവര്‍ക്ക്‌ മാര്‍ച്ച്‌-ജൂണ്‍ മാസത്തില്‍ മുംബൈയില്‍ വെച്ച്‌ ഇന്റര്‍വ്യൂ നടക്കും. വിശദ വിവരങ്ങള്‍ക്ക്‌ www.dorabjitatatrust.org എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter